Bible

 

ആവർത്തനം 3

Studie

   

1 അനന്തരം നാം തിരിഞ്ഞു ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോള്‍ ബാശാന്‍ രാജാവായ ഔഗും അവന്റെ സര്‍വ്വജനവും നമ്മുടെ നേരെ പുറപ്പെട്ടു എദ്രെയില്‍വെച്ചു പടയേറ്റു.

2 എന്നാറെ യഹോവ എന്നോടുഅവനെ ഭയപ്പെടരുതു; ഞാന്‍ അവനെയും അവന്റെ സര്‍വ്വജനത്തെയും ദേശത്തെയും നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നുഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.

3 അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാന്‍ രാജാവായ ഔഗിനെയും അവന്റെ സകല ജനത്തെയും നമ്മുടെ കയ്യില്‍ ഏല്പിച്ചു; അവന്നു ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.

4 അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കല്‍നിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഔഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അര്ഗ്ഗോബ് ദേശം ഒക്കെയും

5 നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു; ആ പട്ടണങ്ങള്‍ എല്ലാം ഉയര്‍ന്ന മതിലുകളും വാതിലുകളും ഔടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു.

6 ഹെശ്ബോന്‍ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിര്‍മ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിര്‍മ്മൂലമാക്കി.

7 എന്നാല്‍ നാല്‍ക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു.

8 ഇങ്ങനെ അക്കാലത്തു അമോര്‍യ്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യില്‍നിന്നു യോര്‍ദ്ദാന്നക്കരെ അര്‍ന്നോന്‍ താഴ്വര തുടങ്ങി ഹെര്‍മ്മോന്‍ പര്‍വ്വതംവരെയുള്ള ദേശവും - സീദോന്യര്‍ ഹെര്‍മ്മോന്നു സീര്‍യ്യോന്‍ എന്നും അമോര്‍യ്യരോ അതിന്നു സെനീര്‍ എന്നു പേര്‍ പറയുന്നു -

9 സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഔഗിന്റെ രാജ്യത്തുള്‍പ്പെട്ട സല്‍ക്കാ, എദ്രെയി എന്നീ പട്ടണങ്ങള്‍വരെയുള്ള ബാശാന്‍ മുഴുവനും നാം പിടിച്ചു. -

10 ബാശാന്‍ രാജാവായ ഔഗ് മാത്രമേ മല്ലന്മാരില്‍ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയില്‍ ഉണ്ടല്ലോ? അതിന്നു പുരുഷന്റെ കൈകൂ ഒമ്പതു മുഴം നീളവും നാലുമുഴം വീതിയും ഉണ്ടു. -

11 ഈ ദേശം നാം അക്കാലത്തു കൈവശമാക്കി അര്‍ന്നോന്‍ താഴ്വരയരികെയുള്ള അരോവേര്‍മുതല്‍ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും കൊടുത്തു.

12 ശേഷം ഗിലെയാദും ഔഗിന്റെ രാജ്യമായ ബാശാന്‍ മുഴുവനും അര്ഗ്ഗോബ് ദേശം മുഴുവനും ഞാന്‍ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേര്‍ പറയുന്നു.

13 മനശ്ശെയുടെ മകനായ യായീര്‍ ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും അതിര്‍വരെ അര്ഗ്ഗോബ് ദേശം മുഴുവനും പിടിച്ചു തന്റെ പേരിന്‍ പ്രകാരം ബാശാന്നു ഹവോത്ത് - യായീര്‍ എന്നു പേര്‍ ഇട്ടു; ഇന്നുവരെ ആ പേര്‍ തന്നേ പറഞ്ഞു വരുന്നു.

14 മാഖീരിന്നു ഞാന്‍ ഗിലെയാദ് ദേശം കൊടുത്തു.

15 രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും ഗിലെയാദ് മുതല്‍ അര്‍ന്നോന്‍ താഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക്‍ തോടുവരെയും

16 കിന്നേറെത്ത് തുടങ്ങി കിഴക്കോട്ടു പിസ്ഗയുടെ ചരിവിന്നു താഴെ ഉപ്പുകടലായ അരാബയിലെ കടല്‍വരെ അരാബയും യോര്‍ദ്ദാന്‍ പ്രദേശവും ഞാന്‍ കൊടുത്തു.

17 അക്കാലത്തു ഞാന്‍ നിങ്ങളോടു ആജ്ഞാപിച്ചതുനിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളില്‍ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാര്‍ക്കും മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം

18 നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള പട്ടണങ്ങളില്‍ പാര്‍ക്കട്ടെ; ആടുമാടുകള്‍ നിങ്ങള്‍ക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.

19 യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നലകുകയും യോര്‍ദ്ദാന്നക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കും കൊടുക്കുന്ന ദേശത്തെ അവര്‍ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങള്‍ ഔരോരുത്തന്‍ ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശത്തിന്നു മടങ്ങിപ്പോരേണം.

20 അക്കാലത്തു ഞാന്‍ യോശുവയോടു ആജ്ഞാപിച്ചതുനിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.

21 നിങ്ങള്‍ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.

22 അക്കാലത്തു ഞാന്‍ യഹോവയോടു അപേക്ഷിച്ചു

23 കര്‍ത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകള്‍പോലെയും നിന്റെ വീര്യപ്രവൃത്തികള്‍പോലെയും ചെയ്‍വാന്‍ കഴിയുന്ന ദൈവം സ്വര്‍ഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?

24 ഞാന്‍ കടന്നുചെന്നു യോര്‍ദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പര്‍വ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.

25 എന്നാല്‍ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോടുമതി; ഈ കാര്യത്തെക്കുറിച്ചു ഇനി എന്നോടു സംസാരിക്കരുതു;

26 പിസ്ഗയുടെ മുകളില്‍ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണ്‍ക;

27 ഈ യോര്‍ദ്ദാന്‍ നീ കടക്കയില്ല; യോശുവയോടു കല്പിച്ചു അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവന്‍ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവന്‍ അവര്‍ക്കും അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു.

28 അങ്ങനെ നാം ബേത്ത്--പെയോരിന്നെതിരെ താഴ്വരയില്‍ പാര്‍ത്തു.

   

Komentář

 

Turn

  

If we turn ourselves toward the Lord, we can get the full inflowing of His wisdom and love; if we turn away from Him we cast ourselves into cold and shadow -- we turn ourselves toward hell. In the Bible, "turning" generally refers to a change in spiritual state, as people turn themselves toward the Lord or away from the Lord.