Bible

 

ന്യായാധിപന്മാർ 2

Studie

   

1 അനന്തരം യഹോവയുടെ ഒരു ദൂതന്‍ ഗില്ഗാലില്‍നിന്നു ബോഖീമിലേക്കു വന്നുപറഞ്ഞതുഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നുനിങ്ങളോടുള്ള എന്റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല എന്നും

2 നിങ്ങള്‍ ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാല്‍ നിങ്ങള്‍ എന്റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള്‍ ചെയ്തതു എന്തു?

3 അതുകൊണ്ടു ഞാന്‍ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ല; അവര്‍ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കണിയായും ഇരിക്കും എന്നു ഞാന്‍ പറയുന്നു.

4 യഹോവയുടെ ദൂതന്‍ ഈ വചനം എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞപ്പോള്‍ ജനം ഉച്ചത്തില്‍ കരഞ്ഞു.

5 അവര്‍ ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവര്‍) എന്നു പേരിട്ടു; അവിടെ യഹോവേക്കു യാഗം കഴിച്ചു.

6 എന്നാല്‍ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേല്‍മക്കള്‍ ദേശം കൈവശമാക്കുവാന്‍ ഔരോരുത്തന്‍ താന്താന്റെ അവകാശത്തിലേക്കു പോയി.

7 യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാള്‍ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.

8 എന്നാല്‍ യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.

9 അവനെ എഫ്രയീംപര്‍വ്വതത്തിലെ തിമ്നാത്ത്--ഹേരെസില്‍ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയില്‍ അടക്കംചെയ്തു.

10 പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേര്‍ന്നു; അവരുടെ ശേഷം യഹോവയെയും അവന്‍ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.

11 എന്നാല്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍വിഗ്രഹങ്ങളെ സേവിച്ചു,

12 തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളെ ചെന്നു നമസ്കരിച്ചു യഹോവയെ കോപിപ്പിച്ചു.

13 അവര്‍ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.

14 യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവരെ കവര്‍ച്ചചെയ്യേണ്ടതിന്നു അവന്‍ അവരെ കവര്‍ച്ചക്കാരുടെ കയ്യില്‍ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കള്‍ക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാന്‍ അവര്‍ക്കും പിന്നെ കഴിഞ്ഞില്ല.

15 യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവര്‍ ചെന്നേടത്തൊക്കെയും അനര്‍ത്ഥം വരത്തക്കവണ്ണം അവര്‍ക്കും വിരോധമായിരുന്നു; അവര്‍ക്കും മഹാകഷ്ടം ഉണ്ടാകയും ചെയ്തു.

16 എന്നാല്‍ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവര്‍ കവര്‍ച്ചക്കാരുടെ കയ്യില്‍ നിന്നു അവരെ രക്ഷിച്ചു.

17 അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗംചെയ്തു അവയെ നമസ്കരിച്ചു, തങ്ങളുടെ പിതാക്കന്മാര്‍ നടന്ന വഴിയില്‍നിന്നു വേഗം മാറിക്കളഞ്ഞു; അവര്‍ യഹോവയുടെ കല്പനകള്‍ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല.

18 യഹോവ അവര്‍ക്കും ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോള്‍ യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കല്‍ യഹോവേക്കു മനസ്സിലിവു തോന്നും.

19 എന്നാല്‍ ആ ന്യായാധിപന്‍ മരിച്ചശേഷം അവര്‍ തിരിഞ്ഞു അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചും കൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം വഷളത്വം പ്രവര്‍ത്തിക്കും; അവര്‍ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും.

20 അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചുഈ ജാതി അവരുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ചു എന്റെ വാക്കു കേള്‍ക്കായ്കയാല്‍

21 അവരുടെ പിതാക്കന്മാര്‍ അനുസരിച്ചു നടന്ന യഹോവയുടെ വഴിയില്‍ ഇവരും അനസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്നു ഞാനും,

22 യോശുവ മരിക്കുമ്പോള്‍ വിട്ടേച്ചുപോയ ജാതികളില്‍ ഒന്നിനെയും ഇനി അവരുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ല എന്നു അവന്‍ അരുളിച്ചെയ്തു.

23 അങ്ങനെ യഹോവ ആ ജാതികളെ വേഗത്തില്‍ നീക്കിക്കളയാതെയും യോശുവയുടെ കയ്യില്‍ ഏല്പിക്കാതെയും വെച്ചിരുന്നു.

   

Bible

 

Jeremiah 16:11

Studie

       

11 Then shalt thou say unto them, Because your fathers have forsaken me, saith the LORD, and have walked after other gods, and have served them, and have worshipped them, and have forsaken me, and have not kept my law;