Bible

 

യോശുവ 15

Studie

   

1 യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഔഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീന്‍ മരുഭൂമിവരെ തന്നേ.

2 അവരുടെ തെക്കെ അതിര്‍ ഉപ്പുകടലിന്റെ അറ്റംമുതല്‍ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടല്‍മുതല്‍തന്നേ ആയിരുന്നു.

3 അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബര്‍ന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോന്‍ കടന്നു ആദാരിലേക്കു കയറി കാര്‍ക്കയിലേക്കു തിരിഞ്ഞു

4 അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിര്‍ സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിര്‍ ആയിരിക്കേണം.

5 കിഴക്കെ അതിര്‍ യോര്‍ദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടല്‍ തന്നേ; വടക്കെ അതിര്‍ യോര്‍ദ്ദാന്റെ അഴിമുഖമായ

6 ഇടക്കടല്‍ തുടങ്ങി ബേത്ത്-ഹൊഗ്ളയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.

7 പിന്നെ ആ അതിര്‍ ആഖോര്‍താഴ്വരമുതല്‍ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏന്‍ -ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏന്‍ -രോഗേലിങ്കല്‍ അവസാനിക്കുന്നു.

8 പിന്നെ ആ അതിര്‍ ബെന്‍ -ഹിന്നോംതാഴ്വരയില്‍കൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോം താഴ്വരയുടെ മുമ്പില്‍ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.

9 പിന്നെ ആ അതിര്‍ മലയുടെ മുകളില്‍നിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോന്‍ മലയിലെ പട്ടണങ്ങള്‍വരെ ചെന്നു കിര്‍യ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.

10 പിന്നെ ആ അതിര്‍ ബാലാമുതല്‍ പടിഞ്ഞാറോട്ടു സേയീര്‍മലവരെ തിരിഞ്ഞു കെസാലോന്‍ എന്ന യെയാരീംമലയുടെ പാര്‍ശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.

11 പിന്നെ ആ അതിര്‍ വടക്കോട്ടു എക്രോന്റെ പാര്‍ശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലില്‍ ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.

12 പടിഞ്ഞാറെ അതിര്‍ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിര്‍.

13 യഹോവ യോശുവയോടു കല്പിച്ചതുപോലെ അവന്‍ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയില്‍ ഔഹരിയായിട്ടു അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോന്‍ കൊടുത്തു.

14 അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാന്‍ , തല്‍മായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു.

15 അവിടെനിന്നു അവന്‍ ദെബീര്‍നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേര്‍ മുമ്പെ കിര്‍യ്യത്ത്-സേഫെര്‍ എന്നായിരുന്നു.

16 കിര്‍യ്യത്ത്-സേഫെര്‍ ജയിക്കുന്നവന്നു ഞാന്‍ എന്റെ മകള്‍ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.

17 കാലേബിന്റെ സഹോദരനായ കെനസിന്റെ മകന്‍ ഒത്നീയേല്‍ അതിനെ പിടിച്ചു; അവന്‍ തന്റെ മകള്‍ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.

18 അവള്‍ വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോള്‍ കാലേബ് അവളോടുനിനക്കു എന്തു വേണം എന്നു ചോദിച്ചു.

19 എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവള്‍ ഉത്തരം പറഞ്ഞു അവന്‍ അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.

20 യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.

21 എദോമിന്റെ അതിര്‍ക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങള്‍

22 കെബ്സെയേല്‍, ഏദെര്‍, യാഗൂര്‍,

23 കീന, ദിമോന, അദാദ, കേദെശ്,

24 ഹാസോര്‍, യിത്നാന്‍ , സീഫ്, തേലെം,

25 ബയാലോത്ത്, ഹാസോര്‍, ഹദത്ഥ, കെരീയോത്ത്-ഹാസോര്‍, എന്ന കെരീയോത്ത്--ഹെസ്രോന്‍ ,

26 അമാം, ശെമ, മോലാദ,

27 ഹസര്‍-ഗദ്ദ, ഹെശ്മോന്‍ , ബേത്ത്-പേലെത്,

28 ഹസര്‍-ശൂവാല്‍, ബേര്‍-ശേബ, ബിസോത്യ,

29 ബാല, ഇയ്യീം, ഏസെം,

30 എല്‍തോലദ്, കെസീല്‍, ഹോര്‍മ്മ,

31 സിക്ളാഗ്, മദ്മന്ന, സന്‍ സന്ന,

32 ലെബായോത്ത, ശില്‍ഹീം, ആയിന്‍ , രിമ്മോന്‍ ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.

