Bible

 

ആവർത്തനം 4

Studie

   

1 ഇപ്പോള്‍ യിസ്രായേലേ, നിങ്ങള്‍ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നു ഞാന്‍ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേള്‍പ്പിന്‍ .

2 ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങള്‍ പ്രമാണിക്കേണം. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതില്‍നിന്നു കുറെക്കയോ ചെയ്യരുതു.

3 ബാല്‍-പെയോരിന്റെ സംഗതിയില്‍ യഹോവ ചെയ്തതു നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നുബാല്‍-പെയോരിനെ പിന്തുടര്‍ന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയില്‍നിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.

4 എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരുന്ന നിങ്ങള്‍ ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു.

5 നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിങ്ങള്‍ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാന്‍ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.

6 അവയെ പ്രമാണിച്ചു നടപ്പിന്‍ ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയില്‍ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവര്‍ ഈ കല്പനകളൊക്കെയും കേട്ടിട്ടുഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും.

7 നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവന്‍ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?

8 ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?

9 കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങള്‍ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സില്‍നിന്നു വിട്ടുപോകാതെയും ഇരിപ്പാന്‍ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊള്‍ക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.

10 വിശേഷാല്‍ ഹോരേബില്‍ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍നിന്ന ദിവസത്തില്‍ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടുജനത്തെ എന്റെ അടുക്കല്‍ വിളിച്ചുകൂട്ടുക; ഞാന്‍ എന്റെ വചനങ്ങള്‍ അവരെ കേള്‍പ്പിക്കും; അവര്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നാള്‍ ഒക്കെയും എന്നെ ഭയപ്പെടുവാന്‍ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.

11 അങ്ങനെ നിങ്ങള്‍ അടുത്തുവന്നു പര്‍വ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പര്‍വ്വതം ആകാശ മദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.

12 യഹോവ തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങള്‍ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.

13 നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നു അവന്‍ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവന്‍ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയില്‍ എഴുതുകയും ചെയ്തു.

14 നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുചെല്ലുന്ന ദേശത്തു നിങ്ങള്‍ അനുസരിച്ചുനടക്കേണ്ടുന്നതിന്നുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്തു എന്നോടു കല്പിച്ചു.

15 നിങ്ങള്‍ നന്നായി സൂക്ഷിച്ചുകൊള്‍വിന്‍ ; യഹോവ ഹോരേബില്‍ തീയുടെ നടുവില്‍ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളില്‍ നിങ്ങള്‍ രൂപം ഒന്നും കണ്ടില്ലല്ലോ.

16 അതു കൊണ്ടു നിങ്ങള്‍ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,

17 ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,

18 ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവര്‍ത്തിക്കരുതു.

19 നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോള്‍ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിന്‍ കീഴെങ്ങുമുള്ള സര്‍വ്വജാതികള്‍ക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.

20 നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശ ജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയില്‍ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു.

21 എന്നാല്‍ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാന്‍ യോര്‍ദ്ദാന്‍ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തില്‍ ഞാന്‍ ചെല്ലുകയില്ലെന്നും സത്യംചെയ്തു.

22 ആകയാല്‍ ഞാന്‍ യോര്‍ദ്ദാന്‍ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നു ചെന്നു ആ നല്ലദേശം കൈവശമാക്കും.

23 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .

24 നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷണതയുള്ള ദൈവം തന്നേ.

25 നീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്തു ഏറെക്കാലം പാര്‍ത്തു വഷളായിത്തീര്‍ന്നിട്ടു വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു അവനെ കോപിപ്പിച്ചാല്‍

26 നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു യോര്‍ദ്ദാന്‍ കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങള്‍ വേഗത്തില്‍ നശിച്ചുപോകുമെന്നു ഞാന്‍ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കു വിരോധമായി സാക്ഷിനിര്‍ത്തി പറയുന്നു; നിങ്ങള്‍ അവിടെ ദീര്‍ഘായുസ്സോടിരിക്കാതെ നിര്‍മ്മൂലമായ്പോകും.

27 യഹോവ നിങ്ങളെ ജാതികളുടെ ഇടയില്‍ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയാക്കുന്ന ജാതികളുടെ ഇടയില്‍ നിങ്ങള്‍ ചുരുക്കംപേരായി ശേഷിക്കും.

28 കാണ്മാനും കേള്‍പ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും.

