Bible

 

സംഖ്യാപുസ്തകം 33

Studie

   

1 മോശെയുടെയും അഹരോന്റെയും കൈക്കീഴില്‍ ഗണംഗണമായി മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ട യിസ്രായേല്‍മക്കളുടെ പ്രയാണങ്ങള്‍ ആവിതു

2 മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തില്‍ അവരുടെ താവളങ്ങള്‍ എഴുതിവെച്ചു; താവളം താവളമായി അവര്‍ ചെയ്ത പ്രയാണങ്ങള്‍ ആവിതു

3 ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവര്‍ രമെസേസില്‍നിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാള്‍ യിസ്രായേല്‍മക്കള്‍ എല്ലാമിസ്രയീമ്യരും കാണ്‍കെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.

4 മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയില്‍ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.ഭ

5 യിസ്രായേല്‍മക്കള്‍ രമെസേസില്‍നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമിറങ്ങി.

6 സുക്കോത്തില്‍നിന്നു അവര്‍ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമില്‍ പാളയമിറങ്ങി.

7 ഏഥാമില്‍നിന്നു പുറപ്പെട്ടു ബാല്‍-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവര്‍ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി.

8 പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടവില്‍കൂടി മരുഭൂമിയില്‍ കടന്നു ഏഥാമരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴിനടന്നു മാറയില്‍ പാളയമിറങ്ങി.

9 മാറയില്‍നിന്നു പുറപ്പെട്ടു ഏലീമില്‍ എത്തി; ഏലീമില്‍ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതു കൊണ്ടു അവര്‍ അവിടെ പാളയമിറങ്ങി.

10 ഏലീമില്‍നിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി.

11 ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.

12 സീന്‍ മരുഭൂമിയില്‍നിന്നു പുറപ്പെട്ടു ദൊഫ്ക്കുയില്‍ പാളയമിറങ്ങി.

13 ദൊഫ്ക്കുയില്‍ നിന്നു പുറപ്പെട്ടു ആലൂശില്‍ പാളയമിറങ്ങി.

14 ആലൂശില്‍ നിന്നു പുറപ്പെട്ടു രെഫീദീമില്‍ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.

15 രെഫീദീമില്‍ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയില്‍ പാളയമിറങ്ങി.

16 സീനായിമരുഭൂമിയില്‍നിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയില്‍ പാളയമിറങ്ങി.

17 കിബ്രോത്ത്-ഹത്താവയില്‍ നിന്നു പുറപ്പെട്ടു ഹസേരോത്തില്‍ പാളയമിറങ്ങി.

18 ഹസേരോത്തില്‍നിന്നു പുറപ്പെട്ടു രിത്ത്മയില്‍ പാളയമിറങ്ങി.

19 രിത്തമയില്‍നിന്നു പുറപ്പെട്ടു രിമ്മോന്‍ -പേരെസില്‍ പാളയമിറങ്ങി.

20 രിമ്മോന്‍ -പേരെസില്‍നിന്നു പുറപ്പെട്ടു ലിബ്നയില്‍ പാളയമിറങ്ങി.

21 ലിബ്നയില്‍നിന്നു പുറപ്പെട്ടു രിസ്സയില്‍ പാളയമിറങ്ങി.

22 രിസ്സയില്‍നിന്നു പുറപ്പെട്ടു കെഹേലാഥയില്‍ പാളയമിറങ്ങി.

23 കെഹേലാഥയില്‍നിന്നു പുറപ്പെട്ടു ശാഫേര്‍മലയില്‍ പാളയമിറങ്ങി.

24 ശാഫേര്‍മലയില്‍നിന്നു പുറപ്പെട്ടു ഹരാദയില്‍ പാളയമിറങ്ങി.

25 ഹരാദയില്‍നിന്നു പുറപ്പെട്ടു മകഹേലോത്തില്‍ പാളയമിറങ്ങി.

26 മകഹേലോത്തില്‍നിന്നു പുറപ്പെട്ടു തഹത്തില്‍ പാളയമിറങ്ങി.

27 തഹത്തില്‍നിന്നു പുറപ്പെട്ടു താരഹില്‍ പാളയമിറങ്ങി.

28 താരഹില്‍നിന്നു പുറപ്പെട്ടു മിത്ത്ക്കുയില്‍ പാളയമിറങ്ങി.

29 മിത്ത്ക്കുയില്‍നിന്നു പുറപ്പെട്ടു ഹശ്മോനയില്‍ പാളയമിറങ്ങി.

30 ഹശ്മോനയില്‍നിന്നു പുറപ്പെട്ടു മോസേരോത്തില്‍ പാളയമിറങ്ങി.

31 മോസേരോത്തില്‍നിന്നു പുറപ്പെട്ടു ബെനേയാക്കാനില്‍ പാളയമിറങ്ങി.

