ദിവ്യ പരിപാലനം #3

By Emanuel Swedenborg

Study this Passage

  
/ 340  
  

3. 1. ഈ പ്രപഞ്ചം സമസ്തവും. അതിലുളള സകലചരാചരങ്ങളും ദൈവീകവും ദിവ്യവുമായ ജ്ഞാനം കൊണ്ടു. ദിവ്യമായ സ്നേഹത്തില്‍ സൃഷ്ടിക്കപ്പെട്ടത് ആകുന്നു. ദിവ്യസ്നേഹവും ജ്ഞാനവും എന്ന ഗ്രന്ഥത്തില്‍അതു ഞാന്‍ വിവരിച്ചിട്ടുണ്ട്. അതായത് നിത്യത മുതലുളള യഹോവയായ കര്‍ത്താവ്. സാരാംശത്തില്‍ ദിവ്യ സ്നേഹവും. ജ്ഞാനവും ആകുന്നു എന്നും അവനില്‍ നിന്ന്. അവന്‍ തന്നെയാണ് ഈ സമസ്ത പ്രപഞ്ചത്തെയും അതിലുളളസര്‍വ്വതിനെയും സൃഷ്ടിച്ചിരിക്കുന്നത് എന്നും (28-31, 52-60, 282-295) . അതില്‍ നിന്നുവ്യക്തമാക്കുന്നത് ഈ പ്രപഞ്ചവും. അതിലുളള സകലചരാചരങ്ങളും ദിവ്യമായ സ്നേഹത്തിലൂടെ ദിവ്യമായ ജ്ഞാനം മുഖേന സൃഷ്ടിക്കപ്പെട്ടവയാകുന്നു എന്നാണ്. ജ്ഞാനത്തെക്കൂടാതെ സ്നേഹത്തിന് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്നും. സ്നേഹം കൂടാതെ ജ്ഞാനത്തിനും യാതൊന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്നും ഞാന്‍ ആ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ടല്ലൊ. (ഖണ്ഠിക 401) ജ്ഞാനം കൂടാതെയുളള സ്നേഹത്തിന് യാതൊന്നും വിചിന്തനം ചെയ്യുവാനും കഴിയുകയില്ല. യഥാര്‍ത്ഥത്തില്‍ അതിന്ന് സ്വയം യാതൊന്നും കാണുവാനും. ചിന്തിക്കുവാനും. എന്തെങ്കിലും പറയുവാനും കഴിയുന്നതല്ല. ഈ അടയാളത്തില്‍ നിന്നും വ്യക്തമാകുന്നത്. സ്നേഹം കൂടാതെയുളള ജ്ഞാനത്തിനു അതായത് നമ്മുടെ ഇച്ഛ കൂടാതെയുളള അവബോധത്തിനു യാതൊന്നും വിചിന്തനം ചെയ്യുവാനോ. കാണുവാനോ. തിരിച്ചറിയുവാനോ എന്തെങ്കിലും പറയുവാനോ പോലും കഴിയുന്നതല്ല. അതിന്‍റെ അര്‍ത്ഥം ഇതാണ്. . സ്നേഹത്തെ വേറിട്ടു ജ്ഞാനത്തിനും ഇച്ഛയില്‍ നിന്നു വേറിട്ടു ചിന്തിക്കുവാനും കാണുവാനും. അനുഭവിക്കുവാനും. സംസാരിക്കുവാനും ആകയാല്‍ യാതൊരു പ്രവര്‍ത്തനവും ഉണ്ടാകുന്നതുമല്ല. അവബോധത്തില്‍ നിന്നോ അല്ലെങ്കില്‍ ജ്ഞാനത്തില്‍ നിന്നോ സ്നേഹത്തെ നീക്കുകയാ ണെങ്കില്‍ അവിടെ ഇച്ഛിക്കുന്നുമില്ല പ്രവൃത്തിക്കുന്നുമില്ല. മനുഷ്യന്‍ അവനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനു ഇതു സത്യമാകുന്നുവെങ്കില്‍ ദൈവം ഈ ലോകവും അതിലുള്ള സര്‍വ്വതും സൃഷ്ടിച്ചുണ്ടാക്കിയപ്പോള്‍ സ്നേഹവും ജ്ഞാനവും തന്നെ ആകുന്ന ദൈവത്തിന്‍റെ സത്യം എത്ര അധികായിരിക്കുന്നു.

