From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #174

Study this Passage

  
/ 432  
  

174. വായുവെന്നും ഈതറുകളെന്നും (മേഘങ്ങള്‍ക്കപ്പുറത്തുള്ള സൂക്ഷ്മാകാശം) വിളിക്കപ്പെടുന്ന അന്തരീക്ഷങ്ങളെ സംബന്ധിച്ചിടത്തോളം, അവ ആത്മീയവും പ്രാകൃതികവുമായ രണ്ട് ലോകങ്ങളിലും സമാനമാണ്, ആത്മീയലോകത്തിലായിരിക്കുന്നവ ആത്മീയവും പ്രാകൃതികലോകത്തിലായിരിക്കുന്നവ പ്രാകൃതികവും ആണെന്ന വ്യത്യാസത്തോടെതന്നെ. ആദ്യത്തേത് ആത്മീയമാകാന്‍ കാരണം, അത് അസ്തിത്വത്തിലേക്ക് വരുന്നത് കര്‍ത്താവിന്‍റെ ദിവ്യപരിപാലനത്തിന്‍റെയും സ്നേഹത്തിന്‍റെയും ആദ്യപ്രവൃത്തിയായ സൂര്യനില്‍ നിന്നാണ്, ഒപ്പം അവനില്‍ നിന്നും സ്നേഹമാകുന്ന ആത്മീയ അഗ്നിയും ജ്ഞാനമാകുന്ന ദിവ്യവെളിച്ചവും അവയില്‍ സ്വീകരിക്കുന്നു, ഇവ രണ്ടും ദൂതര്‍ ആയിരിക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ വരെ വഹിക്കുന്നു, അവിടെ ഏറ്റവും വലുതും ചെറുതുമായ സംഗതികള്‍ വരേയ്ക്കും ഈ സൂര്യന്‍റെ സാന്നിധ്യമുണ്ടാകുന്നു.

ആത്മീയലോകത്തെ അന്തരീക്ഷ ങ്ങള്‍ സൂര്യനില്‍ നിന്ന് ഉത്ഭവിക്കുന്ന വിഭിന്ന വസ്തുക്കളോ അല്ലെങ്കില്‍ അത്യല്‍പമായ രൂപങ്ങളോ ആണ്. അവ സൂര്യനെ തനിയേയും അതിനാല്‍ തന്നെ സൂര്യന്‍റെ അഗ്നിയേയും സ്വീകരിക്കുന്നതിനാല്‍ അനേകം വസ്തുക്കളും രൂപങ്ങളുമായി വിഘടിക്കപ്പെടുന്നു, അഗ്നിയാല്‍ ആവരണം ചെയ്യപ്പെടുന്നതിനാലും ഈ ആവരണങ്ങളാല്‍ പാകപ്പെടുന്നതിനാലും ചൂട് ആയി ഒടുവില്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാരുടെയും സ്വര്‍ഗ്ഗത്തിന് കീഴെയുള്ള ആത്മാക്കളുടെയും സ്നേഹത്തോട് അനുരൂപീകരിക്കപ്പെടുന്നു. സൂര്യന്‍റെ വെളിച്ചത്തിന്‍റെ കാര്യത്തിലും ഇതുപോലെ തന്നെയാണ്.

ഇവിടെ പ്രാകൃതിക അന്തരീക്ഷങ്ങള്‍ ആത്മീയ അന്തരീക്ഷങ്ങള്‍ക്ക് സമാനമാണ്, അതായത് അവയും പ്രാകൃതികലോകത്തെ സൂര്യനില്‍ നിന്ന് ഉത്ഭവിക്കുന്ന വിഭിന്ന വസ്തുക്കളും അത്യല്‍പമായ രൂപങ്ങളും ആണ്. ഇവയും സൂര്യനെ തനിയേ സ്വീകരിച്ചുകൊണ്ട് അവയില്‍ തന്നെ അതിന്‍റെ അഗ്നിയെ ശേഖരിച്ചും പാകപ്പെടുത്തിയും മനുഷ്യര്‍ ആയിരിക്കുന്ന ഭൂമിയിലേക്ക് വഹിക്കുന്നു. വെളിച്ചത്തിന്‍റെ കാര്യത്തിലും സത്യം ഇത് തന്നെയാണ്.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #119

