ദിവ്യ സ്നേഹവും ജ്ഞാനവും #146

By Emanuel Swedenborg

Study this Passage

  
/ 432  
  

146. ദിവ്യസ്നേഹവും ദിവ്യജ്ഞാനവും സൂര്യനെന്ന കര്‍ത്താവില്‍ നിന്ന് പുറപ്പെടുകയും സ്വര്‍ഗ്ഗത്തില്‍ താപവും ജ്ഞാനവും ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നതാകയാല്‍ പരിശുദ്ധാത്മാവ് എന്ന ദിവ്യതയുടെ പുറപ്പാടാകുന്നു. കർത്തവിനെ കുറിച്ചുള്ള നവയെരുശലേമിന്റെ ഉപദേശം എന്ന കൃതിയില്‍ ദൈവം ആളത്തത്തിലും സത്തയിലും ഒന്നുതന്നെയെന്ന് വിശദമാക്കിയിട്ടുണ്ട്. തന്നില്‍ ഒരു ത്രിത്വം ഉണ്ട്, ആ ദൈവം കര്‍ത്താവാണ്, തന്നില്‍ ഉള്ള ത്വിത്വം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്നു. അവിടെ സ്രഷ്ടാവാകുന്ന ദിവ്യത പിതാവും മാനുഷിക ദിവ്യത പുത്രനും "പുറപ്പെട്ടുകൊണ്ടിരിക്കുന്നു" എന്ന് പരിശുദ്ധാത്മാവിനെ വിളിക്കുന്നതിന്‍റെ കാരണം പലര്‍ക്കും അജ്ഞാതമത്രെ.

എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. ഇതുവരേയും അജ്ഞാതമായിരുന്ന ഒരു കാര്യമാണല്ലൊ കര്‍ത്താവ് ഒരു സൂര്യന്‍ എന്നവണ്ണം ആണ് ദൂതന്മാർക്ക് പ്രത്യക്ഷീഭവിക്കുന്നത് എന്നത്. ആ സൂര്യനില്‍ നിന്ന് ഉദ്ഭൂതമാകുന്ന താപം അതിന്‍റെ സത്തയില്‍ ദിവ്യസ്നേഹമാണ്, അവിടെനിന്ന് ഉദ്ഭൂതമാകുന്ന പ്രകാശമാകട്ടെ, സത്തയില്‍ ദിവ്യജ്ഞാനവും ഇവയെക്കുറിച്ച് ശരിയായ അറിവ് ഇല്ലായെങ്കില്‍ പുറപ്പെടുന്ന ദിവ്യതയില്‍ ദിവ്യത്വം ഉണ്ട് എന്ന അറിവും ഇല്ലാതെ പോകുന്നു. ഈ പശ്ചാത്തലത്തിലാണ് "അത്താനേഷ്യയോസിന്‍റെ സിദ്ധാന്തം" അനുസരിച്ച് ത്രിത്വത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളത്തങ്ങള്‍ എന്ന പ്രഖ്യാപനം പ്രസക്തമാകുന്നത്. അങ്ങനെയെങ്കില്‍ കര്‍ത്താവ് സൂര്യന്‍ എന്നവണ്ണം പ്രത്യക്ഷീഭവിക്കുമ്പോള്‍ അതില്‍നിന്ന് പുറപ്പെടുന്ന, സൂര്യനില്‍ നിന്ന് താപവും പ്രകാശവും പുറപ്പെടുന്നത് പോലെ തന്നെ ഇതേ കാരണത്താല്‍ തന്നെ ദൂതന്മാർ ദിവ്യതാപത്തിലും ദിവ്യപ്രകാശത്തിലും സ്നേഹം, ജ്ഞാനം എന്നിവയിലെന്ന പോലെ ആയിരിക്കുന്നു.

ആത്മീയ ലോകത്ത് കർത്താവ് ഒരു സൂര്യനെപ്പോലെ കാണപ്പെടുന്നുവെന്നും അവന്റെ ദിവ്യത്വം അവനിൽ നിന്ന് ഈ രീതിയിൽ ഉത്ഭവിക്കുന്നുവെന്നും ഈ തിരിച്ചറിവില്ലാതെ, "ഉദ്ഭവിക്കുന്നത്" എന്താണ് അർത്ഥമാക്കുന്നത് എന്ന് ആർക്കും അറിയാൻ വഴിയില്ല-അത് വെറുതെ പിതാവിനുള്ളത് പങ്കിടുകയാണോ? പുത്രൻ അല്ലെങ്കിൽ ലളിതമായി പ്രബുദ്ധമാക്കുകയും പഠിപ്പിക്കുകയും ചെയ്യുക. എന്നിരുന്നാലും, പരിശുദ്ധാത്മാവിനെ അന്തർലീനമായ ദിവ്യത്വമായി അംഗീകരിക്കുകയും അതിനെ "ദൈവം" എന്ന് വിളിക്കുകയും ദൈവം ഏകനും സർവ്വവ്യാപിയുമാണെന്നും അറിയുമ്പോൾ അതിരുകൾ വരയ്ക്കുകയും ചെയ്താൽ അത് പ്രബുദ്ധമായ കാരണത്തിൽ നിന്ന് വരുന്നതല്ല.

  
/ 432