[2] ഈ ഭൂലോകത്തില്‍ നമ്മള്‍ കാണുന്ന എല്ലാ സംഗതികളും സ്ഥാപിക്കുന്നതു എന്തെന്നാല്‍ ഈ പ്രപഞ്ചവും അതില്‍ ഉള്ള സകലചരാചരങ്ങളുംദിവ്യജ്ഞാനത്തില്‍ നിന്ന് ദിവ്യസ്നേഹത്താല്‍ സൃഷ്ടിക്കപ്പെട്ടത് ആകുന്നു എന്നതാണ്. ഏതെങ്കിലും ഒരു പ്രത്യേക സംഗതിയെ അല്പം ജ്ഞാനത്തോടെ സസൂക്ഷ്മം നിരീക്ഷിക്കുക. നിങ്ങള്‍ക്കതു ബോദ്ധ്യപ്പെടും. ഉദാഹരണമായി ഒരു വൃക്ഷത്തെ നിരീക്ഷിക്കുക. അതിന്‍റെ ഫലങ്ങള്‍. വിത്തുകള്‍. പുഷ്പങ്ങള്‍. ഇലകള്‍ എന്നിവയെ സസൂക്ഷ്മം ശ്രദ്ധിക്കുക. നിങ്ങളുടെ ബുദ്ധിയെയും ബോധത്തെയും സമാഹരിച്ചുകൊണ്ട് ഒരു സൂക്ഷ്മ ദര്‍ശിനിയിലൂടെ നിരീക്ഷിക്കുക. നിങ്ങള്‍ ആശ്ചര്യപ്പെടും. എന്നിട്ടും നിങ്ങള്‍ക്ക് ദര്‍ശിക്കുവാന്‍ കഴിയാത്തതും അഗാധമായതുമായ ഒട്ടേറെ സംഗതികളുണ്ട്. അവയാകട്ടെ കൂടുതല്‍ അവിശ്വസനീയവുമാണ്. ഒരു വൃക്ഷം അതിന്‍റെ വിത്തില്‍ നിന്ന് മുളച്ച് വളരുന്നതും. സുദീര്‍ഘമായ സ്വയ വളര്‍ച്ച പ്രക്രീയകള്‍ക്കു ശേഷം അതിന്‍റെ ലക്ഷ്യമായ ഒരു വിത്തില്‍ നിന്നു പ്രത്യുല്‍പ്പാദന ശക്തിയുടെ പുതുക്കമുള്ള മറ്റൊരു വിത്ത് ഉയിര്‍കൊള്ളുന്നു.

അപ്പോള്‍ നിങ്ങള്‍ ആത്മീയമായി ചിന്തിക്കുമെങ്കില്‍. നിങ്ങള്‍ ആവോളം ഇച്ഛിക്കുമെങ്കില്‍. ഇതില്‍ എല്ലാത്തിലും നിങ്ങള്‍ക്കു ജ്ഞാനം ദര്‍ശിക്കാനാവില്ലെ?എന്നു തന്നെയുമല്ല. മതിയാവോളം നിങ്ങള്‍ ആത്മീയമായി ചിന്തിക്കാന്‍ കഴിയുമെങ്കില്‍ വിത്തില്‍ നിന്നോ കേവലം അഗ്നികുണ്ഠമായിരിക്കുന്ന ഈ ലോകത്തെ സൂര്യനില്‍ നിന്നോ അല്ല ഈ ഊര്‍ജ്ജം വരുന്നതെന്നു നിങ്ങള്‍ കാണും. അനശ്വര ജ്ഞാനിയായ സ്രഷ്ടാവാം ദൈവത്തില്‍ നിന്ന് ആകുന്നു. അത് സൃഷ്ടിയുടെ നാഴികയില്‍ മാത്രമല്ല. പ്രസ്തുത സൃഷ്ടിപ്പു മുതല്‍ എന്നന്നേക്കും തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിപോഷണത്തിനു അന്തര്‍ ഭവിക്കുന്നതു ശാശ്വത സൃഷ്ടിയാണു. സ്ഥിരതയ്ക്കു അന്തര്‍ ഭവിക്കുന്നതു ശശ്വത വളര്‍ച്ചയാണ്. കര്‍മ്മത്തില്‍ നിന്നു ഇച്ഛയെ നിങ്ങള്‍ പിന്‍വലിക്കുമ്പോള്‍ പ്രവര്‍ത്തി നിന്നു പോകുന്നതു പോലെഅല്ലെങ്കില്‍ സംഭാഷണത്തില്‍ നിന്നും നിങ്ങള്‍ ചിന്തയെ നീക്കുമ്പോള്‍ ഉച്ഛാരണം നിന്നു പോകുന്നതു പോലെ. ഗതിവേഗം നിങ്ങള്‍ നീക്കുമ്പോള്‍ ചലനം നിന്നു പോകുന്നതു പോലെ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കാരണത്തെ നിങ്ങള്‍ നീക്കികളയുമ്പോള്‍ പ്രഭാവം നശിക്കപ്പെടുന്നു.