29 എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെത്തും.

30 നീ ക്ളേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേല്‍ വരികയും ചെയ്യുമ്പോള്‍ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും.

31 നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവന്‍ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല.

32 ദൈവം മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ച നാള്‍മുതല്‍ നിനക്കു മുമ്പുണ്ടായ പൂര്‍വ്വകാലത്തിലും ആകാശത്തിന്റെ ഒരു അറ്റം തുടങ്ങി മറ്റെ അറ്റത്തോളവും എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്ക.

33 ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവില്‍ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേള്‍ക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?

34 അല്ലെങ്കില്‍ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമില്‍വെച്ചു നീ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതു പോലെ ഒക്കെയും പരീക്ഷകള്‍, അടയാളങ്ങള്‍, അത്ഭുതങ്ങള്‍, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികള്‍ എന്നിവയാല്‍ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവില്‍ നിന്നു തനിക്കായി ചെന്നെടുപ്പാന്‍ ഉദ്യമിച്ചിട്ടുണ്ടോ?

35 നിനക്കോ ഇതു കാണ്മാന്‍ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.

36 അവന്‍ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേള്‍പ്പിച്ചു; ഭൂമിയില്‍ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവില്‍നിന്നു കേട്ടു.

37 നിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ടു അവന്‍ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു.

38 നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളവാനും ഇന്നുള്ളതുപോലെ അവരുടെ ദേശത്തെ നിനക്കു അവകാശമായി തരേണ്ടതിന്നു നിന്നെ കൊണ്ടുപോയാക്കുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയുംകൊണ്ടു മിസ്രയീമില്‍ നിന്നു നിന്നെ പുറപ്പെടുവിച്ചു.

39 ആകയാല്‍ മീതെ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സില്‍ വെച്ചുകൊള്‍ക.

40 നിനക്കും നിന്റെ മക്കള്‍ക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നലകുന്ന ദേശത്തു നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നും ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രാമണിക്ക.

41 അക്കാലത്തു മോശെ യോര്‍ദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേര്‍തിരിച്ചു.

42 പൂര്‍വ്വദ്വേഷം കൂടാതെ അബദ്ധവശാല്‍ കൂട്ടുകാരനെ കൊന്നവന്‍ ആ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.

43 അങ്ങനെ മരുഭൂമിയില്‍ മലനാട്ടിലുള്ള ബേസെര്‍ രൂബേന്യര്‍ക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യര്‍ക്കും ബാശാനിലെ ഗോലാന്‍ മനശ്ശെയര്‍ക്കും നിശ്ചയിച്ചു.

44 മോശെ യിസ്രായേല്‍മക്കളുടെ മുമ്പില്‍ വെച്ച ന്യായപ്രമാണം ഇതു തന്നേ.

45 യിസ്രായേല്‍മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം മോശെ യോര്‍ദ്ദാന്നക്കരെ ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ ദേശത്തു ബേത്ത്--പെയോരിന്നെതിരെയുള്ള താഴ്വരയില്‍വെച്ചു അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ തന്നേ.

46 മോശെയും യിസ്രായേല്‍മക്കളും മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.

47 അവന്റെ ദേശവും ബാശാന്‍ രാജാവായ ഔഗിന്റെ ദേശവുമായി

48 അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേര്‍മുതല്‍ ഹെര്‍മ്മോനെന്ന സീയോന്‍ പര്‍വ്വതംവരെയും

49 യോര്‍ദ്ദാന്നക്കരെ കിഴക്കു പിസ്ഗയുടെ ചരിവിന്നു താഴെ അരാബയിലെ കടല്‍വരെയുള്ള താഴ്വീതി ഒക്കെയും ഇങ്ങനെ യോര്‍ദ്ദാന്നക്കരെ കിഴക്കുള്ള രണ്ടു അമോര്‍യ്യ രാജാക്കന്മാരുടെയും ദേശം കൈവശമാക്കി.

   

Komentář

 

Creation

  
Nicknamed 'God the Geometer,' this  artwork shows God using geometric principles in creating the earth. It is the Frontispiece of Bible Moralisee, in the Codex Vindobonensis 2554 (French, ca. 1250), in the Österreichische Nationalbibliothek.

The creation of heaven and earth in the first chapter of Genesis represents the new creation of the celestial church called 'Man'.

(Odkazy: Arcana Coelestia 9336, Genesis 1)