Des oeuvres de Swedenborg

 

ദിവ്യ സ്നേഹവും ജ്ഞാനവും #1

Étudier ce passage

  
/ 432  
  

1. ദിവ്യ സ്നേഹവും ജ്ഞാനവും

ദൈവിക സ്നേഹത്തെക്കുറിച്ചുള്ള ദൂതജ്ഞാനം

ഭാഗം 1

സ്നേഹമാണ് നമ്മുടെ ജീവിതം. മിക്ക ആളുകൾക്കും, സ്നേഹത്തിന്റെ അസ്തിത്വം നൽകപ്പെട്ടിരിക്കുന്നു, എന്നാൽ സ്നേഹത്തിന്റെ സ്വഭാവം ഒരു രഹസ്യമാണ്. സ്നേഹത്തിന്റെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം, ഇത് നമുക്ക് ദൈനംദിന ഭാഷയിൽ നിന്ന് അറിയാം. ആരെങ്കിലും നമ്മെ സ്നേഹിക്കുന്നുവെന്നും രാജാക്കന്മാർ തങ്ങളുടെ പ്രജകളെ സ്നേഹിക്കുന്നുവെന്നും പ്രജകൾ അവരുടെ രാജാവിനെ സ്നേഹിക്കുന്നുവെന്നും നാം പറയുന്നു. ഒരു ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നുവെന്നും ഒരു അമ്മ തന്റെ മക്കളെ സ്നേഹിക്കുന്നുവെന്നും തിരിച്ചും പറയുന്നു. ആളുകൾ അവരുടെ രാജ്യത്തെയും സഹ പൗരന്മാരെയും അയൽക്കാരനെയും സ്നേഹിക്കുന്നുവെന്ന് നാം പറയുന്നു. അമൂർത്തമായ വസ്തുക്കളെക്കുറിച്ച് നാം ഒരേ ഭാഷയാണ് ഉപയോഗിക്കുന്നത്, ആരെങ്കിലും ഇത് അല്ലെങ്കിൽ ആ കാര്യം ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നത്.

"സ്നേഹം" എന്ന വാക്ക് നമ്മുടെ നാവിൽ സാധാരണമാണെങ്കിലും, സ്നേഹം എന്താണെന്ന് ആർക്കും അറിയില്ല. നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തുമ്പോൾ, നമ്മുടെ ചിന്തകളിൽ നമുക്ക് അതിന്റെ ഒരു പ്രതിച്ഛായ രൂപീകരിക്കാൻ കഴിയില്ലെന്ന് നാം കാണുന്നു, അതിനാൽ അത് ശരിക്കും ഒന്നുമല്ല അല്ലെങ്കിൽ അത് നമ്മുടെ കാഴ്ച, കേൾവി, സ്പർശനം എന്നിവയിൽ നിന്ന് നമ്മിലേക്ക് ഒഴുകുന്ന ഒന്നാണെന്ന് നാം പറയുന്നു. സംഭാഷണവും അതിനാൽ നമ്മെ സ്വാധീനിക്കുന്നു. നമ്മുടെ മുഴുവൻ ശരീരത്തിന്റെയും നമ്മുടെ എല്ലാ ചിന്തകളുടെയും പൊതുജീവിതം മാത്രമല്ല, അവയുടെ ഏറ്റവും ചെറിയ വിശദാംശങ്ങളുടെ ജീവിതമാണ്-അത് നമ്മുടെ ജീവിതമാണെന്ന് നമുക്കു പൂർണ്ണമായും അറിയില്ല. "സ്നേഹത്തിന്റെ ഫലങ്ങൾ നിങ്ങൾ എടുത്തുകളഞ്ഞാൽ നിങ്ങൾക്ക് എന്തെങ്കിലും ചിന്തിക്കാനാകുമോ? നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? സ്നേഹത്തിന്റെ ഊഷ്മളത നഷ്ടപ്പെടുമ്പോൾ, ചിന്തയും സംസാരവും പ്രവർത്തനവും നഷ്ടപ്പെടുന്നില്ലേ?" എന്ന് ചോദിക്കുമ്പോൾ ജ്ഞാനികൾക്ക് ഇത് ഗ്രഹിക്കാനാകും. സ്നേഹം ചൂടുപിടിക്കുമ്പോൾ അവർ ചൂടാകുന്നില്ലേ? " എന്നിട്ടും, ഈ ജ്ഞാനികളുടെ ഗ്രഹണം സ്നേഹമാണ് നമ്മുടെ ജീവിതം എന്ന ചിന്തയിലല്ല, മറിച്ച് കാര്യങ്ങൾ ഇങ്ങനെയാണ് സംഭവിക്കുന്നതെന്ന അവരുടെ അനുഭവത്തിലാണ്.

  
/ 432  
  

Des oeuvres de Swedenborg

 

ദിവ്യ സ്നേഹവും ജ്ഞാനവും #173

Étudier ce passage

  
/ 432  
  

173. ദൈവിക സ്നേഹത്തെക്കുറിച്ചുള്ള ദൂതജ്ഞാനം

ഭാഗം 3

ആത്മീയലോകത്ത് പ്രാകൃതികലോകത്തിലേതുപോലെ തന്നെ അന്തരീക്ഷങ്ങളും ജലാശയങ്ങളും നിലങ്ങളും ഉണ്ട്, പക്ഷെ ആദ്യത്തേത് ആത്മീയവും പിന്നീടുള്ളത് പ്രാകൃതികവുമാണ്. ആത്മീയലോകത്തെ ഓരോന്നും സര്‍വ്വസംഗതികളും ആത്മീയമാണെന്നതും, അങ്ങനെയിരിക്കെ പ്രാകൃതികലോകത്തെ ഓരോന്നും സര്‍വ്വസംഗതികളും പ്രാകൃതികവുമാണെന്ന ഏകവ്യത്യാസമൊഴിച്ചാല്‍, മുന്‍പേജുകളിലും സ്വര്‍ഗ്ഗവും നരകവും എന്ന പുസ്തകത്തിലും വ്യക്തമാക്കിയതുപോലെ ആത്മീയലോകവും പ്രാകൃതികലോകവും സമാനമാണ്. രണ്ട് ലോകങ്ങളും സമാനമാകയാല്‍, സാമാന്യ സംഗതികളായിരിക്കുകയും ഇവയിലൂടെ അനന്തമായ വൈവിധ്യത്തോടെ ഓരോന്നും, സര്‍വ്വസംഗതികളും നിലനില്‍ക്കാന്‍ ഹേതുവായുമിരിക്കുന്ന അന്തരീക്ഷങ്ങളും ജലാശയങ്ങളും നിലങ്ങളും രണ്ടിടത്തും ഉണ്ട്.

  
/ 432  
  

Des oeuvres de Swedenborg

 

ദിവ്യ സ്നേഹവും ജ്ഞാനവും #179

Étudier ce passage

  
/ 432  
  

179. തലങ്ങള്‍ ഉണ്ടെന്ന അറിവ് ഇല്ലായിരുന്നെങ്കില്‍, അവ എന്താണെന്നും അവയുടെ പ്രകൃതം എന്താണെന്നും അതിനേത്തുടര്‍ ന്നുള്ള സംഗതികള്‍ എന്താണെന്നും ധരിക്കാന്‍ കഴിയുമായിരുന്നില്ല, തന്നിമിത്തം സൃഷ്ടിക്കപ്പെട്ട എല്ലാ സംഗതികള്‍ക്കും, അപ്രകാരം എല്ലാ രൂപത്തിലും തലങ്ങള്‍ ഉണ്ട്. ആകയാല്‍ 'ദൂതജ്ഞാന'ത്തിന്‍റെ ഈ ഭാഗത്ത് തലങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ്.

മൂന്ന് സ്വര്‍ഗ്ഗങ്ങളിലേയും ദൂതരെ അധികരിച്ച് സ്നേഹത്തിന്‍റെയും ജ്ഞാനത്തിന്‍റെയും തലങ്ങള്‍ ഉണ്ടെന്നത് വ്യക്തമായി സ്ഥാപിക്കാവുന്നതാണ്. മൂന്നാം സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ സ്നേഹത്തിലും ജ്ഞാനത്തിലും രണ്ടാം സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാരെ വളരെയേറെ പിന്നിലാക്കുന്നു, കൂടാതെ ഏറ്റവും കീഴ് സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാര്‍ക്ക് അവരോട് ചേരാനും സാധ്യമല്ല. സ്നേഹത്തിന്‍റെയും ജ്ഞാനത്തിന്‍റെയും തലങ്ങള്‍ അവരെ വേര്‍തിരിക്കുന്നു. ആയതിനാലാണ് കീഴ് സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാര്‍ക്ക് ഉയര്‍ന്ന സ്വര്‍ഗ്ഗങ്ങളിലെ ദൂതന്‍മാരുടെ അടുക്കലേക്ക് ഉയര്‍ന്നുചെല്ലാന്‍ കഴിയാത്തത്, ഉയര്‍ന്നുചെല്ലാന്‍ അനുവദിക്കപ്പെട്ടാല്‍ തന്നെ അവര്‍ക്ക് അവരെയോ അവരെക്കുറിച്ചുള്ള എന്തെങ്കിലുമോ കാണാന്‍ കഴിയില്ല. അവര്‍ക്ക് അവരെ കാണാന്‍ കഴിയാത്തത് എന്തുകൊണ്ടെന്നാല്‍, ഉന്നതരായ ദൂതന്‍മാരുടെ സ്നേഹവും ജ്ഞാനവും ഉയര്‍ന്ന തലത്തിലാണുള്ളത്, മാത്രവുമല്ല ഇത് വീക്ഷണത്തെ മറികടക്കുകയും ചെയ്യുന്നു. ഓരോ ദൂതനും അവന്‍റെ തന്നെ സ്നേഹവും ജ്ഞാനവും ആണ്, എന്നുമാത്രമല്ല സ്നേഹവും ജ്ഞാനവും കൂടിച്ചേരുമ്പോള്‍ അതിന്‍റെ രൂപത്തില്‍ മനുഷ്യനാകുന്നു, എന്തുകൊണ്ടെന്നാല്‍ സ്വയം സ്നേഹമായിരിക്കുകയും സ്വയം ജ്ഞാനമായിരിക്കുകയും ചെയ്യുന്ന ദൈവം ഒരു മനുഷ്യനാണ്.

ഏറ്റവും കീഴ് സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാര്‍ മൂന്നാം സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാരുടെ അടുക്കലേക്ക് ഉയര്‍ന്ന് ചെല്ലുന്നത് കാണാന്‍ എന്നെ പലപ്പോഴും അനുവദിക്കപ്പെട്ടു, അവര്‍ അവിടെ വരെ എത്തിയപ്പോള്‍, ആ ദൂതന്‍മാരുടെ മധ്യത്തിലായിരുന്നിട്ടുകൂടി തങ്ങള്‍ ആരെയും കാണുകയുണ്ടായില്ലെന്ന് പരാതിപ്പെടുന്നത് ഞാന്‍ കേട്ടു. അതിന് ശേഷം, ദൂതന്‍മാര്‍ അവര്‍ക്ക് അദൃശ്യരാവാന്‍ കാരണം അവരുടെ സ്നേഹവും ജ്ഞാനവും അവര്‍ക്ക് ദൃഷ്ടി ഗോചരമല്ലാത്തതിനാലാണെന്നും ഒരു ദൂതനെ മനുഷ്യനായി കാണിക്കുന്നത് സ്നേഹവും ജ്ഞാനവും ആണെന്നും അവര്‍ ബോധിപ്പിക്കപ്പെടുകയുണ്ടായി.

  
/ 432