Study this Passage

  
/ 432  
  

119. ആത്മീയലോകത്ത് സൂര്യനെപ്പോലെ കര്‍ത്താവിന്‍റെ പ്രത്യക്ഷത കിഴക്കുഭാഗത്താണ്; അവിടെ നിന്ന് ഇതര ദിശകള്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ആത്മീയ ലോക സൂര്യന്‍ അതിന്‍റെ സത്ത, അതിന്‍റെ താപവും പ്രകാശവും, കര്‍ത്തുസാന്നിദ്ധ്യം എന്നിവയെല്ലാം തന്നെ ഇതിനകം ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞതാണ്. ആത്മീയ ലോകത്തിലെ ഇതര ദിക്കുകളാണ് ഇനി വിഷയമാകേണ്ടത്. സൂര്യനേയും പ്രപഞ്ചത്തേയും കുറിച്ച് ചര്‍ച്ചചെയ്തു, കാരണം ദൈവം, സ്നേഹം ജ്ഞാനം ഇവ ചര്‍ച്ചാവിഷമായിരുന്നു. ഏതെങ്കിലും ഒരു വസ്തുവിനെക്കുറിച്ച് അതിന്‍റെ സ്രോതസ്സില്‍ നിന്നല്ല പഠിക്കുവാന്‍ സാധിക്കുന്നതെങ്കില്‍ അവയ്ക്ക് ഹേതുവായിരിക്കുന്നത് എന്ത് എന്നതിലപ്പുറം അവയുടെ ഫലം എന്ത് എന്നതില്‍ ഊന്നി നിന്നുകൊണ്ടുവേണം പഠനം നടത്തേണ്ടത്. പക്ഷെ ഫലത്തില്‍നിന്ന് ഫലത്തിന്നപ്പുറം എന്തെങ്കിലും ഗ്രഹിക്കുക പ്രയാസമായിരിക്കും. ഫലത്തില്‍ മാത്രമായി ശ്രദ്ധ പതിപ്പിക്കുമ്പോള്‍ അവയ്ക്കു പിന്നിലെ ചാലകശക്തി വെളിച്ചം കാണുകയില്ല. അതേസമയം ഇപ്പറഞ്ഞ ഹേതു അഥവാ ചാലകശക്തി ഫലങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു. പിന്നിലുള്ള ഹേതുവില്‍ നിന്ന് ഫലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാകും കൂടുതല്‍ യുക്തിസഹം. എന്നാല്‍ ഫലങ്ങളില്‍ നിന്ന് ഹേതുവിലേക്കുള്ള അന്വേഷണം യുക്തിഭദ്രമാകാറില്ല, കാരണം തെറ്റായ ധാരണകള്‍ ഹേതുക്കളായി കരുതപ്പെടുവാനും അങ്ങനെ അന്വേഷകന്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന ജ്ഞാനത്തിനുപകരം വിഡ്ഢിത്തങ്ങളില്‍ എത്തിപ്പെടുവാനും സാദ്ധ്യതകള്‍ ഏറെയാണ്. ഹേതുക്കള്‍ മുന്നമേയും ഫലങ്ങള്‍ പിന്നാലെയും ആണല്ലൊ ഭവിക്കുന്നത്. മൂന്നാമെയുള്ള ഹേതുക്കളെ പിന്നാലെയുള്ള ഫലങ്ങളില്‍ നിന്ന് കണ്ടെത്തുക സാദ്ധ്യമല്ല. എന്നാല്‍ മുന്നമെയുള്ള ഹേതുക്കളില്‍ നിന്ന് പിന്നാലെ വരുന്ന ഫലങ്ങളില്‍ എത്തിച്ചേരുക സാദ്ധ്യമായ സംഗതി മാത്രമാണ്. ഇതാണ് ശരിയായ ക്രമം.

അതുകൊണ്ടാണ് നമ്മൾ ആദ്യം ഇവിടെ ആത്മീയ ലോകത്തെ കൈകാര്യം ചെയ്യുന്നത്. എല്ലാ കാരണങ്ങളും എവിടെയാണ് അവിടെയാണ് ആലോകം. പിന്നീട് (ദിവ്യസ്നേഹവും ജ്ഞാനവും 134, 154) നമ്മൾ കാണുന്ന ഒരു പ്രഭാവമുള്ള എല്ലാ ഭൗതിക ലോകത്തെ കുറിച്ച് ചർച്ച ചെയ്യുന്നതായിരിക്കും.

  
/ 432