Bible

 

ഉല്പത്തി 49

Studie

   

1 അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതുകൂടിവരുവിന്‍ , ഭാവികാലത്തു നിങ്ങള്‍ക്കു സംഭവിപ്പാനുള്ളതു ഞാന്‍ നിങ്ങളെ അറിയിക്കും.

2 യാക്കോബിന്റെ പുത്രന്മാരേകൂടിവന്നു കേള്‍പ്പിന്‍ ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിന്‍ !

3 രൂബേനേ, നീ എന്റെ ആദ്യജാതന്‍ , എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ

4 വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേല്‍ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേല്‍ അവന്‍ കയറിയല്ലോ.

5 ശിമയോനും ലേവിയും സഹോദരന്മാര്‍; അവരുടെ വാളുകള്‍ സാഹസത്തിന്റെ ആയുധങ്ങള്‍.

6 എന്‍ ഉള്ളമേ, അവരുടെ മന്ത്രണത്തില്‍ കൂടരുതേ; എന്‍ മനമേ, അവരുടെ യോഗത്തില്‍ ചേരരുതേ; തങ്ങളുടെ കോപത്തില്‍ അവര്‍ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തില്‍ കൂറ്റന്മാരുടെ വരിയുടെച്ചു.

7 അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാന്‍ അവരെ യാക്കോബില്‍ പകക്കയും യിസ്രായേലില്‍ ചിതറിക്കയും ചെയ്യും.

8 യെഹൂദയേ, സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തില്‍ ഇരിക്കും; അപ്പന്റെ മക്കള്‍ നിന്റെ മുമ്പില്‍ നമസ്കരിക്കും.

9 യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവന്‍ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആര്‍ അവനെ എഴുന്നേല്പിക്കും?

10 അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയില്‍ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.

11 അവന്‍ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതകൂട്ടിയെയും കെട്ടുന്നു; അവന്‍ വീഞ്ഞില്‍ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തില്‍ തന്റെ വസ്ത്രവും അലക്കുന്നു.

12 അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.

13 സെബൂലൂന്‍ സമുദ്രതീരത്തു വസിക്കും; അവന്‍ കപ്പല്‍തുറമുഖത്തു പാര്‍ക്കും; അവന്റെ പാര്‍ശ്വം സീദോന്‍ വരെ ആകും.

14 യിസ്സാഖാര്‍ അസ്ഥിബലമുള്ള കഴുത; അവന്‍ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.

15 വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവന്‍ ചുമടിന്നു ചുമല്‍ കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീര്‍ന്നു.

16 ദാന്‍ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും.

17 ദാന്‍ വഴിയില്‍ ഒരു പാമ്പും പാതയില്‍ ഒരു സര്‍പ്പവും ആകുന്നു; അവന്‍ കുതിരയുടെ കുതികാല്‍ കടിക്കും; പുറത്തു കയറിയവന്‍ മലര്‍ന്നു വീഴും.

18 യഹോവേ, ഞാന്‍ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.

19 ഗാദോ കവര്‍ച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിമ്പടയെ ഞെരുക്കും.

20 ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവന്‍ രാജകീയസ്വാദുഭോജനം നലകും.

21 നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാന്‍ ; അവന്‍ ലാവണ്യവാക്കുകള്‍ സംസാരിക്കുന്നു.

22 യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്റെ കൊമ്പുകള്‍ മതിലിന്മേല്‍ പടരുന്നു.

23 വില്ലാളികള്‍ അവനെ വിഷമിപ്പിച്ചു; അവര്‍ എയ്തു, അവനോടു പൊരുതു.

24 അവന്റെ വില്ലു ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിന്‍ വല്ലഭന്റെ കയ്യാല്‍ ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താല്‍ തന്നേ.

25 നിന്‍ പിതാവിന്റെ ദൈവത്താല്‍ - അവന്‍ നിന്നെ സഹായിക്കും സര്‍വ്വ ശക്തനാല്‍ തന്നേ - അവന്‍ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും മുലയുടെയും ഗര്‍ഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.

26 നിന്‍ പിതാവിന്റെ അനുഗ്രഹങ്ങള്‍ എന്‍ ജനകന്മാരുടെ അനുഗ്രഹങ്ങള്‍ക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരില്‍ പ്രഭുവായവന്റെ നെറുകയിലും വരും.

27 ബെന്യാമീന്‍ കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവന്‍ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവന്‍ കവര്‍ച്ച പങ്കിടും.

28 യിസ്രായെല്‍ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവു അവരോടു പറഞ്ഞതു ഇതു തന്നേ; അവന്‍ അവരില്‍ ഔരോരുത്തന്നു അവനവന്റെ അനുഗ്രഹം കൊടുത്തു അവരെ അനുഗ്രഹിച്ചു.

29 അവന്‍ അവരോടു ആജ്ഞാപിച്ചു പറഞ്ഞതുഞാന്‍ എന്റെ ജനത്തോടു ചേരുമ്പോള്‍ നിങ്ങള്‍ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയില്‍ എന്റെ പിതാക്കന്മാരുടെ അടുക്കല്‍ എന്നെ അടക്കേണം.

30 കനാന്‍ ദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്‍പേലാ എന്ന നിലത്തിലെ ഗുഹയില്‍ തന്നേ.

31 അവിടെ അവര്‍ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാന്‍ ലേയയെയും അടക്കി.

32 ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു.

33 യാക്കോബ് തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീര്‍ന്നശേഷം അവന്‍ കാല്‍ കട്ടിലിന്മേല്‍ എടുത്തു വെച്ചിട്ടു പ്രാണനെവിട്ടു തന്റെ ജനത്തോടു ചേര്‍ന്നു.

   

Komentář

 

Speak against the Son of Man

  

In Matthew 12:31-32, this signifies to speak against the literal sense of the Word, or the divine truth as it is on earth; while to speak against the Holy Spirit is to utter blasphemies against the Divine Truth as it is in the Lord, or in heaven. (Apocalypse Explained 778[3])