Из произведений Сведенборга

 

ദിവ്യ സ്നേഹവും ജ്ഞാനവും # 173

Изучить этот эпизод

  
/ 432  
  

173. ദൈവിക സ്നേഹത്തെക്കുറിച്ചുള്ള ദൂതജ്ഞാനം

ഭാഗം 3

ആത്മീയലോകത്ത് പ്രാകൃതികലോകത്തിലേതുപോലെ തന്നെ അന്തരീക്ഷങ്ങളും ജലാശയങ്ങളും നിലങ്ങളും ഉണ്ട്, പക്ഷെ ആദ്യത്തേത് ആത്മീയവും പിന്നീടുള്ളത് പ്രാകൃതികവുമാണ്. ആത്മീയലോകത്തെ ഓരോന്നും സര്‍വ്വസംഗതികളും ആത്മീയമാണെന്നതും, അങ്ങനെയിരിക്കെ പ്രാകൃതികലോകത്തെ ഓരോന്നും സര്‍വ്വസംഗതികളും പ്രാകൃതികവുമാണെന്ന ഏകവ്യത്യാസമൊഴിച്ചാല്‍, മുന്‍പേജുകളിലും സ്വര്‍ഗ്ഗവും നരകവും എന്ന പുസ്തകത്തിലും വ്യക്തമാക്കിയതുപോലെ ആത്മീയലോകവും പ്രാകൃതികലോകവും സമാനമാണ്. രണ്ട് ലോകങ്ങളും സമാനമാകയാല്‍, സാമാന്യ സംഗതികളായിരിക്കുകയും ഇവയിലൂടെ അനന്തമായ വൈവിധ്യത്തോടെ ഓരോന്നും, സര്‍വ്വസംഗതികളും നിലനില്‍ക്കാന്‍ ഹേതുവായുമിരിക്കുന്ന അന്തരീക്ഷങ്ങളും ജലാശയങ്ങളും നിലങ്ങളും രണ്ടിടത്തും ഉണ്ട്.

  
/ 432  
  

Из произведений Сведенборга

 

ദിവ്യ സ്നേഹവും ജ്ഞാനവും # 118

Изучить этот эпизод

  
/ 432  
  

118. ദൂതന്മാരെക്കുറിച്ച് ഇവിടെ പറഞ്ഞ കാര്യങ്ങൾ ദൂതന്മാർ അധിവസിക്കുന്ന സ്വര്‍ഗ്ഗത്തെ സംബന്ധിച്ചും അങ്ങനെ തന്നെയാണ്; കാരണം ഉന്നതനിലയില്‍ ഉള്ളവയിലും താഴ്ന്ന നിലയില്‍ ഉള്ളവയിലും ദിവ്യതയുടെ സാന്നിദ്ധ്യം ഒരേപോലെയാണല്ലോ. (ദിവ്യസ്നേഹവും ജ്ഞാനവും 77-82) ഭാഗങ്ങളില്‍ ഇത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്) ദൂതനേയും സ്വര്‍ഗ്ഗത്തെയും സംബന്ധിച്ച് വിശദമാക്കിയ സംഗതികള്‍ക്ക് അപ്പാടെ മനുഷ്യനെയും സഭയെയും സംബന്ധിച്ചും യാതൊരു വ്യത്യാസവും ഇല്ല.സ്വര്‍ഗ്ഗത്തില്‍ മാലാഖയും സഭയില്‍ മനുഷ്യനും നിലനില്‍ക്കുന്നത് കര്‍ത്താവുമായുള്ള ബന്ധത്തില്‍ അധിഷ്ഠിതമായി മാത്രമാണ്. ആ വിധത്തി്ല ചിന്തിക്കുമ്പോള്‍ സഭയുടെ ഭാഗമായ മനുഷ്യന്‍ സ്വര്‍ഗ്ഗത്തിന്‍റെ ഭാഗമായ ദൂതന്മാർക്ക് സമനാണ്, അതായത് സഭയിലെ ഒരു മനുഷ്യന്‍ അവന്‍റെ ആന്തരിക ഭാവങ്ങളില്‍ മാലാഖ തന്നെയാണ്. സഭയിലെ ഒരു മനുഷ്യന്‍ എന്നു പറയുമ്പോള്‍ ആ മനുഷ്യനില്‍ സഭ സജീവമാണ് എന്നുകൂടി അര്‍ത്ഥമാകുന്നുണ്ട്.

  
/ 432