സ്വീഡൻബർഗിന്റെ കൃതികളിൽ നിന്ന്

 

ദിവ്യ സ്നേഹവും ജ്ഞാനവും #290

ഈ ഭാഗം പഠിക്കുക

  
/ 432  
  

290. നിത്യനായ കര്‍ത്താവാകുന്ന യഹോവ തന്നില്‍നിന്ന് ആത്മീയലോക സൂര്യനെ ഉളവാക്കി; ആ സൂര്യനില്‍ നിന്ന് പ്രപഞ്ചത്തെയും അതിലുള്ള സകലതിനേയും സൃഷ്ടിച്ചു. ഈ ഗ്രന്ഥത്തിന്‍റെ രണ്ടാമത്തെ അദ്ധ്യായത്തില്‍ ആത്മീയലോക സൂര്യനെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുകയും താഴെപ്പറയുന്ന നിഗമനങ്ങള്‍ അര്‍ത്ഥശങ്ക കൂടാതെ സമര്‍ത്ഥിക്കുകയം ചെയ്തിരുന്നു. ദിവ്യസ്നേഹവും ദിവ്യജ്ഞാനവും ആത്മീയലോകത്ത് ഒരു സൂര്യന്‍ എന്നവണ്ണം പ്രത്യക്ഷീഭവിക്കുന്നു. (ദിവ്യസ്നേഹവും ജ്ഞാനവും 83-88). ആ സൂര്യനില്‍ നിന്ന് ആത്മീയ താപവും, ആത്മീയ പ്രകാശവും പ്രസരിക്കുന്നു (ദിവ്യസ്നേഹവും ജ്ഞാനവും 89-92). ആ സൂര്യന്‍ ദൈവമല്ല, മറിച്ച് ദൈവമനുഷ്യനിലെ ദിവ്യ സ്നേഹത്തില്‍ നിന്നും ദിവ്യജ്ഞാനത്തില്‍ നിന്നും ഉള്ള ഒരു പുറപ്പെടലാണ്; ആ സൂര്യനില്‍ നിന്നുമുള്ള താപവും പ്രകാശവും അതേപോലെതന്നെയാണ്.( ദിവ്യസ്നേഹവും ജ്ഞാനവും 93-98). ഭൗമിക ലോക സൂര്യന്‍ മനുഷ്യനില്‍ നിന്ന് എത്രയോ ദൂരെ എന്നതുപോലെ ആത്മീയ ലോക സൂര്യന്‍ ദൂതന്മാരിൽ നിന്ന് ഏറെ ദുരെയായിരിക്കും, ഏറെക്കുറെ മദ്ധ്യ ഉയരത്തില്‍ (ദിവ്യസ്നേഹവും ജ്ഞാനവും 103-107). ആത്മീയ ലോകത്ത് സൂര്യന്‍ എന്ന വണ്ണമുള്ള കര്‍ത്താവിന്‍റെ പ്രത്യക്ഷത പൂര്‍വ്വദിക്കിലായിരിക്കും, ഇതര ദിശകള്‍ അഥവാ ഭാഗങ്ങള്‍ ഇവിടെ നിന്ന് നിര്‍ണ്ണയിക്കപ്പെടുന്നു. (ദിവ്യസ്നേഹവും ജ്ഞാനവും 119-123; 124-128).ദൂതന്മാർതങ്ങളുടെ വദനങ്ങളെ കര്‍ത്താവ് എന്ന സൂര്യന് അഭിമുഖമായി തിരിക്കുന്നു. (ദിവ്യസ്നേഹവും ജ്ഞാനവും 129-134; 135-139). കര്‍ത്താവ് സൂര്യനാലാണ് പ്രപഞ്ചത്തെയും അതിലുള്ള സര്‍വ്വതിനെയും സൃഷ്ടിച്ചത്; ദിവ്യ സ്നേഹ്തിന്‍റെയും ദിവ്യജ്ഞാനത്തിന്‍റെയും പ്രഥമ പുറപ്പെടലാണ് അത് (ദിവ്യസ്നേഹവും ജ്ഞാനവും 151-156). ഭൗമികലോക സൂര്യന്‍ വെറും അഗ്നി മാത്രമാണ്; ആ സൂര്യനില്‍ നിന്ന് ഉദ്ഭൂതമായിരിക്കുന്ന പ്രകൃതി, അതുകൊണ്ടുതന്നെ, നിര്‍ജ്ജീവവും, സൃഷ്ടികര്‍മ്മം പൂര്‍ത്തീകരിക്കുകയും സമ്പൂര്‍ണ്ണമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്താലാണ് ഭൗമികലോക സൂര്യന്‍ സൃഷ്ടിക്കപ്പെട്ടത് (ദിവ്യസ്നേഹവും ജ്ഞാനവും 157-162). രണ്ടു സൂര്യന്‍മാരെ കൂടാതെ, ഒരുസജീവസൂര്യനും ഒരു നിര്‍ജ്ജീവ സൂര്യനും, യാതൊരു തരത്തിലുമുള്ള സൃഷ്ടികര്‍മ്മവും നടത്തുക എന്നത് സാദ്ധ്യമായ ഒരു കാര്യം അല്ല എന്ന് മനസ്സിലാക്കണം. (ദിവ്യസ്നേഹവും ജ്ഞാനവും 163-166).

