Bible

 

ലേവ്യപുസ്തകം 26

Studie

   

1 വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാന്‍ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

2 നിങ്ങള്‍ എന്റെ ശബ്ബത്തുകള്‍ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാന്‍ യഹോവ ആകുന്നു.

3 എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാല്‍

4 ഞാന്‍ തക്കസമയത്തു നിങ്ങള്‍ക്കു മഴതരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.

5 നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നിലക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നിലക്കും; നിങ്ങള്‍ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിര്‍ഭയം വസിക്കും.

6 ഞാന്‍ ദേശത്തു സമാധാനം തരും; നിങ്ങള്‍ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാന്‍ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാള്‍ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.

7 നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ ഔടിക്കും; അവര്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.

8 നിങ്ങളില്‍ അഞ്ചുപേര്‍ നൂറുപേരെ ഔടിക്കും; നിങ്ങളില്‍ നൂറുപേര്‍ പതിനായിരംപേരെ ഔടിക്കും; നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.

9 ഞാന്‍ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.

10 നിങ്ങള്‍ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.

11 ഞാന്‍ എന്റെ നിവാസം നിങ്ങളുടെ ഇടയില്‍ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.

12 ഞാന്‍ നിങ്ങളുടെ ഇടയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാന്‍ നിങ്ങള്‍ക്കു ദൈവവും നിങ്ങള്‍ എനിക്കു ജനവും ആയിരിക്കും.

13 നിങ്ങള്‍ മിസ്രയീമ്യര്‍ക്കും അടിമകളാകാതിരിപ്പാന്‍ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു; ഞാന്‍ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിര്‍ന്നു നടക്കുമാറാക്കിയിരിക്കുന്നു.

14 നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങള്‍ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാല്‍ ഞാനും ഇങ്ങനെ നിങ്ങളേൂടു ചെയ്യും

15 കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാന്‍ നിങ്ങളുടെ മേല്‍ വരുത്തും; നിങ്ങളുടെ വിത്തു നിങ്ങള്‍ വെറുതെ വിതെക്കും; ശത്രുക്കള്‍ അതു ഭക്ഷിക്കും.

16 ഞാന്‍ നിങ്ങളുടെ നേരെ ദൃഷ്ടിവേക്കും; നിങ്ങള്‍ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവര്‍ നിങ്ങളെ ഭരിക്കും; ഔടിക്കുന്നവര്‍ ഇല്ലാതെ നിങ്ങള്‍ ഔടും.

17 ഇതെല്ലം ആയിട്ടും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍ നിങ്ങളുടെ പാപങ്ങള്‍നിമിത്തം ഞാന്‍ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

18 ഞാന്‍ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കൊടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പു പോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.

19 നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.

20 നിങ്ങള്‍ എനിക്കു വിരോധമായി നടന്നു എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍ ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ക്കു തക്കവണ്ണം ഏഴു മടങ്ങു ബാധ നിങ്ങളുടെമേല്‍ വരുത്തും.

21 ഞാന്‍ നിങ്ങളുടെ ഇടയില്‍ കാട്ടു മൃഗങ്ങളെ അയക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തില്‍ കുറെക്കുകയും ചെയ്യും; നിങ്ങളുടെ വഴികള്‍ പാഴായി കിടക്കും.

22 ഇവയാലും നിങ്ങള്‍ക്കു ബോധംവരാതെ നിങ്ങള്‍ എനിക്കു വിരോധമായി നടന്നാല്‍

23 ഞാനും നിങ്ങള്‍ക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങള്‍ നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.

25 ഇതെല്ലാമായിട്ടും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതെ എനിക്കു വിരോധമായി നടന്നാല്‍

26 ഞാനും ക്രോധത്തോടെ നിങ്ങള്‍ക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങള്‍നിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

27 നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങള്‍ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.

28 ഞാന്‍ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൌരഭ്യവാസന ഞാന്‍ മണക്കുകയില്ല.

29 ഞാന്‍ ദേശത്തെ ശൂന്യമാക്കും; അതില്‍ വസിക്കുന്ന നിങ്ങളുടെ ശത്രുക്കള്‍ അതിങ്കല്‍ ആശ്ചര്യപ്പെടും.

30 ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാള്‍ ഊരും നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങള്‍ പാഴ്നിലമായും കിടക്കും.

31 അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങള്‍ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും; അപ്പോള്‍ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും.

32 നിങ്ങള്‍ അവിടെ പാര്‍ത്തിരുന്നപ്പോള്‍ നിങ്ങളുടെ ശബ്ബത്തുകളില്‍ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.

33 ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തില്‍ ഞാന്‍ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവര്‍ ഔടും; വാളിന്റെ മുമ്പില്‍നിന്നു ഔടുന്നതുപോലെ അവര്‍ ഔടും; ആരും ഔടിക്കാതെ അവര്‍ ഔടിവീഴും.

34 ആരും ഔടിക്കാതെ അവര്‍ വാളിന്റെ മുമ്പില്‍നിന്നു എന്നപോലെ ഔടി ഒരുത്തന്റെ മേല്‍ ഒരുത്തന്‍ വീഴും; ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ നിങ്ങള്‍ക്കു കഴികയുമില്ല.

35 നിങ്ങള്‍ ജാതികളുടെ ഇടയില്‍ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.

36 നിങ്ങളില്‍ ശേഷിച്ചിരിക്കുന്നവര്‍ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാല്‍ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍ അവരോടുകൂടെ ക്ഷയിച്ചുപോകും.

37 അവര്‍ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവര്‍ എന്നോടു ദ്രോഹിച്ച ദ്രോഹവും അവര്‍ എനിക്കു വിരോധമായി നടന്നതുകൊണ്ടു

38 ഞാനും അവര്‍ക്കും വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോള്‍ താഴുകയും അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താല്‍

39 ഞാന്‍ യാക്കോബിനോടുള്ള എന്റെ നിയമം ഔര്‍ക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാന്‍ ഔര്‍ക്കും; ദേശത്തെയും ഞാന്‍ ഔര്‍ക്കും.

40 അവര്‍ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും. അവര്‍ എന്റെ വിധികളെ ധിക്കരിക്കയും അവര്‍ക്കും എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.

41 എങ്കിലും അവര്‍ ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാന്‍ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാന്‍ അവരുടെ ദൈവമായ യഹോവ ആകുന്നു.

42 ഞാന്‍ അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികള്‍ കാണ്‍കെ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന അവരുടെ പൂര്‍വ്വന്മാരോടു ചെയ്ത നിയമം ഞാന്‍ അവര്‍ക്കും വേണ്ടി ഔര്‍ക്കും; ഞാന്‍ യഹോവ ആകുന്നു.

43 യഹോവ സീനായി പര്‍വ്വതത്തില്‍വെച്ചു തനിക്കും യിസ്രായേല്‍മക്കള്‍ക്കും തമ്മില്‍ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നേ.

   

Ze Swedenborgových děl

 

Spiritual Experiences # 1933

Prostudujte si tuto pasáž

  
/ 6110  
  

1933. There was a certain person with me today, whom I did not know, and who seemed to have deceased not long ago. When I was allowed to inquire where he came from, he was led through cities which he did not know, saying it was not there. But when he was led through his own city, then he recognized the streets, and everything, and if I had known how the houses were situated, I could also have found the house where he had lived. But this was not allowed. 1748, 10 May.

  
/ 6110  
  

Thanks to the Academy of the New Church, and Bryn Athyn College, for the permission to use this translation.