From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #173

Study this Passage

  
/ 432  
  

173. ദൈവിക സ്നേഹത്തെക്കുറിച്ചുള്ള ദൂതജ്ഞാനം

ഭാഗം 3

ആത്മീയലോകത്ത് പ്രാകൃതികലോകത്തിലേതുപോലെ തന്നെ അന്തരീക്ഷങ്ങളും ജലാശയങ്ങളും നിലങ്ങളും ഉണ്ട്, പക്ഷെ ആദ്യത്തേത് ആത്മീയവും പിന്നീടുള്ളത് പ്രാകൃതികവുമാണ്. ആത്മീയലോകത്തെ ഓരോന്നും സര്‍വ്വസംഗതികളും ആത്മീയമാണെന്നതും, അങ്ങനെയിരിക്കെ പ്രാകൃതികലോകത്തെ ഓരോന്നും സര്‍വ്വസംഗതികളും പ്രാകൃതികവുമാണെന്ന ഏകവ്യത്യാസമൊഴിച്ചാല്‍, മുന്‍പേജുകളിലും സ്വര്‍ഗ്ഗവും നരകവും എന്ന പുസ്തകത്തിലും വ്യക്തമാക്കിയതുപോലെ ആത്മീയലോകവും പ്രാകൃതികലോകവും സമാനമാണ്. രണ്ട് ലോകങ്ങളും സമാനമാകയാല്‍, സാമാന്യ സംഗതികളായിരിക്കുകയും ഇവയിലൂടെ അനന്തമായ വൈവിധ്യത്തോടെ ഓരോന്നും, സര്‍വ്വസംഗതികളും നിലനില്‍ക്കാന്‍ ഹേതുവായുമിരിക്കുന്ന അന്തരീക്ഷങ്ങളും ജലാശയങ്ങളും നിലങ്ങളും രണ്ടിടത്തും ഉണ്ട്.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #73

Study this Passage

  
/ 432  
  

73. ദൈവം, സമയത്തിനപ്പുറം, കാലമാകെ നിറഞ്ഞുനില്‍ക്കുന്നു. ദിവ്യത സ്ഥലപരിധിയ്ക്കു വിധേയപ്പെടാതെ സര്‍വ്വ ഇടവും നിറഞ്ഞുനില്‍ക്കുന്നതുപോലെതന്നെ സമയപരിധിയ്ക്കു വിധേയപ്പെടാതെ കാലമാകെയും നിറഞ്ഞുനില്‍ക്കുന്നു. ഇതിനു കാരണം ഭൗമികതയോടു ചേര്‍ന്നു നില്‍ക്കുന്ന യാതൊന്നും ദിവ്യതയുമായി ബന്ധപ്പെടുന്നില്ല; സ്ഥലവും കാലവും ഭൗമികതയോടാണല്ലൊ പൊരുത്തപ്പെടുന്നത്. ഭൗമികതലത്തില്‍ സ്ഥലവും സമയവും അളന്നുതിട്ടപ്പെടുത്താവുന്നവയാണ്. സമയത്തെ ദിവസങ്ങളായും വാരങ്ങളായും മാസങ്ങളായും വര്‍ഷങ്ങളായും ശതകങ്ങളായും ഒക്കെ നാം അളന്നു കണക്കാക്കിക്കൊണ്ടാണിരിക്കുന്നത്. ദിവസങ്ങളെ മണിക്കൂറുകള്‍പ്രകാരം തിട്ടപ്പെടുത്തുമ്പോള്‍ വാരങ്ങളെല്ലാം മാസങ്ങളെയും ദിവസപ്രകാരേണ കണക്കാക്കുന്നു. വര്‍ഷങ്ങളെ നാല് കാലങ്ങളായും ശതകങ്ങളെ വര്‍ഷങ്ങളനുസരിച്ചും ക്രമപ്പെടുത്തിയിരിക്കുന്നു. ഈ ദൃശ കണക്കുകള്‍ക്ക് ഭൗമികലോകം ആശ്രയിക്കുന്നത് സൂര്യനെയും സൂര്യനു ചുറ്റും ഭൂമി നടത്തുന്ന പ്രദക്ഷിണത്തെയും ആണ്.

