Из произведений Сведенборга

 

ദിവ്യ സ്നേഹവും ജ്ഞാനവും # 173

Изучить этот эпизод

  
/ 432  
  

173. ദൈവിക സ്നേഹത്തെക്കുറിച്ചുള്ള ദൂതജ്ഞാനം

ഭാഗം 3

ആത്മീയലോകത്ത് പ്രാകൃതികലോകത്തിലേതുപോലെ തന്നെ അന്തരീക്ഷങ്ങളും ജലാശയങ്ങളും നിലങ്ങളും ഉണ്ട്, പക്ഷെ ആദ്യത്തേത് ആത്മീയവും പിന്നീടുള്ളത് പ്രാകൃതികവുമാണ്. ആത്മീയലോകത്തെ ഓരോന്നും സര്‍വ്വസംഗതികളും ആത്മീയമാണെന്നതും, അങ്ങനെയിരിക്കെ പ്രാകൃതികലോകത്തെ ഓരോന്നും സര്‍വ്വസംഗതികളും പ്രാകൃതികവുമാണെന്ന ഏകവ്യത്യാസമൊഴിച്ചാല്‍, മുന്‍പേജുകളിലും സ്വര്‍ഗ്ഗവും നരകവും എന്ന പുസ്തകത്തിലും വ്യക്തമാക്കിയതുപോലെ ആത്മീയലോകവും പ്രാകൃതികലോകവും സമാനമാണ്. രണ്ട് ലോകങ്ങളും സമാനമാകയാല്‍, സാമാന്യ സംഗതികളായിരിക്കുകയും ഇവയിലൂടെ അനന്തമായ വൈവിധ്യത്തോടെ ഓരോന്നും, സര്‍വ്വസംഗതികളും നിലനില്‍ക്കാന്‍ ഹേതുവായുമിരിക്കുന്ന അന്തരീക്ഷങ്ങളും ജലാശയങ്ങളും നിലങ്ങളും രണ്ടിടത്തും ഉണ്ട്.

  
/ 432  
  

Из произведений Сведенборга

 

ദിവ്യ സ്നേഹവും ജ്ഞാനവും # 119

Изучить этот эпизод

  
/ 432  
  

119. ആത്മീയലോകത്ത് സൂര്യനെപ്പോലെ കര്‍ത്താവിന്‍റെ പ്രത്യക്ഷത കിഴക്കുഭാഗത്താണ്; അവിടെ നിന്ന് ഇതര ദിശകള്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ആത്മീയ ലോക സൂര്യന്‍ അതിന്‍റെ സത്ത, അതിന്‍റെ താപവും പ്രകാശവും, കര്‍ത്തുസാന്നിദ്ധ്യം എന്നിവയെല്ലാം തന്നെ ഇതിനകം ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞതാണ്. ആത്മീയ ലോകത്തിലെ ഇതര ദിക്കുകളാണ് ഇനി വിഷയമാകേണ്ടത്. സൂര്യനേയും പ്രപഞ്ചത്തേയും കുറിച്ച് ചര്‍ച്ചചെയ്തു, കാരണം ദൈവം, സ്നേഹം ജ്ഞാനം ഇവ ചര്‍ച്ചാവിഷമായിരുന്നു. ഏതെങ്കിലും ഒരു വസ്തുവിനെക്കുറിച്ച് അതിന്‍റെ സ്രോതസ്സില്‍ നിന്നല്ല പഠിക്കുവാന്‍ സാധിക്കുന്നതെങ്കില്‍ അവയ്ക്ക് ഹേതുവായിരിക്കുന്നത് എന്ത് എന്നതിലപ്പുറം അവയുടെ ഫലം എന്ത് എന്നതില്‍ ഊന്നി നിന്നുകൊണ്ടുവേണം പഠനം നടത്തേണ്ടത്. പക്ഷെ ഫലത്തില്‍നിന്ന് ഫലത്തിന്നപ്പുറം എന്തെങ്കിലും ഗ്രഹിക്കുക പ്രയാസമായിരിക്കും. ഫലത്തില്‍ മാത്രമായി ശ്രദ്ധ പതിപ്പിക്കുമ്പോള്‍ അവയ്ക്കു പിന്നിലെ ചാലകശക്തി വെളിച്ചം കാണുകയില്ല. അതേസമയം ഇപ്പറഞ്ഞ ഹേതു അഥവാ ചാലകശക്തി ഫലങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു. പിന്നിലുള്ള ഹേതുവില്‍ നിന്ന് ഫലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാകും കൂടുതല്‍ യുക്തിസഹം. എന്നാല്‍ ഫലങ്ങളില്‍ നിന്ന് ഹേതുവിലേക്കുള്ള അന്വേഷണം യുക്തിഭദ്രമാകാറില്ല, കാരണം തെറ്റായ ധാരണകള്‍ ഹേതുക്കളായി കരുതപ്പെടുവാനും അങ്ങനെ അന്വേഷകന്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന ജ്ഞാനത്തിനുപകരം വിഡ്ഢിത്തങ്ങളില്‍ എത്തിപ്പെടുവാനും സാദ്ധ്യതകള്‍ ഏറെയാണ്. ഹേതുക്കള്‍ മുന്നമേയും ഫലങ്ങള്‍ പിന്നാലെയും ആണല്ലൊ ഭവിക്കുന്നത്. മൂന്നാമെയുള്ള ഹേതുക്കളെ പിന്നാലെയുള്ള ഫലങ്ങളില്‍ നിന്ന് കണ്ടെത്തുക സാദ്ധ്യമല്ല. എന്നാല്‍ മുന്നമെയുള്ള ഹേതുക്കളില്‍ നിന്ന് പിന്നാലെ വരുന്ന ഫലങ്ങളില്‍ എത്തിച്ചേരുക സാദ്ധ്യമായ സംഗതി മാത്രമാണ്. ഇതാണ് ശരിയായ ക്രമം.

അതുകൊണ്ടാണ് നമ്മൾ ആദ്യം ഇവിടെ ആത്മീയ ലോകത്തെ കൈകാര്യം ചെയ്യുന്നത്. എല്ലാ കാരണങ്ങളും എവിടെയാണ് അവിടെയാണ് ആലോകം. പിന്നീട് (ദിവ്യസ്നേഹവും ജ്ഞാനവും 134, 154) നമ്മൾ കാണുന്ന ഒരു പ്രഭാവമുള്ള എല്ലാ ഭൗതിക ലോകത്തെ കുറിച്ച് ചർച്ച ചെയ്യുന്നതായിരിക്കും.

  
/ 432