Библията

 

സംഖ്യാപുസ്തകം 35

Проучване

   

1 യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു

2 യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കും വസിപ്പാന്‍ പട്ടങ്ങള്‍ കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കേണം.

3 പട്ടണങ്ങള്‍ അവര്‍ക്കും പാര്‍പ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകള്‍ മുതലായ സകലമൃഗസമ്പത്തിന്നും വേണ്ടി ആയിരിക്കേണം.

4 നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കേണ്ടുന്ന പുല്പുറം. പട്ടണത്തിന്റെ മതിലിങ്കല്‍ തുടങ്ങിപുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം.

5 പട്ടണം നടുവാക്കി അതിന്നു പുറമെ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇതു അവര്‍ക്കും പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം.

6 നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കുന്ന പട്ടണങ്ങളില്‍ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കുലചെയ്തവന്‍ അവിടേക്കു ഔടിപ്പോകേണ്ടതിന്നു നിങ്ങള്‍ അവയെ അവന്നു വേണ്ടി വേറുതിരിക്കേണം; ഇവകൂടാതെ നിങ്ങള്‍ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.

7 അങ്ങനെ നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കുന്ന പട്ടണങ്ങള്‍ എല്ലാംകൂടെ നാല്പത്തെട്ടു ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം.

8 യിസ്രായേല്‍മക്കളുടെ അവകാശത്തില്‍നിന്നു ജനമേറിയവര്‍ ഏറെയും ജനം കുറഞ്ഞവര്‍ കുറെയും പട്ടണങ്ങള്‍ കൊടുക്കേണം; ഔരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന്നു ഒത്തവണ്ണം ലേവ്യര്‍ക്കും പട്ടണങ്ങളെ കൊടുക്കേണം.

9 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

10 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു കനാന്‍ ദേശത്തു എത്തിയശേഷം

11 ചില പട്ടണങ്ങള്‍ സങ്കേതനഗരങ്ങളായി വേറുതിരിക്കേണം; അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ അവിടേക്കു ഔടിപ്പോകേണം.

12 കുലചെയ്തവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെ അവന്‍ പ്രതികാരകന്റെ കയ്യാല്‍ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.

13 നിങ്ങള്‍ കൊടുക്കുന്ന പട്ടണങ്ങളില്‍ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം.

14 യോര്‍ദ്ദാന്നക്കരെ മൂന്നുപട്ടണവും കനാന്‍ ദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.

15 അബദ്ധവശാല്‍ ഒരുത്തനെ കൊല്ലുന്നവന്‍ ഏവനും അവിടേക്കു ഔടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേല്‍മക്കള്‍ക്കും പരദേശിക്കും വന്നുപാര്‍ക്കുംന്നവന്നും സങ്കേതം ആയിരിക്കേണം.

16 എന്നാല്‍ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.

17 മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണ ശിക്ഷ അനുഭവിക്കേണം.

18 അല്ലെങ്കില്‍ മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.

19 രക്തപ്രതികാരകന്‍ തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോള്‍ അവനെ കൊല്ലേണം.

20 ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേല്‍ വല്ലതും എറികയോ ചെയ്തിട്ടു അവന്‍ മരിച്ചുപോയാല്‍,

21 അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവനെ കൊന്നവന്‍ മരണശിക്ഷ അനുഭവിക്കേണം. അവന്‍ കുലപാതകന്‍ ; രക്തപ്രതികാരകന്‍ കുലപാതകനെ കണ്ടുകൂടുമ്പോള്‍ കൊന്നുകളയേണം.

22 എന്നാല്‍ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേല്‍ എറിഞ്ഞുപോകയോ,

23 അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവന്‍ മരിപ്പാന്‍ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവന്‍ മരിച്ചു പോയാല്‍

24 കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.

25 കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യില്‍നിന്നു രക്ഷിക്കേണം; അവന്‍ ഔടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താല്‍ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവന്‍ അവിടെ പാര്‍ക്കേണം.

26 എന്നാല്‍ കുലചെയ്തവന്‍ ഔടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിര്‍ വിട്ടു പുറത്തു വരികയും

27 അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകന്‍ കുലചെയ്തവനെ കൊല്ലുകയും ചെയ്താല്‍ അവന്നു രക്തപാതകം ഇല്ല.

28 അവന്‍ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തില്‍ പാര്‍ക്കേണ്ടിയിരുന്നു; എന്നാല്‍ കുലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.

29 ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.

30 ആരെങ്കിലും ഒരുത്തനെ കൊന്നാല്‍ കുലപാതകന്‍ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാല്‍ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.

