Ang Bibliya

 

ആവർത്തനം 22:24

pag-aaral

       

24 യുവതി പട്ടണത്തില്‍ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷന്‍ കൂട്ടുകാരന്റെ ഭാര്യെക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങള്‍ അവരെ ഇരുവരെയും പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.

Ang Bibliya

 

യോഹന്നാൻ 1 5

pag-aaral

   

1 യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവന്‍ എല്ലാം ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവന്‍ എല്ലാം അവനില്‍നിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.

2 നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള്‍ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാല്‍ അറിയാം.

3 അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകള്‍ ഭാരമുള്ളവയല്ല.

4 ദൈവത്തില്‍നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.

5 യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍ ?

6 ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നുയേശുക്രിസ്തു തന്നേ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.

7 ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.

8 സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ടുആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.

9 നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കില്‍ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവന്‍ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.

10 ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്നു ഉള്ളില്‍ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാല്‍ അവനെ അസത്യവാദിയാക്കുന്നു.

11 ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവന്‍ തന്നു; ആ ജീവന്‍ അവന്റെ പുത്രനില്‍ ഉണ്ടു എന്നുള്ളതു തന്നേ.

12 പുത്രനുള്ളവന്നു ജീവന്‍ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവന്‍ ഇല്ല.

13 ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു ഞാന്‍ ഇതു എഴുതിയിരിക്കുന്നതു നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്നു തന്നേ.

14 അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്‍യ്യം ആകുന്നു.

15 നാം എന്തു അപേക്ഷിച്ചാലും അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നറിയുന്നുവെങ്കില്‍ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.

16 സഹോദരന്‍ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാല്‍ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവകൂ തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാന്‍ പറയുന്നില്ല.

17 ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും.

18 ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല.

19 നാം ദൈവത്തില്‍നിന്നുള്ളവര്‍ എന്നു നാം അറിയുന്നു. സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു.

20 ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നേ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു.

21 കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊള്‍വിന്‍ .