  
/ 432  
  

സ്വീഡൻബർഗിന്റെ കൃതികളിൽ നിന്ന്

 

ദിവ്യ സ്നേഹവും ജ്ഞാനവും #260

ഈ ഭാഗം പഠിക്കുക

  
/ 432  
  

260. കഴിഞ്ഞ അദ്ധ്യായത്തില്‍ പ്രാകൃത മനസ്സ് ഏറ്റവും പുറത്തെ പരിമാണത്തിലാണ് എന്നു കാണിച്ചിട്ടുണ്ടായിരുന്നു, അത് ആത്മീക മനസ്സിനേയും സ്വര്‍ഗ്ഗീയ മനസ്സിനേയും പൊതിയുകയും അടുച്ചുകെട്ടുകയും ചെയ്യുന്നു. പ്രാകൃതമനസ്സ് ഉയര്‍ന്ന അല്ലെങ്കില്‍ ആന്തരീക മനസ്സുകള്‍ക്കെതിരെ പ്രതികരണക്ഷമമാകുന്നുവെന്നു ഇപ്പോള്‍ കാണിക്കേണ്ടിയിരിക്കുന്നു. അത് പ്രതികരിക്കുന്നു. അതിന് കാരണം അത് മൂടുകയും, ഉള്‍പ്പെടുത്തുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. പ്രതികരണം കൂടാതെ ഇത് ചെയ്യുവാന്‍ കഴിയുന്നതല്ല, അതിനാല്‍ പ്രതികരിക്കാത്ത പക്ഷം, ആന്തരീകത അല്ലെങ്കില്‍ മറയ്ക്കപ്പെട്ട ഭാഗങ്ങള്‍ അയഞ്ഞതായി തീരുകയും പുറത്തേക്ക് തള്ളുകയും, അകലേക്ക് വീഴുകയും ചെയ്യും, ശരീരത്തിന്‍റെ ആന്തരികങ്ങളാകുന്ന അസ്ത്രങ്ങളെപോലെ അവയ്ക്കെതിരായി ശരീരത്തിന്‍റെ അവരണങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ മുന്നോട്ട് ഉന്തുകയും വേര്‍പെടുകയും ചെയ്യും. പേശിയുടെ ചാലക നാരുകളുടെ പൊതിഞ്ഞിട്ടുള്ള ചര്‍മ്മം അവയുടെ പ്രവര്‍ത്തികളില്‍ ഈ നാരുകളുടെ ശക്തിക്കെതിരായി പ്രതികരിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം നിന്നു പോകുക മാത്രമല്ല പിന്നെയോ എല്ലാ സംയുക്തകോശങ്ങളും അഴിഞ്ഞുപോകുകയും ചെയ്യും.

ഉയര്‍ന്ന പരിമാണങ്ങളുടെ ഏറ്റവും പുറത്തുള്ള ഒരോ പരിമാണത്തിന്‍റെ കാര്യത്തിലും സമാനമായിരിക്കുന്നു. മനുഷ്യമനസ്സിന്‍റെ പ്രാകൃതീകവും ആത്മീകവും സ്വര്‍ഗ്ഗീയവുമായ മൂന്നു പരിമാണങ്ങള്‍ ഉണ്ടെന്നു പറഞ്ഞിരുന്നുവല്ലൊ. അതില്‍ ഏറ്റവും പുറത്തുള്ള പരിമാണത്തിന്‍റേത് പ്രാകൃത മനസ്സാണ്. പ്രാകൃത മനസ്സ് ആത്മീയ മനസ്സിനെതിരായി പ്രതികരിക്കുന്നുവെന്നു പറയുന്നതിനുള്ള മറ്റൊരുകാരണം.

പ്രാകൃത മനസ്സ് ഉള്‍ക്കൊണ്ടിരിക്കുന്നത് ആത്മീയ ലോകത്തിലെ പദാര്‍ത്ഥങ്ങളെ മാത്രമല്ല പിന്നെയോ സ്വാഭാവിക ലോകത്തിലെ പദാര്‍ത്ഥങ്ങളേയുമാണ്. (ദിവ്യസ്നേഹവും ജ്ഞാനവും 257) മാത്രവുമല്ല പ്രാകൃതിക ലോകത്തിന്‍റെ പദാര്‍ത്ഥങ്ങള്‍ അവയുടെ തനതായ പ്രകൃതി, ആത്മീയ ലോകത്തിന്‍റെ പദാര്‍ത്ഥങ്ങള്‍ക്കെതിരായി പ്രതികരിക്കുന്നു. കാരണം, പ്രാകൃതീക ലോകത്തിലെ പദാര്‍ത്ഥങ്ങള്‍ അവയില്‍ തന്നെ വൃതമാണ്. ആത്മീയ ലോകത്തിലെ പദാര്‍ത്ഥങ്ങളാലല്ലാതെ അവയെ കൂടാതെ പ്രാകൃതിക ലോകത്തെ പദാര്‍ത്ഥങ്ങള്‍ മൃതമായിരിക്കുന്നു. ആത്മീയ ലോകത്തെ പദാര്‍ത്ഥത്താല്‍ അവ സജീവമാകുന്നു. പ്രതിരോധിക്കുവാനും പ്രതികരിക്കുവാനുമുള്ള അവരുടെ കഴിവിനെകൊണ്ടാണ് അത് സജീവമാകുന്നത്.

ഇതില്‍ നിന്നെല്ലാം കാണാന്‍ കഴിയുന്നത് ആത്മീക മനുഷ്യനെതിരായി പ്രാകൃത മനുഷ്യന്‍ പ്രതികരിക്കുന്നു എന്നതാണ്. അത് പോരാട്ടമായി അവിടെ ഉണ്ട്. പ്രാകൃത മനുഷ്യനെന്നൊ, ആത്മീക മനുഷ്യനെന്നൊ അല്ലെങ്കില്‍ പ്രാകൃതീക ആത്മീക മനസ്സെന്നൊ പദം ഉപയോഗിക്കപ്പെട്ടിരുന്ന കാര്യവും സമാനമാകുന്നു.

  
/ 432