Bible

 

ആവർത്തനം 32

Studie

   

1 ആകശാമേ, ചെവിതരിക; ഞാന്‍ സംസാരിക്കും; ഭൂമി എന്റെ വായിന്‍ വാക്കുകളെ കേള്‍ക്കട്ടെ.

2 മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേല്‍ പൊടിമഴപോലെയും സസ്യത്തിന്മേല്‍ മാരിപോലെയും ചൊരിയും.

3 ഞാന്‍ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിന്‍ .

4 അവന്‍ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള്‍ ഒക്കെയും ന്യായം; അവന്‍ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന്‍ ; നീതിയും നേരുമുള്ളവന്‍ തന്നേ.

5 അവര്‍ അവനോടു വഷളത്വം കാണിച്ചുഅവര്‍ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ

6 ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങള്‍ യഹോവേക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവന്‍ . അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവന്‍ .

7 പൂര്‍വ്വദിവസങ്ങളെ ഔര്‍ക്കുംകമുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്റെ പിതാവിനോടു ചോദിക്ക, അവന്‍ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവര്‍ പറഞ്ഞുതരും.

8 മഹോന്നതന്‍ ജാതികള്‍ക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേര്‍പിരിക്കയും ചെയ്തപ്പോള്‍ അവന്‍ യിസ്രായേല്‍മക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.

9 യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.

10 താന്‍ അവനെ മരുഭൂമിയിലും ഔളി കേള്‍ക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.

11 കഴുകന്‍ തന്റെ കൂടു അനക്കി കുഞ്ഞുങ്ങള്‍ക്കു മീതെ പറക്കുമ്പോലെ താന്‍ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേല്‍ അവനെ വഹിച്ചു.

12 യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.

13 അവന്‍ ഭൂമിയുടെ ഉന്നതങ്ങളില്‍ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവന്‍ ഉപജീവിച്ചു. അവനെ പാറയില്‍നിന്നു തേനും തീക്കല്ലില്‍നിന്നു എണ്ണയും കുടിപ്പിച്ചു.

14 പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിന്‍ കുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിന്‍ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.

15 യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവന്‍ ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.

16 അവര്‍ അന്യദൈവങ്ങളാല്‍ അവനെ ക്രുദ്ധിപ്പിച്ചു, മ്ളേച്ഛതകളാല്‍ അവനെ കോപിപ്പിച്ചു.

17 അവര്‍ ദുര്‍ഭൂതങ്ങള്‍ക്കു, ദൈവമല്ലാത്തവേക്കു, തങ്ങള്‍ അറിയാത്ത ദേവന്മാര്‍ക്കും ബലികഴിച്ചു; അവരുടെ പിതാക്കന്മാര്‍ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂര്‍ത്തികള്‍ അത്രേ.

18 നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.

19 യഹോവ കണ്ടു അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താല്‍ തന്നേ.

20 അവന്‍ അരുളിച്ചെയ്തതുഞാന്‍ എന്റെ മുഖം അവര്‍ക്കും മറെക്കും; അവരുടെ അന്തം എന്തു എന്നു ഞാന്‍ നോക്കും. അവര്‍ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കള്‍.

21 ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂര്‍ത്തികളാല്‍ എന്നെ മുഷിപ്പിച്ചു ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവര്‍ക്കും എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും

22 എന്റെ കോപത്താല്‍ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പര്‍വ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.

23 ഞാന്‍ അനര്‍ത്ഥങ്ങള്‍ അവരുടെമേല്‍ കുന്നിക്കും; എന്റെ അസ്ത്രങ്ങള്‍ അവരുടെ നേരെ ചെലവിടും.

24 അവര്‍ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാന്‍ അവരുടെ ഇടയില്‍ അയക്കും.

25 വീഥികളില്‍ വാളും അറകളില്‍ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.

26 ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികള്‍ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാന്‍ ശങ്കിച്ചിരുന്നില്ലെങ്കില്‍,

27 ഞാന്‍ അവരെ ഊതിക്കളഞ്ഞു, മനുഷ്യരില്‍നിന്നു അവരുടെ ഔര്‍മ്മ ഇല്ലാതാക്കുമായിരുന്നു.

28 അവര്‍ ആലോചനയില്ലാത്ത ജാതി; അവര്‍ക്കും വിവേകബുദ്ധിയില്ല.

29 ഹാ, അവര്‍ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കില്‍ കൊള്ളായിരുന്നു.

30 അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന്‍ ആയിരംപേരെ പിന്തുടരുന്നതും ഇരുവര്‍ പതിനായിരംപോരെ ഔടിക്കുന്നതുമെങ്ങനെ?

31 അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കള്‍ തന്നേ സാക്ഷികള്‍.

32 അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയില്‍നിന്നും ഗൊമോരനിലങ്ങളില്‍നിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;

33 അവരുടെ വീഞ്ഞു മഹാസര്‍പ്പത്തിന്‍ വിഷവും മൂര്‍ഖന്റെ കാളകൂടവും ആകുന്നു.

34 ഇതു എന്റെ അടുക്കല്‍ സംഗ്രഹിച്ചും എന്‍ ഭണ്ഡാരത്തില്‍ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?

