Bible

 

ശമൂവേൽ 2 11

Studie

   

1 പിറ്റെ ആണ്ടില്‍ രാജാക്കന്മാര്‍ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവര്‍ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമില്‍ തന്നെ താമസിച്ചിരുന്നു.

2 ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയില്‍ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേല്‍ ഉലാവിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു മാളികയില്‍ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.

3 ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവള്‍ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.

4 ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവള്‍ അവന്റെ അടുക്കല്‍ വന്നു; അവള്‍ക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവന്‍ അവളോടുകൂടെ ശയിച്ചു; അവള്‍ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.

5 ആ സ്ത്രീ ഗര്‍ഭം ധരിച്ചു, താന്‍ ഗര്‍ഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വര്‍ത്തമാനം അയച്ചു.

6 അപ്പോള്‍ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കല്‍ അയപ്പാന്‍ യോവാബിന്നു കല്പന അയച്ചു.

7 ഊരീയാവു തന്റെ അടുക്കല്‍ വന്നപ്പോള്‍ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവര്‍ത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.

8 പിന്നെ ദാവീദ് ഊരിയാവോടുനീ വീട്ടില്‍ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയില്‍നിന്നു പുറപ്പെട്ടപ്പോള്‍ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.

9 ഊരീയാവോ തന്റെ വീട്ടില്‍ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്‍ക്കല്‍ കിടന്നുറിങ്ങി.

10 ഊരീയാവു വീട്ടില്‍ പോയില്ല എന്നറിഞ്ഞപ്പോള്‍ ദാവീദ് ഊരീയാവിനോടുനീ യാത്രയില്‍നിന്നു വന്നവനല്ലയോ? നിന്റെ വീട്ടില്‍ പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.

11 ഊരീയാവു ദാവീദിനോടുപെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളില്‍ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിന്‍ പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാന്‍ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടില്‍ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാന്‍ ചെയ്കയില്ല എന്നു പറഞ്ഞു.

12 അപ്പോള്‍ ദാവീദ് ഊരീയാവിനോടുനീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാന്‍ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമില്‍ താമസിച്ചു.

13 പിറ്റെന്നാള്‍ ദാവീദ് അവനെ വിളിച്ചു; അവന്‍ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവന്‍ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവന്‍ വീട്ടിലേക്കു പോകാതെ സന്ധ്യെക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പില്‍ കിടന്നു.

14 രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യില്‍ കൊടുത്തയച്ചു.

15 എഴുത്തില്‍പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയില്‍ നിര്‍ത്തി അവന്‍ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്‍ മാറുവിന്‍ എന്നു എഴുതിയിരുന്നു.

16 അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാര്‍ നിലക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിര്‍ത്തി.

17 പട്ടണക്കാര്‍ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോള്‍ ദാവീദിന്റെ ചേവകരായ പടജ്ജനത്തില്‍ ചിലര്‍ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.

18 പിന്നെ യോവാബ് ആ യുദ്ധവര്‍ത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാന്‍ ആളയച്ചു.

19 അവന്‍ ദൂതനോടു കല്പിച്ചതു എന്തെന്നാല്‍നീ യുദ്ധവര്‍ത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോള്‍ രാജാവിന്റെ കോപം ജ്വലിച്ചു

20 നിങ്ങള്‍ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേല്‍ നിന്നു അവര്‍ എയ്യുമെന്നു നിങ്ങള്‍ക്കു അറിഞ്ഞുകൂടയോ?

21 യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആര്‍? ഒരു സ്ത്രീ മതിലിന്മേല്‍നിന്നു തിരിക്കല്ലില്‍പിള്ള അവന്റെ മേല്‍ ഇട്ടതുകൊണ്ടല്ലേയോ അവന്‍ തേബെസില്‍വെച്ചു മരിച്ചതു? നിങ്ങള്‍ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാല്‍നിന്റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.

22 ദൂതന്‍ ചെന്നു യോവാബ് പറഞ്ഞയച്ച വര്‍ത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.

23 ദൂതന്‍ ദാവീദിനോടു പറഞ്ഞതു എന്തെന്നാല്‍ആ കൂട്ടര്‍ പ്രാബല്യം പ്രാപിച്ചു വെളിന്‍ പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാല്‍ ഞങ്ങള്‍ പട്ടണവാതില്‍ക്കലോളം അവരെ പിന്തുടര്‍ന്നടുത്തുപോയി.

24 അപ്പോള്‍ വില്ലാളികള്‍ മതിലിന്മേല്‍നിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരില്‍ ചിലര്‍ പട്ടുപോയി, നിന്റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചു.

25 അതിന്നു ദാവീദ് ദൂതനോടുഈ കാര്യത്തില്‍ വ്യസനം തോന്നരുതു; വാള്‍ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചു കളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു.

26 ഊരീയാവിന്റെ ഭാര്യ തന്റെ ഭര്‍ത്താവായ ഊരീയാവു മരിച്ചുപോയി എന്നു കേട്ടപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചു വിലപിച്ചു.

27 വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയില്‍ വരുത്തി; അവള്‍ അവന്റെ ഭാര്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാല്‍ ദാവീദ് ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നു.

   

Bible

 

Matthew 1:6

Studie

       

6 And Jesse begat David the king; and David the king begat Solomon of her that had been the wife of Urias;