Bible

 

ഉല്പത്തി 10

Studie

   

1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതുജലപ്രളയത്തിന്റെ ശേഷം അവര്‍ക്കും പുത്രന്മാര്‍ ജനിച്ചു.

2 യാഫെത്തിന്റെ പുത്രന്മാര്‍ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍ , തൂബല്‍, മേശെക്, തീരാസ്.

3 ഗോമെരിന്റെ പുത്രന്മാര്‍അസ്കെനാസ്, രീഫത്ത്, തോഗര്‍മ്മാ.

4 യാവാന്റെ പുത്രന്മാര്‍എലീശാ, തര്‍ശീശ്, കിത്തീം, ദോദാനീം.

5 ഇവരാല്‍ ജാതികളുടെ ദ്വീപുകള്‍ അതതു ദേശത്തില്‍ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.

6 ഹാമിന്റെ പുത്രന്മാര്‍കൂശ്, മിസ്രയീം, പൂത്ത്, കനാന്‍ .

7 കൂശിന്റെ പുത്രന്മാര്‍സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാര്‍ശെബയും ദെദാനും.

8 കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവന്‍ ഭൂമിയില്‍ ആദ്യവീരനായിരുന്നു.

9 അവന്‍ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടുയഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരന്‍ എന്നു പഴഞ്ചൊല്ലായി.

10 അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാര്‍ദേശത്തു ബാബേല്‍, ഏരെക്, അക്കാദ്, കല്‍നേ എന്നിവ ആയിരുന്നു.

11 നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേശെന്‍ എന്നിവ പണിതു.

12 മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം--

13 ഇവരില്‍നിന്നു ഫെലിസ്ഥ്യര്‍ ഉത്ഭവിച്ചു-- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

14 കനാന്‍ തന്റെ ആദ്യജാതനായ സീദോന്‍ , ഹേത്ത്,

15 യെബൂസ്യന്‍ , അമോര്‍യ്യന്‍ ,

16 ഗിര്‍ഗ്ഗശ്യന്‍ , ഹിവ്യന്‍ , അര്‍ക്ക്യന്‍ , സീന്യന്‍ ,

17 അര്‍വ്വാദ്യന്‍ , സെമാര്‍യ്യന്‍ , ഹമാത്യന്‍ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങള്‍ പരന്നു.

18 കനാന്യരുടെ അതിര്‍ സീദോന്‍ തുടങ്ങി ഗെരാര്‍വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.

19 ഇവര്‍ അതതു ദേശത്തില്‍ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാര്‍.

20 ഏബെരിന്റെ പുത്രന്മാര്‍ക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാര്‍ ജനിച്ചു.

21 ശേമിന്റെ പുത്രന്മാര്‍ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, അരാം.

22 അരാമിന്റെ പുത്രന്മാര്‍ഊസ്, ഹൂള്‍, ഗേഥെര്‍, മശ്.

23 അര്‍പ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.

24 ഏബെരിന്നു രണ്ടു പുത്രന്മാര്‍ ജനിച്ചു; ഒരുത്തുന്നു പേലെഗ് എന്നു പേര്‍; അവന്റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താന്‍ എന്നു പേര്‍.

25 യൊക്താനോഅല്മോദാദ്,

26 ശാലെഫ്, ഹസര്‍മ്മാവെത്ത്, യാരഹ്, ഹദോരാം,

27 ഊസാല്‍, ദിക്ളാ, ഔബാല്‍, അബീമയേല്‍,

28 ശെബാ, ഔഫീര്‍, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവര്‍ എല്ലാവരും യൊക്താന്റെ പുത്രന്മാര്‍ ആയിരുന്നു.

29 അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കന്‍ മലയായ സെഫാര്‍വരെ ആയിരുന്നു.

30 ഇവര്‍ അതതു ദേശത്തില്‍ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാര്‍.

31 ഇവര്‍ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങള്‍. അവരില്‍നിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയില്‍ ജാതികള്‍ പിരിഞ്ഞുപോയതു.

   

Bible

 

Ezekiel 38:2

Studie

       

2 Son of man, set thy face against Gog, the land of Magog, the chief prince of Meshech and Tubal, and prophesy against him,