Ze Swedenborgových děl

 

ദിവ്യ സ്നേഹവും ജ്ഞാനവും # 172

Prostudujte si tuto pasáž

  
/ 432  
  

172. ഇവിടെ ചര്‍ച്ചചെയ്യപ്പെട്ട ത്രിവിധ സംഗതികള്‍ അന്ത്യം, ഹേതു, ഫലം എന്നിവ സൃഷ്ടിക്കപ്പെട്ട സര്‍വ്വ വസ്തുക്കളിലും സന്നിഹിതമാണെന്ന് നമ്മള്‍, കണ്ടുകഴിഞ്ഞു. ഇതോടുചേര്‍ന്ന് മനസ്സിലാക്കാവുന്നതാണ് അവസാന അന്ത്യം എന്ന് പറയുന്നതായ ഫലങ്ങള്‍ പ്രഥമ അന്ത്യത്തില്‍ വലുതാകുകയും സര്‍വ്വതിന്‍റേയും ആദ്യ ഫലമായ സൃഷ്ടാവാകുന്ന കര്‍ത്താവില്‍ നിന്ന് അവസാന അന്ത്യത്തിലേക്ക് തടസ്സങ്ങള്‍ ഒന്നും കൂടാതെ എത്തിച്ചേര്‍ന്ന് സ്രഷ്ടാവിനോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു എന്ന്. അതായത്,എല്ലാവിധ അവസാന അന്ത്യങ്ങളും പ്രഥമ അന്ത്യത്തിലേക്ക് ആയിത്തീരുകയും നിഷ്ക്രിയമായി യാതൊന്നും തന്നെ ഇല്ല, നിര്‍ജീവമായി യാതൊന്നും തന്നെ ഇല്ല എന്ന അവസ്ഥ അനുഭവേദ്യമാകുകയും ചെയ്യുന്നു. സാദാരണ മണല്‍ നിര്‍ജീവം എന്നു തോന്നിയേക്കാമെങ്കിലും എത്രയോ വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ അത് സഹായകരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നു എന്ന് ഓര്‍ക്കുക.

  
/ 432  
  

Ze Swedenborgových děl

 

ദിവ്യ സ്നേഹവും ജ്ഞാനവും # 119

Prostudujte si tuto pasáž

  
/ 432  
  

119. ആത്മീയലോകത്ത് സൂര്യനെപ്പോലെ കര്‍ത്താവിന്‍റെ പ്രത്യക്ഷത കിഴക്കുഭാഗത്താണ്; അവിടെ നിന്ന് ഇതര ദിശകള്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ആത്മീയ ലോക സൂര്യന്‍ അതിന്‍റെ സത്ത, അതിന്‍റെ താപവും പ്രകാശവും, കര്‍ത്തുസാന്നിദ്ധ്യം എന്നിവയെല്ലാം തന്നെ ഇതിനകം ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞതാണ്. ആത്മീയ ലോകത്തിലെ ഇതര ദിക്കുകളാണ് ഇനി വിഷയമാകേണ്ടത്. സൂര്യനേയും പ്രപഞ്ചത്തേയും കുറിച്ച് ചര്‍ച്ചചെയ്തു, കാരണം ദൈവം, സ്നേഹം ജ്ഞാനം ഇവ ചര്‍ച്ചാവിഷമായിരുന്നു. ഏതെങ്കിലും ഒരു വസ്തുവിനെക്കുറിച്ച് അതിന്‍റെ സ്രോതസ്സില്‍ നിന്നല്ല പഠിക്കുവാന്‍ സാധിക്കുന്നതെങ്കില്‍ അവയ്ക്ക് ഹേതുവായിരിക്കുന്നത് എന്ത് എന്നതിലപ്പുറം അവയുടെ ഫലം എന്ത് എന്നതില്‍ ഊന്നി നിന്നുകൊണ്ടുവേണം പഠനം നടത്തേണ്ടത്. പക്ഷെ ഫലത്തില്‍നിന്ന് ഫലത്തിന്നപ്പുറം എന്തെങ്കിലും ഗ്രഹിക്കുക പ്രയാസമായിരിക്കും. ഫലത്തില്‍ മാത്രമായി ശ്രദ്ധ പതിപ്പിക്കുമ്പോള്‍ അവയ്ക്കു പിന്നിലെ ചാലകശക്തി വെളിച്ചം കാണുകയില്ല. അതേസമയം ഇപ്പറഞ്ഞ ഹേതു അഥവാ ചാലകശക്തി ഫലങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു. പിന്നിലുള്ള ഹേതുവില്‍ നിന്ന് ഫലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാകും കൂടുതല്‍ യുക്തിസഹം. എന്നാല്‍ ഫലങ്ങളില്‍ നിന്ന് ഹേതുവിലേക്കുള്ള അന്വേഷണം യുക്തിഭദ്രമാകാറില്ല, കാരണം തെറ്റായ ധാരണകള്‍ ഹേതുക്കളായി കരുതപ്പെടുവാനും അങ്ങനെ അന്വേഷകന്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന ജ്ഞാനത്തിനുപകരം വിഡ്ഢിത്തങ്ങളില്‍ എത്തിപ്പെടുവാനും സാദ്ധ്യതകള്‍ ഏറെയാണ്. ഹേതുക്കള്‍ മുന്നമേയും ഫലങ്ങള്‍ പിന്നാലെയും ആണല്ലൊ ഭവിക്കുന്നത്. മൂന്നാമെയുള്ള ഹേതുക്കളെ പിന്നാലെയുള്ള ഫലങ്ങളില്‍ നിന്ന് കണ്ടെത്തുക സാദ്ധ്യമല്ല. എന്നാല്‍ മുന്നമെയുള്ള ഹേതുക്കളില്‍ നിന്ന് പിന്നാലെ വരുന്ന ഫലങ്ങളില്‍ എത്തിച്ചേരുക സാദ്ധ്യമായ സംഗതി മാത്രമാണ്. ഇതാണ് ശരിയായ ക്രമം.

അതുകൊണ്ടാണ് നമ്മൾ ആദ്യം ഇവിടെ ആത്മീയ ലോകത്തെ കൈകാര്യം ചെയ്യുന്നത്. എല്ലാ കാരണങ്ങളും എവിടെയാണ് അവിടെയാണ് ആലോകം. പിന്നീട് (ദിവ്യസ്നേഹവും ജ്ഞാനവും 134, 154) നമ്മൾ കാണുന്ന ഒരു പ്രഭാവമുള്ള എല്ലാ ഭൗതിക ലോകത്തെ കുറിച്ച് ചർച്ച ചെയ്യുന്നതായിരിക്കും.

  
/ 432