Bible

 

പുറപ്പാടു് 12

Studie

   

1 യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാല്‍

2 ഈ മാസം നിങ്ങള്‍ക്കു മാസങ്ങളുടെ ആരംഭമായി ആണ്ടില്‍ ഒന്നാം മാസം ആയിരിക്കേണം.

3 നിങ്ങള്‍ യിസ്രായേലിന്റെ സര്‍വ്വസംഘത്തോടും പറയേണ്ടതു എന്തെന്നാല്‍ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിന്‍ കുട്ടി വീതം ഔരോരുത്തന്‍ ഔരോ ആട്ടിന്‍ കുട്ടിയെ എടുക്കേണം.

4 ആട്ടിന്‍ കുട്ടിയെ തിന്നുവാന്‍ വീട്ടിലുള്ളവര്‍ പോരായെങ്കില്‍ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയല്‍ക്കാരനും കൂടി അതിനെ എടുക്കേണം ഔരോരുത്തന്‍ തിന്നുന്നതിന്നു ഒത്തവണ്ണം കണകൂനോക്കി നിങ്ങള്‍ ആട്ടിന്‍ കുട്ടിയെ എടുക്കേണം.

5 ആട്ടിന്‍ കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.

6 ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേല്‍സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.

7 അതിന്റെ രക്തം കുറെ എടുത്തു തങ്ങള്‍ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാല്‍ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.

8 അന്നു രാത്രി അവര്‍ തീയില്‍ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

9 തലയും കാലും അന്തര്‍ഭാഗങ്ങളുമായി തീയില്‍ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തില്‍ പുഴുങ്ങിയതായിട്ടോ തിന്നരുതു.

10 പിറ്റെന്നാള്‍ കാലത്തേക്കു അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാള്‍ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങള്‍ തീയിലിട്ടു ചുട്ടുകളയേണം.

11 അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യില്‍ വടി പിടിച്ചുംകൊണ്ടു നിങ്ങള്‍ തിന്നേണം; തിടുക്കത്തോടെ നിങ്ങള്‍ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.

12 ഈ രാത്രിയില്‍ ഞാന്‍ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ ആകുന്നു

13 നിങ്ങള്‍ പാര്‍ക്കുംന്ന വീടുകളിന്മേല്‍ രക്തം അടയാളമായിരിക്കും; ഞാന്‍ രക്തം കാണുമ്പോള്‍ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാന്‍ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങള്‍ക്കു നാശഹേതുവായ്തീരുകയില്ല.

14 ഈ ദിവസം നിങ്ങള്‍ക്കു ഔര്‍മ്മനാളായിരിക്കേണം; നിങ്ങള്‍ അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ അതു ആചരിക്കേണം.

15 ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളില്‍നിന്നു നീക്കേണം; ഒന്നാം ദിവസംമുതല്‍ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാല്‍ അവനെ യിസ്രായേലില്‍നിന്നു ഛേദിച്ചുകളയേണം.

16 ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങള്‍ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവര്‍ക്കും വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.

17 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ നിങ്ങള്‍ ആചരിക്കേണം; ഈ ദിവസത്തില്‍ തന്നേയാകുന്നു ഞാന്‍ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ ആചരിക്കേണം.

18 ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതല്‍ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന്നേണം.

19 ഏഴു ദിവസം നിങ്ങളുടെ വീടുകളില്‍ പുളിച്ചമാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാല്‍ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേല്‍സഭയില്‍ നിന്നു ഛേദിച്ചുകളയേണം.

20 പുളിച്ചതു യാതൊന്നും നിങ്ങള്‍ തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

21 അനന്തരം മോശെ യിസ്രായേല്‍മൂപ്പനാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതുനിങ്ങള്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്കു ഒത്തവണ്ണം ഔരോ ആട്ടിന്‍ കുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിന്‍ .

22 ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തില്‍ മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും തേക്കേണം; പിറ്റെന്നാള്‍ വെളുക്കുംവരെ നിങ്ങളില്‍ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു.

23 യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാല്‍ കുറുമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകന്‍ വരുവാന്‍ സമ്മതിക്കയുമില്ല.

24 ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.

25 യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങള്‍ക്കു തരുവാനിരിക്കുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം നിങ്ങള്‍ ഈ കര്‍മ്മം ആചരിക്കേണം.

26 ഈ കര്‍മ്മം എന്തെന്നു നിങ്ങളുടെ മക്കള്‍ നിങ്ങളോടു ചോദിക്കുമ്പോള്‍

27 മിസ്രയീമ്യരെ ദണ്ഡിപ്പിക്കയില്‍ മിസ്രയീമിലിരുന്ന യിസ്രായേല്‍മക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങള്‍ പറയേണം. അപ്പോള്‍ ജനം കുമ്പിട്ടു നമസ്കരിച്ചു.