അതെസമയം ആത്മീയ ലോകത്ത് അതങ്ങനെയല്ല. ആത്മീയ ലോകത്ത് ജീവന്‍റെ മുമ്പോട്ടുള്ള പ്രയാണം സമയക്രമമനുസരിച്ചാണെന്ന തോന്നല്‍ ഉണ്ടെങ്കില്‍ അതിനുകാരണം അവിടെയുള്ളവര്‍ മറ്റുള്ളവരുമായി സഹവസിക്കുന്നത് ഭൂമിയില്‍ എന്നതുപോലെ തന്നെയാണെന്നുള്ളതിനാല്‍ മാത്രമത്രെ. സമയവുമായി ബന്ധമില്ലാതെ ഈ പ്രക്രിയ അസാദ്ധ്യമാണുതാനും. എന്നാല്‍ അവിടെ സമയത്തെ വിവധ ഘടകങ്ങളായോ ഭാഗങ്ങളായോ വിഭജിച്ചിട്ടില്ല, കാരണം, അവിടത്തെ സൂര്യന്‍ മാറ്റം കൂടാതെ കിഴക്കുദിശയില്‍ മാത്രം നിന്ന് പ്രകാശം പരത്തുകയാണ്. അവിടെ കര്‍ത്താവിന്‍റെ ദിവ്യസ്നേഹം സൂര്യപ്രകാശസമാനമായി അവര്‍ക്ക് അനുഭവേദ്യമാകുന്നു. അതുകൊണ്ട് അവിടെ ദിവസങ്ങളോ വാരങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ, ശതകങ്ങളോ ഒന്നും തന്നെയില്ല, മറിച്ച് വിവിധ ജീവാവസ്ഥകള്‍ മാത്രമാണ്. ഇങ്ങനെയുള്ള ജീവാവസ്ഥകളാല്‍ ഭവിക്കുന്ന വേര്‍തിരിവുകള്‍ ഒരിക്കലും കാലാനുസൃതമല്ല, അവസ്ഥാന്തരങ്ങളായിതന്നെ മനസ്സിലാക്കേണ്ടവയുമാണ്. അങ്ങനെയാകുമ്പോള്‍ ദൂതന്മാര്‍ക്കു സമയം എന്നത് ഒരു ധാരണ ഒരിക്കല്‍പോലും ഉണ്ടാകുന്നില്ല; തന്നെയുമല്ല അതെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടാല്‍ തന്നെ ജീവാവസ്ഥകളുമായി താദാത്മ്യപ്പെടുത്തിയാണ് അതിനെ അവര്‍ ഉള്‍ക്കൊള്ളുന്നത്. അപ്പോള്‍ സമയം എന്നത് വെറും ഒരു പ്രത്യക്ഷതമാത്രമാകുന്നു. ജീവാവസ്ഥപ്രകാരമുള്ള ആനന്ദാനുഭൂതികളാല്‍ സമയം ചുരുങ്ങിയതെന്ന് തോന്നുമ്പോള്‍ അത്തരം അനന്ദാനുഭൂതികളുടെ അഭാവം സമയദൈര്‍ഘ്യമെന്ന തോന്നല്‍ ഉളവാക്കുന്നു. ഇതിനര്‍ത്ഥം ആത്മീയലോകത്തെ സമയം ജീവാവസ്ഥയല്ലാതെ മറ്റൊന്നുമല്ല എന്നത്രെ.

ഇതില്‍ നിന്നുമാണ് തിരുവചനം മണിക്കൂറുകള്‍, ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ ഇങ്ങനെ അവസ്ഥാന്തരങ്ങളുടെ പ്രയാണത്തെ ചിത്രീകരിച്ചിരിക്കുന്നത്. സഭാ സംബന്ധമായി നോക്കുമ്പോള്‍ 'പ്രഭാതം' പ്രാഥമികാവസ്ഥയും, 'മദ്ധ്യാഹ്നം' അതിന്‍റെ പൂര്‍ണ്ണതയും 'സന്ധ്യ' അതിന്‍റെ താഴോട്ടുള്ള പ്രയാണവു, 'രാത്രി' അതിന്‍റെ പര്യവസാനവും ആയിത്തീരുന്നു. വസന്തം, ഹേമന്ദം, ശിശിരം, വര്‍ഷം എന്നിങ്ങനെയുള്ള നാല് കാലങ്ങള്‍ക്കും ഇതേ മാതിരിയുള്ള അര്‍ത്ഥതലങ്ങള്‍ തന്നെയാണ്.

  
/ 432