32 ബെനേയാക്കാനില്‍നിന്നു പുറപ്പെട്ടു ഹോര്‍-ഹഗ്ഗിദ്ഗാദില്‍ പാളയമിറങ്ങി.

33 ഹോര്‍-ഹഗ്ഗിദ്ഗാദില്‍ നിന്നു പുറപ്പെട്ടു യൊത്ബാഥയില്‍ പാളയമിറങ്ങി.

34 യൊത്ബാഥയില്‍നിന്നു പുറപ്പെട്ടു അബ്രോനയില്‍ പാളയമിറങ്ങി.

35 അബ്രോനയില്‍നിന്നു പുറപ്പെട്ടു എസ്യോന്‍ -ഗേബെരില്‍ പാളയമിറങ്ങി.

36 എസ്യോന്‍ -ഗേബെരില്‍നിന്നു പുറപ്പെട്ടു സീന്‍ മരുഭൂമിയില്‍ പാളയമിറങ്ങി. അതാകുന്നു കാദേശ്.

37 അവര്‍ കാദേശില്‍നിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കല്‍ ഹോര്‍പര്‍വ്വതത്തിങ്കല്‍ പാളയമിറങ്ങി.

38 പുരോഹിതനായ അഹരോന്‍ യഹോവയുടെ കല്പനപ്രകാരം ഹോര്‍ പര്‍വ്വതത്തില്‍ കയറി, യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.

39 അഹരോന്‍ ഹോര്‍ പര്‍വ്വതത്തില്‍വെച്ചു മരിച്ചപ്പോള്‍ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.

40 എന്നാല്‍ കനാന്‍ ദേശത്തു തെക്കു പാര്‍ത്തിരുന്ന കനാന്യനായ അരാദ്‍രാജാവു യിസ്രായേല്‍ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.

41 ഹോര്‍ പര്‍വ്വതത്തിങ്കല്‍നിന്നു അവര്‍ പുറപ്പെട്ടു സല്മോനയില്‍ പാളയമിറങ്ങി.

42 സല്മോനയില്‍ നിന്നു പറപ്പെട്ടു പൂനോനില്‍ പാളയമിറങ്ങി.

43 പൂനോനില്‍നിന്നു പുറപ്പെട്ടു ഔബോത്തില്‍ പാളയമിറങ്ങി.

44 ഔബോത്തില്‍നിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കല്‍ ഈയേ-അബാരീമില്‍ പാളയമിറങ്ങി.

45 ഈയീമില്‍നിന്നു പുറപ്പെട്ടു ദീബോന്‍ ഗാദില്‍ പാളയമിറങ്ങി.

46 ദീബോന്‍ ഗാദില്‍നിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമില്‍ പാളയമിറങ്ങി.

47 അല്മോദിബ്ളാഥയീമില്‍നിന്നു പുറപ്പെട്ടു നെബോവിന്നു കിഴക്കു അബാരീംപര്‍വ്വതത്തിങ്കല്‍ പാളയമിറങ്ങി.

48 അബാരീംപര്‍വ്വതത്തിങ്കല്‍ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങി.

49 യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍ ബേത്ത്-യെശീമോത്ത് മുതല്‍ ആബേല്‍-ശിത്തീംവരെ പാളയമിറങ്ങി.

50 യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു

51 നീ യിസ്രായേല്‍മക്കളോടു പറയേണ്ടുന്നതെന്തെന്നാല്‍നിങ്ങള്‍ യോര്‍ദ്ദാന്നക്കരെ കനാന്‍ ദേശത്തേക്കു കടന്നശേഷം

52 ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകര്‍ത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.

53 നിങ്ങള്‍ ദേശം കൈവശമാക്കി അതില്‍ കുടിപാര്‍ക്കേണം; നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു ഞാന്‍ ആ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു.

54 നിങ്ങള്‍ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവര്‍ക്കും ഏറെയും കുറെയുള്ളവകൂ കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങള്‍ക്കു അവകാശം ലഭിക്കേണം.

55 എന്നാല്‍ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയാതിരുന്നാല്‍ നിങ്ങള്‍ അവരില്‍ ശേഷിപ്പിക്കുന്നവര്‍ നിങ്ങളുടെ കണ്ണുകളില്‍ മുള്ളുകളും പാര്‍ശ്വങ്ങളില്‍ കണ്ടകങ്ങളുമായി നിങ്ങള്‍ പാര്‍ക്കുംന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.

56 അത്രയുമല്ല, ഞാന്‍ അവരോടു ചെയ്‍വാന്‍ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.

   

Komentář

 

Look

  

'Look not back behind thee,' as in Genesis 19:17, means that Lot, who represents the good of charity, should not look to matters of doctrine. 'To look up,' is to look to celestial things. In Genesis 18:22, looking signifies thinking because seeing denotes understanding.

(Odkazy: Arcana Coelestia 2245)