[3] സൃഷ്ടിക്കപ്പെട്ടിട്ടുള്ള സകലസംഗതികളിലും ഒരു ശക്തിവിശേഷം ആന്തരികമായി നിറയ്ക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ആ വിശേഷശക്തിക്ക് സ്വയമായി യാതൊന്നും ചെയ്യുവാന്‍ കഴിയുന്നതല്ല. സ്വയമായിട്ട് ഒന്നും ചെയ്യുന്നുമില്ല. അതിനെ പറിച്ചു നട്ടവനായ സൃഷ്ടാവിന്‍റെ ഹിതമനുസരിച്ചും. നിയോഗമനുസരിച്ചും മാത്രമേ അതിന് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ ഗ്രഹത്തിലുള്ള മറ്റേതെങ്കിലും വസ്തുവിനെ നോക്കുക. ഉദാഹരണത്തിന് ഒരു പട്ടുനൂല്‍പുഴുവിനെയോ. ഒരുതേനീച്ചയേയോ. മറ്റേതെങ്കിലും സൂക്ഷ്മ സൃഷ്ടിയേയോ നിരീക്ഷിക്കുക. ആദ്യമായി ഭൗതികമായി. പിന്നെ യുക്തിവാദപരമായി. അവസാനം ആത്മീയമായും നിരീക്ഷിക്കണം. നിങ്ങള്‍ക്ക് ഗാഢമായി ചിന്തിക്കുവാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ ഓരോ സംഗതിയെക്കുറിച്ചും അത്ഭുതപരതന്ത്രരാകുന്നതാണ്. ജ്ഞാനത്തിന്‍റെ ആന്തരീകമായ ശബ്ദത്തെ നിങ്ങള്‍ക്ക് ശ്രവിക്കുവാന്‍ കഴിയുമെങ്കില്‍. നിങ്ങള്‍ വിസ്മയഭരിതരായി ഉച്ഛൈസ്തരംപ്രഘോഷിക്കും; 'ഇതില്‍ ആര്‍ക്കാണ് ദിവ്യത്വം (ദൈവികത്വം) കാണാതിരിപ്പാന്‍ കഴിയുക? എല്ലാ കാര്യങ്ങളും ദിവ്യജ്ഞാനത്തിന്‍റെതാണ്. 'സൃഷ്ടിക്കപ്പെട്ട എല്ലാ സംഗതികളുടേയും ഉപയോഗങ്ങളിലേക്കു നിങ്ങള്‍ നോക്കുകയാണെങ്കില്‍ നിങ്ങള്‍ ഇനിയും അധികമായി ആശ്ചര്യപ്പെടും. അവകള്‍ ഓരോന്നും മാനുഷികത്വത്തിലേക്ക് ക്രമാനുഗതമായും. നിരന്തരമായും ചെന്നുചേരുവാനും. അങ്ങനെ നമ്മള്‍ മുഖേന നമ്മുടെ സ്രഷ്ടാവായ സ്രോതസ്സിലേക്ക് വിലയം പ്രാപിപ്പാനും ഉദ്യമിച്ചുകൊണ്ടിരിക്കുന്നു എന്നു കാണുവാന്‍ കഴിയുന്നതാണ്. സകല സൃഷ്ടികള്‍ക്കും ഇപ്രകാരം സൃഷ്ടാവുമായി പരസ്പരബന്ധവും. അനുസ്യൂതമായ സംബന്ധവും ഉണ്ടെന്നും അത് സൃഷ്ടാവിന് നാമുമായുള്ള ഐക്യവും. യോജിപ്പും ഉള്ളതിനാല്‍ ആണെന്നും നിങ്ങള്‍ക്ക് സമ്മതിപ്പാനും. അംഗീകരിപ്പാനും മനസ്സുണ്ടെങ്കില്‍. പ്രകൃതിയിലുള്ള സര്‍വ്വതിനെയും സംരക്ഷിക്കുന്നത് ഈ വസ്തുതയെ ആശ്രയിച്ചാണ് നിലനില്ക്കുന്നതെന്നും ഗ്രഹിപ്പാന്‍ കഴിയും. ചുവടേ വിശദീകരിക്കപ്പെടുന്ന വസ്തുതകളില്‍ നിന്നും നിങ്ങള്‍ക്ക് ഗ്രഹിപ്പാന്‍ കഴിയും. 'ദിവ്യസ്നേഹമാണ് സര്‍വ്വത്തിനെയും സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍. അത് ദിവ്യജ്ഞാനത്തില്‍ നിന്ന് അകന്ന് സ്വയമായിട്ട് യാതൊന്നും ചെയ്തിട്ടുള്ളതുമല്ല.

  
/ 340