33 താഴ്‍വീതിയില്‍ എസ്തായോല്‍, സൊരാ,

34 അശ്ന, സനോഹ, ഏന്‍ -ഗന്നീം, തപ്പൂഹ,

35 ഏനാം, യര്‍മ്മൂത്ത്, അദുല്ലാം, സോഖോ,

36 അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം;

37 ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; സെനാന്‍ ,

38 ഹദാശ, മിഗ്ദല്‍-ഗാദ്, ദിലാന്‍ , മിസ്പെ, യൊക്തെയേല്‍,

39 ലാഖിശ്, ബൊസ്കത്ത്,

40 എഗ്ളോന്‍ , കബ്ബോന്‍ , ലപ്മാസ്, കിത്ത്ളീശ്,

41 ഗെദേരോത്ത്, ബേത്ത്-ദാഗോന്‍ , നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാങ്ങളും;

42 ലിബ്ന, ഏഥെര്‍, ആശാന്‍ ,

43 യിപ്താഹ്, അശ്ന, നെസീബ്,

44 കെയില, അക്ളീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;

45 എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;

46 എക്രോന്‍ മുതല്‍ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;

47 അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.

48 മലനാട്ടില്‍ ശാമീര്‍, യത്ഥീര്‍, സോഖോ,

49 ദന്ന, ദെബീര്‍ എന്ന കിര്‍യ്യത്ത്-സന്ന,

50 അനാബ്, എസ്തെമോ, ആനീം, ഗോശെന്‍ ,

51 ഹോലോന്‍ , ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;

52 അരാബ്, ദൂമ, എശാന്‍ ,

53 യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത,

54 ഹെബ്രോന്‍ എന്ന കിര്‍യ്യത്ത്-അര്‍ബ്ബ, സീയോര്‍ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.

55 മാവോന്‍ , കര്‍മ്മോല്‍, സീഫ്, യൂത,

56 യിസ്രെയേല്‍, യോക്ക്‍ ദെയാം, സാനോഹ,

57 കയീന്‍ , ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും

58 അവയുടെ ഗ്രാമങ്ങളും; ഹല്‍ഹൂല്‍ ബേത്ത്--സൂര്‍

59 ഗെദോര്‍, മാരാത്ത്, ബേത്ത്-അനോത്ത്, എല്‍തെക്കോന്‍ ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;

60 കിര്‍യ്യത്ത്-യെയാരീം എന്ന കിര്‍യ്യത്ത്-ബാല്‍, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;

61 മരുഭൂമിയില്‍ ബേത്ത്-അരാബ,

62 മിദ്ദീന്‍ , സെഖാഖ, നിബ്ശാന്‍ , ഈര്‍-ഹമേലഹ്, ഏന്‍ -ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.

63 യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കള്‍ക്കു നീക്കിക്കളവാന്‍ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യര്‍ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു.

   

Komentář

 

Donkeys

  

Donkeys signify things relating to the intelligence of the sensual man; and camels, the things of intelligence in the natural man. (Isaiah 30:6, 7)

In Genesis 12:16, donkeys signify earthly knowledge. (Arcana Coelestia 1486)

In 1 Samuel 9:3, donkeys signify the Lord's preparation for His natural life on Earth. (Arcana Coelestia 2781[5])

In Luke 19:28, 41, a donkey and the foal of an donkey signify the natural man as to good and truth.

(Odkazy: Apocalypse Explained 654)