Van Swedenborgs Werken

 

അന്ത്യനായവിധി (തുടർച്ച) #1

Bestudeer deze passage

/ 90  
  

1. അന്ത്യന്യായവിധി സംബന്ധിച്ചതിന്‍റെ തുടര്‍ച്ച

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു

മുന്‍പ് അന്ത്യന്യായവിധിയേക്കുറിച്ചുള്ള ഒരു എളിയ പുസ്തകത്തില്‍ താഴെ പറയുന്ന വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്: അതായത്, അന്ത്യന്യായവിധി ദിനത്തിലൂടെ ലോകത്തിന്‍റെ വിനാശമല്ല അര്‍ത്ഥമാക്കുന്നത് (ഖ. 1-5),

മനുഷ്യവംശത്തിന്‍റെ പ്രജനനപ്രക്രിയ ഒരിക്കലും നിലയ്ക്കില്ല (ഖ. 6-13),

സ്വര്‍ഗ്ഗവും നരകവും മനുഷ്യരാശിയില്‍ നിന്നാണ് (ഖ. 14-22),

സൃഷ്ടിയുടെ പ്രാരംഭകാലം മുതല്‍ എല്ലാ മനുഷ്യരായി ജനിച്ചവരും മരിച്ചവരും സ്വര്‍ഗ്ഗത്തിലോ അല്ലെങ്കില്‍ നരകത്തിലോ ആയിരിക്കുന്നു (ഖ. 23-27),

എല്ലാവരും ഒരുമിച്ച് ചേര്‍ക്കപ്പെടുന്നയിടത്താണ് അന്ത്യന്യായ വിധി നടത്തപ്പെടുക, തന്‍നിമിത്തം ആത്മീയ ലോകത്താണ്, ഭൂമിയില്‍ അല്ല (ഖ. 28-32),

ഒരു അന്ത്യന്യായവിധി നടത്തപ്പെടുക ഒരു സഭയുടെ അന്ത്യഘട്ടം ആകുമ്പോഴാണ്, വിശ്വാസമില്ലാതാകുമ്പോഴാണ് ഒരു സഭ അന്ത്യത്തില്‍ ആകുന്നത്, കാരണം സാര്‍വ്വത്രിക സ്നേഹം ഇല്ലാതാകുന്നു (ഖ. 33-39),

വെളിപാടില്‍ പ്രവചിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഇന്നേക്ക് പൂര്‍ത്തിയായിരിക്കുന്നു (ഖ. 40-44),

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു (ഖ. 45-52), ബാബിലോണും അതിന്‍റെ തകര്‍ച്ചയും (ഖ. 53-64),

ഒന്നാമത്തെ സ്വര്‍ഗ്ഗവും അതിന്‍റെ നീങ്ങിപ്പോകലും (ഖ. 65-72),

ലോകത്തിന്‍റെയും സഭയുടെയും ഭാവിയിലെ അവസ്ഥ (ഖ. 73, 74).

/ 90  
  

Van Swedenborgs Werken

 

അന്ത്യന്യായവിധി #23

Bestudeer deze passage

  
/ 74  
  

23. IV. സൃഷ്ടിയുടെ ആരംഭം മുതൽ ജനിക്കുകയും മരിക്കുകയും ചെയ്ത എല്ലാ ആളുകളും സ്വർഗ്ഗത്തിലോ നരകത്തിലോ ആണ്.

ഇതിന് മുമ്പുള്ള പ്രബന്ധത്തില്‍ പറഞ്ഞിട്ടുള്ളതും കാണിച്ചിട്ടുള്ളതില്‍ നിന്നും വിശേഷിച്ച് മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുമാണ് സ്വര്‍ഗ്ഗവും നരകവും എന്നതിനെ തുടര്‍ന്നുകാണിക്കുന്നു ഇതില്‍ നിന്ന് ഈ ലോകത്തിലെ ജീവിതത്തിനുശേഷം എല്ലാ മനുഷ്യരും നിത്യതയ്ക്കായി ജീവിക്കുന്നു. സൃഷ്ടിയുടെ ആരംഭം മുതല്‍ ജനിച്ചവരും അന്നുതുടങ്ങി മൃതിയടഞ്ഞവരും ആയ മനുഷ്യര്‍ എല്ലാവരും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ആണ്. ഇനിമേല്‍ ജനിക്കാനിരിക്കുന്നവരും അവരുടെ മരണാനന്തരം ആത്മീക ലോകത്തിലേക്കുവരും, മനുഷ്യര്‍ ജീവിക്കുന്ന പ്രാകൃതിക ഭൂമിയെ പോലെ ഒന്നായി അതിനെ താരതമ്യപ്പെടുത്താനാവാത്തവിധം അത്രമാത്രം വിശാലവും ബൃഹത്തായതുമാണ് ആത്മീയലോകം. എന്നാല്‍ അതിനോടുള്ള ബന്ധത്തില്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യതിരിക്തമായി ഗ്രഹിപ്പിക്കുന്നതിനും ലളിതമായി തെളിയിക്കുന്നതിനും അവയെ ഓരോന്നായി ഞാന്‍ വിശദമാക്കി വിവരിക്കുന്നതിനായി ആഗ്രഹിക്കുന്നു.

  
/ 74