IBhayibheli

 

ഉല്പത്തി 5

Funda

   

1 ആദാമിന്റെ വംശപാരമ്പര്യമാവിതുദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന്റെ സാദൃശ്യത്തില്‍ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;

2 സൃഷ്ടിച്ച നാളില്‍ അവരെ അനുഗ്രഹിക്കയും അവര്‍ക്കും ആദാമെന്നു പേരിടുകയും ചെയ്തു.

3 ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോള്‍ അവന്‍ തന്റെ സാദൃശ്യത്തില്‍ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.

4 ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു.

5 ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.

6 ശേത്തിന്നു നൂറ്റഞ്ചു വയസ്സായപ്പോള്‍ അവന്‍ എനോശിനെ ജനിപ്പിച്ചു.

7 എനോശിനെ ജനിപ്പിച്ചശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

8 ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.

9 എനോശിന്നു തൊണ്ണൂറു വയസ്സായപ്പോള്‍ അവന്‍ കേനാനെ ജനിപ്പിച്ചു.

10 കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

11 എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.

12 കേനാന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ മഹലലേലിനെ ജനിപ്പിച്ചു.

13 മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാന്‍ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

14 കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.

15 മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ യാരെദിനെ ജനിപ്പിച്ചു.

16 യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

17 മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.

18 യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ഹാനോക്കിനെ ജനിപ്പിച്ചു.

19 ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

20 യാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.

21 ഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ മെഥൂശലഹിനെ ജനിപ്പിച്ചു.

22 മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്‍ മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.

23 ഹനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.

24 ഹാനോക്‍ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി.

25 മെഥൂശലഹിന്നു നൂറ്റെണ്പത്തേഴു വയസ്സായപ്പോള്‍ അവന്‍ ലാമേക്കിനെ ജനിപ്പിച്ചു.

26 ലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

27 മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.

28 ലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ഒരു മകനെ ജനിപ്പിച്ചു.

29 യഹോവ ശപിച്ച ഭൂമിയില്‍ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവന്‍ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേര്‍ ഇട്ടു.

30 നോഹയെ ജനിപ്പിച്ചശേഷം ലാമേക്‍ അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

31 ലാമേക്കിന്റെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.

32 നോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.

   

IBhayibheli

 

Psalms 18:25-26

Funda

      

25 With the merciful you will show yourself merciful. With the perfect man, you will show yourself perfect.

26 With the pure, you will show yourself pure. With the crooked you will show yourself shrewd.