Bible

 

ലേവ്യപുസ്തകം 7

Studie

   

1 അകൃത്യയാഗത്തിന്റെ പ്രമാണമാവിതുഅതു അതിവിശുദ്ധം

2 ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

3 അതിന്റെ സകലമേദസ്സും തടിച്ചവാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡം രണ്ടും

4 അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടു കൂടെ കരളിന്മേലുള്ള വപയും എടുത്തു

5 പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അതു അകൃത്യയാഗം.

6 പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം; അതു അതിവിശുദ്ധം.

7 പാപയാഗം പോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവേക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം.

8 പുരോഹിതന്‍ ഒരുത്തന്റെ ഹോമയാഗം അര്‍പ്പിക്കുമ്പോള്‍ അര്‍പ്പിച്ച പുരോഹിതന്നു ഹോമയാഗമൃഗത്തിന്റെ തോല്‍ ഇരിക്കേണം.

9 അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അര്‍പ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം.

10 എണ്ണ ചേര്‍ത്തതോ ചേര്‍ക്കാത്തതോ ആയ സകല ഭോജനയാഗവും അഹരോന്റെ സകലപുത്രന്മാര്‍ക്കും ഒരുപോലെ ഇരിക്കേണം.

11 യഹോവേക്കു അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു

12 അതിനെ സ്തോത്രമായി അര്‍പ്പിക്കുന്നു എങ്കില്‍ അവന്‍ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേര്‍ത്തു കുതിര്‍ത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അര്‍പ്പിക്കേണം.

13 സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അര്‍പ്പിക്കേണം.

14 ആ എല്ലാവഴിപാടിലും അതതു വകയില്‍ നിന്നു ഒരോന്നു യഹോവേക്കു നീരാജനാര്‍പ്പണമായിട്ടു അര്‍പ്പിക്കേണം; അതു സമാധാന യാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.

15 എന്നാല്‍ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അര്‍പ്പിക്കുന്ന ദിവസത്തില്‍ തന്നേ തിന്നേണം; അതില്‍ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.

16 അര്‍പ്പിക്കുന്ന യാഗം ഒരു നേര്‍ച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കില്‍ യാഗം അര്‍പ്പിക്കുന്ന ദിവസത്തില്‍ തന്നേ അതു തിന്നേണം; അതില്‍ ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.

17 യാഗമാംസത്തില്‍ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയില്‍ ഇട്ടു ചുട്ടുകളയേണം.

18 സമാധാനയാഗത്തിന്റെ മാംസത്തില്‍ ഏതാനും മൂന്നാം ദിവസം തിന്നാല്‍ അതു പ്രസാദമായിരിക്കയില്ല; അര്‍പ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവന്‍ കുറ്റം വഹിക്കേണം.

19 ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുതു; അതു തീയില്‍ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവന്നെല്ലാം തിന്നാം.

20 എന്നാല്‍ അശുദ്ധി തന്റെ മേല്‍ ഇരിക്കുമ്പോള്‍ ആരെങ്കിലും യഹോവേക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

21 മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവേക്കുള്ള സാമാധാനയാഗങ്ങളുടെ മാംസം തിന്നാല്‍ അവനെ അവന്റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.

22 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

23 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ചെമ്മരിയാട്ടിന്റെയോ കോലാട്ടിന്റെയോ കാളയുടെയോ മേദസ്സും നിങ്ങള്‍ അശേഷം തിന്നരുതു.

24 താനേ ചത്തതിന്റെ മേദസ്സും പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റു എന്തിന്നെങ്കിലും കൊള്ളിക്കാം; തിന്നുക മാത്രം അരുതു.

25 യഹോവേക്കു ദഹനയാഗമായി അര്‍പ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാല്‍ അവനെ അവന്റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.

26 നിങ്ങളുടെ വാസസ്ഥലങ്ങളില്‍ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങള്‍ ഭക്ഷിക്കരുതു.

27 വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

28 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

29 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍യഹോവേക്കു സമാധാനയാഗം അര്‍പ്പിക്കുന്നവന്‍ തന്റെ സമാധാനയാഗത്തില്‍നിന്നു യഹോവേക്കു വഴിപാടു കൊണ്ടുവരേണം.

30 സ്വന്തകയ്യാല്‍ അവന്‍ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.

31 പുരോഹിതന്‍ മേദസ്സു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; എന്നാല്‍ നെഞ്ചു അഹരോനും പുത്രന്മര്‍ക്കും ഇരിക്കേണം.

32 നിങ്ങളുടെ സമാധാനയാഗങ്ങളില്‍ വലത്തെ കൈക്കുറകു ഉദര്‍ച്ചാര്‍പ്പണത്തിന്നായി നിങ്ങള്‍ പുരോഹിതന്റെ പക്കല്‍ കൊടുക്കേണം.

33 അഹരോന്റെ പുത്രന്മാരില്‍ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അര്‍പ്പിക്കുന്നവന്നു തന്നേ വലത്തെ കൈക്കുറകു ഔഹരിയായിരിക്കേണം.

34 യിസ്രായേല്‍മക്കളുടെ സമാധാനയാഗങ്ങളില്‍നിന്നു നീരാജനത്തിന്റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും ഞാന്‍ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാര്‍ക്കും യിസ്രായേല്‍മക്കളില്‍നിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.

35 ഇതു അഹരോനെയും പുത്രന്മാരെയും യഹോവേക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ പ്രതിഷ്ഠിച്ച നാള്‍മുതല്‍ യഹോവയുടെ ദഹനയാഗങ്ങളില്‍നിന്നു അഹരോന്നുള്ള ഔഹരിയും അവന്റെ പുത്രന്മാര്‍ക്കുംള്ള ഔഹരിയും ആകുന്നു.

36 യിസ്രായേല്‍മക്കള്‍ അതു അവര്‍ക്കും കൊടുക്കേണമെന്നു താന്‍ അവരെ അഭിഷേകം ചെയ്തനാളില്‍ യഹോവ കല്പിച്ചു; അതു അവര്‍ക്കും തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.

37 ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതു തന്നേ.

38 യഹോവേക്കു തങ്ങളുടെ വഴിപാടുകള്‍ കഴിപ്പാന്‍ അവന്‍ യിസ്രായേല്‍മക്കളോടു സീനായിമരുഭൂമിയില്‍വെച്ചു അരുളിച്ചെയ്ത നാളില്‍ യഹോവ മോശെയോടു സീനായിപര്‍വ്വതത്തില്‍ വെച്ചു ഇവ കല്പിച്ചു.

   

Bible

 

Hebrews 13:15

Studie

       

15 By him therefore let us offer the sacrifice of praise to God continually, that is, the fruit of our lips giving thanks to his name.