ദിവ്യ സ്നേഹവും ജ്ഞാനവും #44

By Emanuel Swedenborg

Study this Passage

  
/ 432  
  

44. ദിവ്യസ്നേഹവും ദിവ്യജ്ഞാനവും പദാര്‍ത്ഥമയമാണ്, രൂപ്രപ്രകൃതമാണ്, പരമമായ യാഥാര്‍ത്ഥ്യം അതുമാത്രമാണ്. ദിവ്യസ്നേഹവും ദിവ്യജ്ഞാനവും പദാര്‍ത്ഥമയ, രൂപപ്രകൃതമാണ് എന്നീ കാര്യങ്ങള്‍ മുകളില്‍ വിശദമാക്കിയവയില്‍ നിന്ന് വളരെ വ്യക്തമാണ്. ദിവ്യസത്തയും ദിവ്യപ്രകൃതവും അവയില്‍തന്നെ സത്തയും ബാഹ്യപ്രകൃതഭാവവും തന്നെയത്രെ. അതും ഇവിടെ വ്യക്തമാണ്. അതില്‍തന്നെ സത്തയുമാണ്, ബാഹ്യപ്രകൃതവുമാണ് എന്നു പറയാനാവില്ലെങ്കിലും ഇവിടെ ഒരു തടസ്സം ഉണ്ട്. എവിടെയാണോ തടസ്സം, അതില്‍ തന്നെയാണ് സത്തയും ബാഹ്യപ്രകൃതഭാവവും. എന്നാല്‍ സത്തയും ബാഹ്യപ്രകൃതഭാവവും അതില്‍ത്തന്നെ നിത്യതയില്‍ നിന്നാണ്. സത്തയും ബാഹ്യപ്രകൃതഭാവവും സൃഷ്ടിക്കപ്പെട്ടവയല്ല, സൃഷ്ടിയായ സര്‍വ്വതും സൃഷ്ടിക്കപ്പെടാത്തവയെ ആശ്രയിക്കുന്നതായി കാണാം; സൃഷ്ടിക്കപ്പെട്ടവ നശ്വരമാണു, അനന്തമായതില്‍ നിന്നു മാത്രമാണു നശ്വരമായതിനു നില്‍നില്‍പ്പുള്ളു.

  
/ 432