Bible

 

യോശുവ 11

Studie

   

1 അനന്തരം ഹാസോര്‍രാജാവായ യാബീന്‍ ഇതു കേട്ടപ്പോള്‍ അവന്‍ മാദോന്‍ രാജാവായ യോബാബ്, ശിമ്രോന്‍ രാജാവു, അക്കശാഫ്രാജാവു എന്നിവരുടെ അടുക്കലും

2 വടക്കു മലന്‍ പ്രദേശത്തും കിന്നെരോത്തിന്നു തെക്കു സമഭൂമിയിലും താഴ്വീതിയിലും പടിഞ്ഞാറു ദോര്‍മേടുകളിലും ഉള്ള രാജാക്കന്മാരുടെ അടുക്കലും

3 കിഴക്കും പടിഞ്ഞാറുമുള്ള കനാന്യര്‍, പര്‍വ്വതങ്ങളിലെ അമോര്‍യ്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, മിസ്പെദേശത്തു ഹെര്‍മ്മോന്റെ അടിവാരത്തുള്ള ഹിവ്യര്‍ എന്നിവരുടെ അടുക്കലും ആളയച്ചു.

4 അവര്‍ പെരുപ്പത്തില്‍ കടല്‍ക്കരയിലെ മണല്‍പോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളുംകൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു.

5 ആ രാജാക്കന്മാര്‍ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ മേരോംതടാകത്തിന്നരികെ വന്നു ഒരുമിച്ചു പാളയമിറങ്ങി.

6 അപ്പോള്‍ യഹോവ യോശുവയോടുഅവരെ പേടിക്കേണ്ടാ; ഞാന്‍ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പില്‍ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളയേണം.

7 അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിന്നരികെ പെട്ടെന്നു അവരുടെ നേരെ വന്നു അവരെ ആക്രമിച്ചു.

8 യഹോവ അവരെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; മഹാനഗരമായ സീദോന്‍ വരെയും, മിസ്രെഫോത്ത് മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്വീതിവരെയും അവരെ ഔടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.

9 യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തുഅവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളഞ്ഞു.

10 യോശുവ ആ സമയം തിരിഞ്ഞു ഹാസോര്‍ പിടിച്ചു അതിലെ രാജാവിനെ വാള്‍കൊണ്ടു കൊന്നു; ഹാസോര്‍ മുമ്പെ ആ രാജ്യങ്ങള്‍ക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു.

11 അവര്‍ അതിലെ സകലമനുഷ്യരെയും വാളിന്റെ വായ്ത്തലയാല്‍ വെട്ടി നിര്‍മ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവന്‍ ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു.

12 ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ വെട്ടി നിര്‍മ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.

13 എന്നാല്‍ കുന്നുകളിലെ പട്ടണങ്ങള്‍ ഒന്നും യിസ്രായേല്‍ ചുട്ടുകളഞ്ഞില്ല; ഹാസോര്‍ മാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളു.

14 ഈ പട്ടണങ്ങളിലെ കൊള്ള ഒക്കെയും കന്നുകാലികളെയും യിസ്രായേല്‍മക്കള്‍ തങ്ങള്‍ക്കുതന്നേ എടുത്തു; എങ്കിലും മനുഷ്യരെ ഒക്കെയും അവര്‍ വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.

15 യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചു; യോശുവ അങ്ങനെ തന്നേ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതില്‍ ഒന്നും അവന്‍ ചെയ്യാതെ വിട്ടില്ല.

16 ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേന്‍ ദേശം ഒക്കെയും താഴ്വീതിയും അരാബയും യിസ്രായേല്‍മലനാടും അതിന്റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോന്‍ താഴ്വരയിലെ ബാല്‍-ഗാദ്വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.

17 അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവന്‍ പിടിച്ചു വെട്ടിക്കൊന്നു.

18 ആ രാജാക്കന്മാരോടു ഒക്കെയും യോശുവ ഏറിയ കാലം യുദ്ധംചെയ്തിരുന്നു.

19 ഗിബയോന്‍ നിവാസികളായ ഹിവ്യര്‍ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേല്‍മക്കളോടു സഖ്യതചെയ്തില്ല; ശേഷമൊക്കെയും അവര്‍ യുദ്ധത്തില്‍ പിടിച്ചടക്കി.

20 യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിര്‍മ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‍വാന്‍ തക്കവണ്ണം അവര്‍ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.

21 അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോന്‍ , ദെബീര്‍, അനാബ്, യെഹൂദാ മലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളില്‍നിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിര്‍മ്മൂലമാക്കി.

22 ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേല്‍മക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.

23 യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.

   

Komentář

 

Thirty

  

'Thirty' has a twofold significance because it is is the product of five and six, and also three and ten. From five multiplied by six, it signifies some aspect of combat, because 'five' signifies some part or aspect, and 'six,' combat. From three multiplied by ten, it signifies something full of remains of good and truth, because 'three' signifies fullness, and 'ten,' remains of good and truth. A composite number involves the same as the simple numbers it has as its factors.

(Odkazy: 2 Samuel 5:4; Arcana Coelestia 5335; Luke 3, 3:23, 23; Numbers 4:3, 4:23, 4:30)