28 യിസ്രായേല്‍മക്കള്‍ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവര്‍ ചെയ്തു.

29 അര്‍ദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതന്‍ മുതല്‍ കുണ്ടറയില്‍ കിടന്ന തടവുകാരന്റെ ആദ്യജാതന്‍ വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.

30 ഫറവോനും അവന്റെ സകലഭൃത്യന്മാരും സകല മിസ്രയീമ്യരും രാത്രിയില്‍ എഴുന്നേറ്റു; മിസ്രയീമില്‍ വലിയോരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല.

31 അപ്പോള്‍ അവന്‍ മോശെയെയും അഹരോനെയും രാത്രിയില്‍ വിളിപ്പിച്ചുനിങ്ങള്‍ യിസ്രായേല്‍മക്കളുമായി എഴുന്നേറ്റു എന്റെ ജനത്തിന്റെ നടുവില്‍നിന്നു പുറപ്പെട്ടു, നിങ്ങള്‍ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിന്‍ .

32 നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയ്ക്കൊള്‍വിന്‍ ; എന്നെയും അനുഗ്രഹിപ്പിന്‍ എന്നു പറഞ്ഞു.

33 മിസ്രയീമ്യര്‍ ജനത്തെ നിര്‍ബന്ധിച്ചു വേഗത്തില്‍ ദേശത്തുനിന്നു അയച്ചുഞങ്ങള്‍ എല്ലാവരും മരിച്ചു പോകുന്നു എന്നു അവര്‍ പറഞ്ഞു.

34 അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളില്‍ കെട്ടി ചുമലില്‍ എടുത്തു കൊണ്ടുപോയി.

35 യിസ്രായേല്‍മക്കള്‍ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.

36 യഹോവ മിസ്രയീമ്യര്‍ക്കും ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവര്‍ ചോദിച്ചതൊക്കെയും അവര്‍ അവര്‍ക്കും കൊടുത്തു; അങ്ങനെ അവര്‍ മിസ്രയീമ്യരെ കൊള്ളയിട്ടു.

37 എന്നാല്‍ യിസ്രായേല്‍മക്കള്‍, കുട്ടികള്‍ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ കാല്‍നടയായി റമസേസില്‍നിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു.

38 വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു.

39 മിസ്രയീമില്‍നിന്നു കൊണ്ടു പോന്ന കുഴെച്ച മാവുകൊണ്ടു അവര്‍ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമില്‍ ഒട്ടും താമസിപ്പിക്കാതെ ഔടിച്ചുകളകയാല്‍ അതു പുളിച്ചിരുന്നില്ല; അവര്‍ വഴിക്കു ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.

40 യിസ്രായേല്‍മക്കള്‍ മിസ്രയീമില്‍ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു.

41 നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങള്‍ ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു.

42 യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാല്‍ ഇതു അവന്നു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതു തന്നേ യിസ്രായേല്‍ മക്കള്‍ ഒക്കെയും തലമുറതലമുറയായി യഹോവേക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.

43 യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതുപെസഹയുടെ ചട്ടം ഇതു ആകുന്നുഅന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു.

44 എന്നാല്‍ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.

45 പരദേശിയും കൂലിക്കാരനും അതു തിന്നരുതു.

46 അതതു വീട്ടില്‍വെച്ചു തന്നേ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിന്നു പുറത്തു കൊണ്ടുപോകരുതു; അതില്‍ ഒരു അസ്ഥിയും ഒടിക്കരുതു.

47 യിസ്രായേല്‍സഭ ഒക്കെയും അതു ആചരിക്കേണം.

48 ഒരു അന്യജാതിക്കാരന്‍ നിന്നോടുകൂടെ പാര്‍ത്തു യഹോവേക്കു പെസഹ ആചരിക്കേണമെങ്കില്‍, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏല്‍ക്കേണം. അതിന്റെ ശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവന്‍ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു.

49 സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിക്കും ഒരു ന്യായ പ്രമാണം തന്നേ ആയിരിക്കേണം; യിസ്രായേല്‍മക്കള്‍ ഒക്കെയും അങ്ങനെ ചെയ്തു.

50 യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവര്‍ ചെയ്തു.

51 അന്നു തന്നേ യഹോവ യിസ്രായേല്‍മക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.

   

Ze Swedenborgových děl

 

Arcana Coelestia # 7901

Prostudujte si tuto pasáž

  
/ 10837  
  

7901. 'In the evening' means the end of the previous state and the beginning of the new one. This is clear from the meaning of 'evening' as the end of a previous state and the beginning of another, dealt with in 7844.

  
/ 10837  
  

Thanks to the Swedenborg Society for the permission to use this translation.