31 മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങള്‍ വീണ്ടെടുപ്പു വില വാങ്ങരുതു; അവന്‍ മരണശിക്ഷ തന്നേ അനുഭവിക്കേണം.

32 സങ്കേതനഗരത്തിലേക്കു ഔടിപ്പോയവന്‍ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടില്‍ മടങ്ങിവന്നു പാര്‍ക്കേണ്ടതിന്നും നിങ്ങള്‍ വീണ്ടെടുപ്പുവില വാങ്ങരുതു.

33 നിങ്ങള്‍ പാര്‍ക്കുംന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തില്‍ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താല്‍ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.

34 അതു കൊണ്ടു ഞാന്‍ അധിവസിക്കുന്ന നിങ്ങളുടെ പാര്‍പ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേല്‍മക്കളുടെ മദ്ധ്യേ യഹോവയായ ഞാന്‍ അധിവസിക്കുന്നു.

   

Библията

 

യിരേമ്യാവു 25

Проучване

   

1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടാവിതു;

2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍ നിന്നുകൊണ്ടു, യഹോവയുടെ ആലയത്തില്‍ നമസ്കരിപ്പാന്‍ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാന്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന സകലവചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുതു.

3 അവരുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം ഞാന്‍ അവര്‍ക്കും വരുത്തുവാന്‍ വിചാരിക്കുന്ന അനര്‍ത്ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കത്തക്കവണ്ണം പക്ഷേ അവര്‍ കേട്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയുമായിരിക്കും.

4 എന്നാല്‍ നീ അവരോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും

5 ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കയില്ലെങ്കില്‍,

6 ഞാന്‍ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും ശാപവാക്യമാക്കിത്തീര്‍ക്കും.

7 യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തില്‍വെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു.

8 എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചുനീ മരിക്കേണം നിശ്ചയം;

9 ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്റെ അടുക്കല്‍ വന്നു കൂടി.

10 ഈ കാര്യം യെഹൂദാപ്രഭുക്കന്മാര്‍ കേട്ടാറെ, അവര്‍ രാജാവിന്റെ അരമനയില്‍ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിങ്കല്‍ ഇരുന്നു.

11 പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടുംഈ മനുഷ്യന്‍ മരണയോഗ്യന്‍ ; അവന്‍ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു.

12 അതിന്നു യിരെമ്യാവു സകലപ്രഭുക്കന്മാരോടും സര്‍വ്വജനത്തോടും പറഞ്ഞതുനിങ്ങള്‍ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിന്നും ഈ നഗരത്തിന്നും വിരോധമായി പ്രവചിപ്പാന്‍ യഹോവ എന്നെ അയച്ചിരിക്കുന്നു.

13 ആകയാല്‍ നിങ്ങള്‍ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിന്‍ ; എന്നാല്‍ യഹോവ നിങ്ങള്‍ക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കും.

14 ഞാനോ ഇതാ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊള്‍വിന്‍ .

15 എങ്കിലും നിങ്ങള്‍ എന്നെ കൊന്നുകളഞ്ഞാല്‍, നിങ്ങള്‍ കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊള്‍വിന്‍ ; നിങ്ങള്‍ കേള്‍ക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു സത്യം.

16 അപ്പോള്‍ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടുംഈ മനുഷ്യന്‍ മരണയോഗ്യനല്ല; അവന്‍ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തില്‍ അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.

17 അനന്തരം ദേശത്തിലെ മൂപ്പന്മാരില്‍ ചിലര്‍ എഴുന്നേറ്റു ജനത്തിന്റെ സര്‍വ്വസംഘത്തോടും പറഞ്ഞതു

18 യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവു സകലയെഹൂദാജനത്തോടും പ്രവചിച്ചുസീയോനേ വയല്‍ പോലെ ഉഴുതുകളയും; യെരൂശലേം കലക്കുന്നായും ഈ ആലയമുള്ള പര്‍വ്വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

19 യെഹൂദാരാജാവായ ഹിസ്കീയാവും സര്‍വ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവന്‍ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താന്‍ അവര്‍ക്കും വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനര്‍ത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനര്‍ത്ഥം വരുത്തുവാന്‍ പോകുന്നു.

20 അങ്ങനെ തന്നേ കിര്‍യ്യത്ത്--യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.

21 യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവു അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഔടിപ്പോയി.

22 യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്റെ മകനായ എല്‍നാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.

23 അവര്‍ ഊരീയാവെ മിസ്രയീമില്‍നിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അവനെ വാള്‍കൊണ്ടു കൊന്നു അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തില്‍ ഇട്ടുകളഞ്ഞു.

24 എന്നാല്‍ യിരെമ്യാവെ ജനത്തിന്റെ കയ്യില്‍ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു