Библията

 

ന്യായാധിപന്മാർ 13

Проучване

   

1 യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിച്ചു.

2 എന്നാല്‍ ദാന്‍ ഗോത്രത്തില്‍ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേര്‍; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.

3 ആ സ്ത്രീക്കു യഹോവയുടെ ദൂതന്‍ പ്രത്യക്ഷനായി അവളോടു പറഞ്ഞതുനീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും.

4 ആകയാല്‍ നീ സൂക്ഷിച്ചു കൊള്‍ക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.

5 നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയില്‍ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ദൈവത്തിന്നു നാസീരായിരിക്കും; അവന്‍ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു രക്ഷിപ്പാന്‍ തുടങ്ങും.

6 സ്ത്രീ ചെന്നു ഭര്‍ത്താവിനോടു പറഞ്ഞതുഒരു ദൈവപുരുഷന്‍ എന്റെ അടുക്കല്‍ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവന്‍ എവിടെനിന്നെന്നു ഞാന്‍ അവനോടു ചോദിച്ചില്ല; തന്റെ പേര്‍ അവന്‍ എന്നോടു പറഞ്ഞതും ഇല്ല.

7 അവന്‍ എന്നോടു നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാല്‍ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.

8 മാനോഹ യഹോവയോടു പ്രാര്‍ത്ഥിച്ചുകര്‍ത്താവേ, നീ അയച്ച ദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെ അടുക്കല്‍ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.

9 ദൈവം മാനോഹയുടെ പ്രാര്‍ത്ഥന കേട്ടു; ദൈവദൂതന്‍ വീണ്ടും അവളുടെ അടുക്കല്‍ വന്നു; അവള്‍ വയലില്‍ ഇരിക്കയായിരുന്നു; അവളുടെ ഭര്‍ത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.

10 ഉടനെ സ്ത്രീ ഔടിച്ചെന്നു ഭര്‍ത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കല്‍ വന്ന ആള്‍ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.

11 മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കല്‍ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആള്‍ നീയോ എന്നു അവനോടു ചോദിച്ചു; ഞാന്‍ തന്നേ എന്നു അവന്‍ പറഞ്ഞു.

12 മാനോഹ അവനോടുനിന്റെ വചനം നിവൃത്തിയാകുമ്പോള്‍ ബാലന്റെ കാര്യത്തില്‍ ഞങ്ങള്‍ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.

13 യഹോവയുടെ ദൂതന്‍ മാനോഹയോടുഞാന്‍ സ്ത്രീയോടു പറഞ്ഞതൊക്കെയും അവള്‍ സൂക്ഷിച്ചുകൊള്ളട്ടെ.

14 മുന്തിരിവള്ളിയില്‍ ഉണ്ടാകുന്ന യാതൊന്നും അവള്‍ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാന്‍ അവളോടു കല്പിച്ചതൊക്കെയും അവള്‍ ആചരിക്കേണം എന്നു പറഞ്ഞു.

15 മാനോഹ യഹോവയുടെ ദൂതനോടുഞങ്ങള്‍ ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.

16 യഹോവയുടെ ദൂതന്‍ മാനോഹയോടുനീ എന്നെ താമസിപ്പിച്ചാലും ഞാന്‍ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കില്‍ അതു യഹോവേക്കു കഴിച്ചുകൊള്‍ക എന്നു പറഞ്ഞു. അവന്‍ യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.

17 മാനോഹ യഹോവയുടെ ദൂതനോടുനിന്റെ വചനം നിവൃത്തിയാകുമ്പോള്‍ ഞങ്ങള്‍ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു.

18 യഹോവയുടെ ദൂതന്‍ അവനോടുഎന്റെ പേര്‍ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു.

19 അങ്ങനെ മാനോഹ ഒരു കോലാട്ടിന്‍ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേല്‍ യഹോവേക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവന്‍ ഒരു അതിശയം പ്രവര്‍ത്തിച്ചു.

20 അഗ്നിജ്വാല യാഗപീഠത്തിന്മേല്‍നിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന്‍ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.

21 യഹോവയുടെ ദൂതന്‍ മാനോഹെക്കും ഭാര്യെക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞു.

22 ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.

23 ഭാര്യ അവനോടുനമ്മെ കൊല്ലുവാന്‍ യഹോവേക്കു ഇഷ്ടമായിരുന്നു എങ്കില്‍ അവന്‍ നമ്മുടെ കയ്യില്‍നിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊള്‍കയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.

24 അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോന്‍ എന്നു പേരിട്ടു ബാലന്‍ വളര്‍ന്നു; യഹോവ അവനെ അനുഗ്രഹിച്ചു.

25 സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ--ദാനില്‍വെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.

   

Коментар

 

Wife

  

The Hebrew of the Old Testament has six different common words which are generally translated as "wife," which largely overlap but have different nuances. Swedenborg uses two different Latin words, which largely overlap but have different nuances. Meanwhile, "wife" is often paired with "man" or "husband," which are also catch-all translations for a basket of Hebrew and Latin terms. So it's hard to pin down one universal meaning for "wife"; context and subject matter have a large effect.

In general, though, marriage in the Bible represents the union we all seek between our hearts and our minds. If we know what is right and pursue it faithfully, the Lord will ultimately help us love doing what is good, and the two aspects of ourselves will be unified. On a higher level, marriage represents the union we can have with the Lord, both individually and collectively as a church. As an intrinsic part of the marriage, the wife plays a key role in that meaning. But that meaning is different depending on what is being described.

If the marriage is describing a person who is spiritual in nature – "spiritual" being the second degree of heavenly life, in which people are led by intellect and knowledge with the desire for good following – the wife represents the desire for good, the affections that drive the person. If the marriage is describing someone who is celestial in nature – "celestial" being the highest degree of heavenly life, in which people are led from love, with the intellect and ideas following – the wife represents the true ideas held by the person or church. If the marriage is describing the union between the Lord and the church, the wife represents the church.

In a way, these are symbolic meanings that actually have little to do with gender. When "wife" describes a church, obviously that church can include both male and female people. When "wife" describes an aspect of a person, that person can obviously be either male or female.

(Препратки: Arcana Coelestia 915, 1468, 1904 [1-2], 3246 [3-4], 3398, 4823 [2])