Die Bibel

 

പുറപ്പാടു് 11

Lernen

   

1 അനന്തരം യഹോവ മോശെയോടുഞാന്‍ ഒരു ബാധകൂടെ ഫറവോന്മേലും മിസ്രയീമിന്മേലും വരുത്തും; അതിന്റെ ശേഷം അവന്‍ നിങ്ങളെ ഇവിടെനിന്നു വിട്ടയക്കും; വിട്ടയക്കുമ്പോള്‍ നിങ്ങളെ ഒട്ടൊഴിയാതെ ഇവിടെ നിന്നു ഔടിച്ചുകളയും.

2 ഔരോ പുരുഷന്‍ താന്താന്റെ അയല്‍ക്കാരനോടും ഔരോ സ്ത്രീ താന്താന്റെ അയല്‍ക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാന്‍ നീ ജനത്തോടു പറക എന്നു കല്പിച്ചു.

3 യഹോവ മിസ്രയീമ്യര്‍ക്കും ജനത്തോടു കൃപ തോന്നുമാറാക്കി. വിശേഷാല്‍ മോശെ എന്ന പുരുഷനെ മിസ്രയീംദേശത്തു ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.

4 മോശെ പറഞ്ഞതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅര്‍ദ്ധരാത്രിയില്‍ ഞാന്‍ മിസ്രയീമിന്റെ നടുവില്‍കൂടി പോകും.

5 അപ്പോള്‍ സിംഹാസനത്തില്‍ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതന്‍ മുതല്‍ തിരികല്ലിങ്കല്‍ ഇരിക്കുന്ന ദാസിയുടെ ആദ്യജാതന്‍ വരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂല്‍ ഒക്കെയും മൃഗങ്ങളുടെ എല്ലാകടിഞ്ഞൂലും ചത്തുപോകും.

6 മിസ്രയീംദേശത്തു എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.

7 എന്നാല്‍ യഹോവ മിസ്രയീമ്യര്‍ക്കും യിസ്രായേല്യര്‍ക്കും മദ്ധ്യേ വ്യത്യാസം വെക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു യിസ്രായേല്‍മക്കളില്‍ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരെ ഒരു നായിപോലും നാവു അനക്കുകയില്ല.

8 അപ്പോള്‍ നിന്റെ ഈ സകലഭൃത്യന്മാരും എന്റെ അടുക്കല്‍ വന്നുനീയും നിന്റെ കീഴില്‍ ഇരിക്കുന്ന സര്‍വ്വജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞു എന്നെ നമസ്കരിക്കും; അതിന്റെ ശേഷം ഞാന്‍ പുറപ്പെടും. അങ്ങനെ അവന്‍ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കല്‍ നിന്നു പുറപ്പെട്ടുപോയി.

9 യഹോവ മോശെയോടുമിസ്രയീംദേശത്തു എന്റെ അത്ഭുതങ്ങള്‍ പെരുകേണ്ടതിന്നു ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല എന്നു അരുളിച്ചെയ്തു.

10 മോശെയും അഹരോനും ഈ അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേല്‍മക്കളെ തന്റെ ദേശത്തു നിന്നു വിട്ടയച്ചതുമില്ല.

   

Die Bibel

 

Amos 5:17

Lernen

       

17 And in all vineyards shall be wailing: for I will pass through thee, saith the LORD.

Die Bibel

 

Joshua 24:17

Lernen

       

17 for it is Yahweh our God who brought us and our fathers up out of the land of Egypt, from the house of bondage, and who did those great signs in our sight, and preserved us in all the way in which we went, and among all the peoples through the midst of whom we passed.