35 അവരുടെ കാല്‍ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കല്‍ ഉണ്ടു; അവരുടെ അനര്‍ത്ഥദിവസം അടുത്തിരിക്കുന്നു; അവര്‍ക്കും ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.

36 യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവന്‍ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.

37 അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവര്‍ ആശ്രയിച്ച പാറയും എവിടെ?

38 അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങള്‍ക്കു ശരണമായിരിക്കട്ടെ എന്നു അവന്‍ അരുളിച്ചെയ്യും.

39 ഞാന്‍ , ഞാന്‍ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള്‍ കണ്ടുകൊള്‍വിന്‍ . ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുംന്നു; ഞാന്‍ സൌഖ്യമാക്കുന്നു; എന്റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ഇല്ല.

40 ഞാന്‍ ആകശത്തേക്കു കൈ ഉയര്‍ത്തി സത്യം ചെയ്യുന്നതുനിത്യനായിരിക്കുന്ന എന്നാണ--

41 എന്റെ മിന്നലാം വാള്‍ ഞാന്‍ മൂര്‍ച്ചയാക്കി എന്‍ കൈ ന്യായവിധി തുടങ്ങുമ്പോള്‍, ഞാന്‍ ശത്രുക്കളില്‍ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവര്‍ക്കും പകരം വീട്ടും.

42 ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സില്‍നിന്നു ഒലിക്കുന്നതിനാലും ഞാന്‍ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാള്‍ മാംസം തിന്നുകയും ചെയ്യും.

43 ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിന്‍ ; അവന്‍ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവന്‍ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പാരിഹാരം വരുത്തും.

44 അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്നു ഈ പാട്ടിന്റെ വചനങ്ങള്‍ ഒക്കെയും ജനത്തെ ചൊല്ലിക്കേള്‍പ്പിച്ചു.

45 മോശെ ഈ സകലവചനങ്ങളും എല്ലായിസ്രായേലിനോടും സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ അവരോടു പറഞ്ഞതു

46 ഈ ന്യായപ്രാമണത്തിലെ വചനങ്ങള്‍ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങള്‍ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാന്‍ ഇന്നു നിങ്ങള്‍ക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സില്‍ വെച്ചുകൊള്‍വിന്‍ .

47 ഇതു നിങ്ങള്‍ക്കു വ്യര്‍ത്ഥകാര്യമല്ല, നിങ്ങളുടെ ജീവന്‍ തന്നേ ആകുന്നു; നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു യോര്‍ദ്ദാന്‍ കടന്നു ചെല്ലുന്നദേശത്തു നിങ്ങള്‍ക്കു ഇതിനാല്‍ ദീര്‍ഘായുസ്സുണ്ടാകും.

48 അന്നു തന്നേ യഹോവ മോശെയോടു അരുളിച്ചെയ്തതു

49 നീ യെരീഹോവിന്നെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപര്‍വ്വതത്തില്‍ നെബോമലമുകളില്‍ കയറി ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു അവകാശമായി കൊടുക്കുന്ന കനാന്‍ ദേശത്തെ നോക്കി കാണ്‍ക.

50 നിന്റെ സഹോദരനായ അഹരോന്‍ ഹോര്‍ പര്‍വ്വതത്തില്‍ വെച്ചു മരിച്ചു തന്റെ ജനത്തോടു ചേര്‍ന്നതുപോലെ നീ കയറുന്ന പര്‍വ്വതത്തില്‍വെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.

51 നിങ്ങള്‍ സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലത്തിങ്കല്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.

52 നീ ദേശത്തെ നിന്റെ മുമ്പില്‍ കാണും; എങ്കിലും ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.

   

Ze Swedenborgových děl

 

An Invitation to the New Church # 35

Prostudujte si tuto pasáž

  
/ 59  
  

35. The keys of the kingdom of the heavens were given to Peter, because he represented the Lord as to Divine Truth; and this is what is meant by "rock," throughout the whole of the Sacred Scripture. On this account [it is said],

Upon this rock, that is, on this Divine Truth, "will I build My Church," namely, the truth that the Lord is "the Son of the living God. "

It shall be shown from the Word, that "rock" has this signification.

("Rock" in the Word: Exodus 17:6; 33:21-22; Numbers 20:8-11; Deuteronomy 8:15; 32:4-37; 1 Samuel 2:2; 2 Samuel 22:2-3, 32, 47; 23:3; Psalms 18:2, 31, 46; 28:1; 31:2-3; 40:2; 42:9; 62:2, 7; 78:16, 20, 35; 89:26; 92:15; 94:22; 95:1; 105:41; Isaiah 2:10; 22:16; 42:11; 1 Corinthians 10:4). ("Fissures of the rock" denote falsified truths, Revelation 6:15-16; Isaiah 2:19; Jeremiah 16:16; Song of Solomon 2:14; Isaiah 48:21; Jeremiah 23:29; 49:16; Obadiah 1:3; besides in the Gospels.)

In this wise also some of the Fathers explained it (see Formula Concordiae, p. 345).

  
/ 59  
  

Thanks to the Swedenborg Society for the permission to use this translation.