ബൈബിൾ

 

ആവർത്തനം 34

പഠനം

   

1 അനന്തരം മോശെ മോവാബ് സമഭൂമിയില്‍നിന്നു യെരീഹോവിന്നെതിരെയുള്ള നെബോപര്‍വ്വതത്തില്‍ ‌പിസ്ഗാമുകളില്‍ കയറി; യഹോവ ദാന്‍വരെ ഗിലെയാദ് ദേശം ഒക്കെയും

2 നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടല്‍വരെ യെഹൂദാദേശം ഒക്കെയും

3 തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്വീതിമുതല്‌ സോവാര്‍വരെയുള്ള സമഭൂമിയും അവനെ കാണിച്ചു.

4 അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുംഞാന്‍ നിന്റെ സന്തതികൂ കൊടുകൂമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാന്‍ അതു നിന്റെ കണ്ണിന്നു കാണിച്ചു തന്നു; എന്നാല്‍ നീ അവിടേകൂ കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.

5 അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.

6 അവന്‍ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവകൂഴിയുടെ സ്ഥലം ആരും അറിയുന്നില്ല.

7 മോശെ മരികൂമ്പോള്‍ അവന്നു നൂറ്റിരുപതു വയസ്സായിരുന്നുന്ന അവന്റെ കണ്ണു മങ്ങാതെയും അന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.

8 യിസ്രായേല്‍മക്കള്‍ മോശെയെകൂറിച്ചു മോവാബ് സമഭൂമിയില്‍ മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെകൂറിച്ചു കരഞ്ഞു വിലപികൂന്ന കാലം തികഞ്ഞു.

9 നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവന്‌ ജ്ഞാനാത്മപൂര്‍ണ്ണനായ്തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ അവനെ അനുസരിച്ചു.

10 എന്നാല്‍ മിസ്രയീം ദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സര്‍വ്വദേശത്തോടും ചെയ്വാന്‍ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും

11 എല്ലായിസ്രായേലും കാണ്‌കെ മോശെ പ്രവര്‌ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാല്‍

12 യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല.

   

വ്യാഖ്യാനം

 

Dead

  

Dead (Genesis 23:8) signifies night in respect to the goodness and truth of faith.

(റഫറൻസുകൾ: Arcana Coelestia 2031)