Die Bibel

 

പുറപ്പാടു് 8

Lernen

   

1 യഹോവ നദിയെ അടിച്ചിട്ടു ഏഴു ദിവസം കഴിഞ്ഞപ്പോള്‍ മോശെയോടു കല്പിച്ചതുനീ ഫറവോന്റെ അടുക്കല്‍ ചെന്നു പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.

2 നീ അവരെ വിട്ടയപ്പാന്‍ സമ്മതിക്കയില്ലെങ്കില്‍ ഞാന്‍ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ടു ബാധിക്കും.

3 നദിയില്‍ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും.

4 തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും.

5 യഹോവ പിന്നെയും മോശെയോടുമിസ്രയീംദേശത്തു തവള കയറുവാന്‍ നദികളിന്‍ മേലും പുഴകളിന്‍ മേലും കുളങ്ങളിന്‍ മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു.

6 അങ്ങനെ അഹരോന്‍ മിസ്രയീമിലെ വെള്ളങ്ങളിന്‍ മേല്‍ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.

7 മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി.

8 എന്നാറെ ഫറവോന്‍ മോശെയെയും അഹരോനെയും വിളിപ്പിച്ചുതവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ . എന്നാല്‍ യഹോവേക്കു യാഗം കഴിപ്പാന്‍ ഞാന്‍ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു.

9 മോശെ ഫറവോനോടുതവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയില്‍ മാത്രം ഇരിക്കേണ്ടതിന്നു ഞാന്‍ നിനക്കും നിന്റെ ഭൃത്യന്മാര്‍ക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോള്‍ പ്രാര്‍ത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു.

10 നാളെ എന്നു അവന്‍ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;

11 തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയില്‍ മാത്രം ഇരിക്കും എന്നു അവന്‍ പറഞ്ഞു.

12 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍നിന്നു ഇറങ്ങി ഫറവോന്റെ മേല്‍ വരുത്തിയ തവളനിമിത്തം മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചു.

13 മോശെയുടെ പ്രാര്‍ത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.

14 അവര്‍ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു.

15 എന്നാല്‍ സ്വൈരം വന്നു എന്നു ഫറവോന്‍ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.

16 അപ്പോള്‍ യഹോവ മോശെയോടുനിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേന്‍ ആയ്തീരും എന്നു കല്പിച്ചു.

17 അവര്‍ അങ്ങനെ ചെയ്തു; അഹരോന്‍ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പേന്‍ ആയ്തീര്‍ന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേന്‍ ആയ്തീര്‍ന്നു.

18 മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ പേന്‍ ഉളവാക്കുവാന്‍ അതുപോലെ ചെയ്തു; അവര്‍ക്കും കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ പേന്‍ ഉളവായതുകൊണ്ടു മന്ത്രവാദികള്‍ ഫറവോനോടു

19 ഇതു ദൈവത്തിന്റെ വിരല്‍ ആകുന്നു എന്നു പറഞ്ഞു; എന്നാല്‍ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.

20 പിന്നെ യഹോവ മോശെയോടു കല്പിച്ചതുനീ നാളെ നന്ന രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നില്‍ക്ക; അവന്‍ വെള്ളത്തിന്റെ അടുക്കല്‍ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.

21 നീ എന്റെ ജനത്തെ വിട്ടയക്കയില്ല എങ്കില്‍ ഞാന്‍ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്‍ മേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവര്‍ പാര്‍ക്കുംന്ന ദേശവും നായീച്ചകൊണ്ടു നിറയും.

22 ഭൂമിയില്‍ ഞാന്‍ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാര്‍ക്കുംന്ന ഗോശെന്‍ ദേശത്തെ അന്നു ഞാന്‍ നായീച്ച വരാതെ വേര്‍തിരിക്കും.

23 എന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാന്‍ ഒരു വ്യത്യാസം വേക്കും; നാളെ ഈ അടയാളം ഉണ്ടാകും.

24 യഹോവ അങ്ങനെ തന്നേ ചെയ്തുഅനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാല്‍ ദേശം നശിച്ചു.

25 അപ്പോള്‍ ഫറവോന്‍ മോശെയെയും അഹരോനെയും വിളിച്ചുനിങ്ങള്‍ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിന്‍ എന്നു പറഞ്ഞു.

26 അതിന്നു മോശെഅങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യര്‍ക്കും അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യര്‍ക്കും അറെപ്പായുള്ളതു അവര്‍ കാണ്‍കെ ഞങ്ങള്‍ യാഗം കഴിച്ചാല്‍ അവര്‍ ഞങ്ങളെ കല്ലെറികയില്ലയോ?

27 ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയില്‍ പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു.

28 അപ്പോള്‍ ഫറവോന്‍ നിങ്ങളുടെ ദൈവമായ യഹോവേക്കു മരുഭൂമിയില്‍വെച്ചു യാഗം കഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.

29 അതിന്നു മോശെഞാന്‍ നിന്റെ അടുക്കല്‍ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവേക്കു യാഗം കഴിപ്പാന്‍ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാല്‍ ഫറവോന്‍ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു.

30 അങ്ങനെ മോശെ ഫറവോന്റെ അടുക്കല്‍ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ത്ഥിച്ചു.

31 യഹോവ മോശെയുടെ പ്രാര്‍ത്ഥനപ്രകാരം ചെയ്തുനായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വീട്ടു നീങ്ങിപ്പോയി.

32 എന്നാല്‍ ഫറവോന്‍ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.

   

Die Bibel

 

John 15:25

Lernen

       

25 But this happened so that the word may be fulfilled which was written in their law, 'They hated me without a cause.'