നഹൂം 2

Studie

   

1 സംഹാരകന്‍ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊള്‍ക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക.

2 യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാര്‍ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ.

3 അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികള്‍ ധൂമ്രവസ്ത്രം ധരിച്ചു നിലക്കുന്നു; അവന്റെ സന്നാഹദിവസത്തില്‍ രഥങ്ങള്‍ ഉരുക്കലകുകളാല്‍ ജ്വലിക്കുന്നു; കുന്തങ്ങള്‍ ഔങ്ങിയിരിക്കുന്നു.

4 രഥങ്ങള്‍ തെരുക്കളില്‍ ചടുചട ചാടുന്നു; വീഥികളില്‍ അങ്ങും ഇങ്ങും ഔടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നല്‍പോലെ ഔടുന്നു.

5 അവന്‍ തന്റെ കുലീനന്മാരെ ഔര്‍ക്കുംന്നു; അവര്‍ നടക്കയില്‍ ഇടറിപ്പോകുന്നു; അവര്‍ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആള്‍മറ കെട്ടിയിരിക്കുന്നു.

6 നദികളുടെ ചീപ്പുകള്‍ തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞു പോകുന്നു.

7 അതു നിര്‍ണ്ണയിച്ചിരിക്കുന്നു; അവള്‍ അനാവൃതയായി, അവള്‍ പോകേണ്ടിവരും; അവളുടെ ദാസിമാര്‍ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു.

8 നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാല്‍ അവര്‍ ഔടിപ്പോകുന്നുനില്പിന്‍ , നില്പിന്‍ ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.

9 വെള്ളി കൊള്ളയിടുവിന്‍ ; പൊന്നു കൊള്ളയിടുവിന്‍ ; വീട്ടുസാമാനത്തിന്നു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ടു.

10 അവള്‍ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാല്‍ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.

11 ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചല്‍പുറവും എവിടെ?

12 സിംഹം തന്റെ കുട്ടികള്‍ക്കു മതിയാകുവോളം കടിച്ചുകീറി വെക്കുകയും സിംഹികള്‍ക്കു വേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഗഹ്വരങ്ങളെയും കടിച്ചുകീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറെക്കയും ചെയ്തു.

13 ഞാന്‍ നിന്റെ നേരെ വരും; ഞാന്‍ അതിന്റെ രഥങ്ങളെ ചുട്ടുപുകയാക്കും; നിന്റെ ബാലസിംഹങ്ങള്‍ വാളിന്നു ഇരയായ്തീരും; ഞാന്‍ നിന്റെ ഇരയെ ഭൂമിയില്‍ നിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേള്‍ക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.