Из Сведенборгових дела

 

അന്ത്യനായവിധി (തുടർച്ച) # 1

Проучите овај одломак

/ 90  
  

1. അന്ത്യന്യായവിധി സംബന്ധിച്ചതിന്‍റെ തുടര്‍ച്ച

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു

മുന്‍പ് അന്ത്യന്യായവിധിയേക്കുറിച്ചുള്ള ഒരു എളിയ പുസ്തകത്തില്‍ താഴെ പറയുന്ന വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്: അതായത്, അന്ത്യന്യായവിധി ദിനത്തിലൂടെ ലോകത്തിന്‍റെ വിനാശമല്ല അര്‍ത്ഥമാക്കുന്നത് (ഖ. 1-5),

മനുഷ്യവംശത്തിന്‍റെ പ്രജനനപ്രക്രിയ ഒരിക്കലും നിലയ്ക്കില്ല (ഖ. 6-13),

സ്വര്‍ഗ്ഗവും നരകവും മനുഷ്യരാശിയില്‍ നിന്നാണ് (ഖ. 14-22),

സൃഷ്ടിയുടെ പ്രാരംഭകാലം മുതല്‍ എല്ലാ മനുഷ്യരായി ജനിച്ചവരും മരിച്ചവരും സ്വര്‍ഗ്ഗത്തിലോ അല്ലെങ്കില്‍ നരകത്തിലോ ആയിരിക്കുന്നു (ഖ. 23-27),

എല്ലാവരും ഒരുമിച്ച് ചേര്‍ക്കപ്പെടുന്നയിടത്താണ് അന്ത്യന്യായ വിധി നടത്തപ്പെടുക, തന്‍നിമിത്തം ആത്മീയ ലോകത്താണ്, ഭൂമിയില്‍ അല്ല (ഖ. 28-32),

ഒരു അന്ത്യന്യായവിധി നടത്തപ്പെടുക ഒരു സഭയുടെ അന്ത്യഘട്ടം ആകുമ്പോഴാണ്, വിശ്വാസമില്ലാതാകുമ്പോഴാണ് ഒരു സഭ അന്ത്യത്തില്‍ ആകുന്നത്, കാരണം സാര്‍വ്വത്രിക സ്നേഹം ഇല്ലാതാകുന്നു (ഖ. 33-39),

വെളിപാടില്‍ പ്രവചിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഇന്നേക്ക് പൂര്‍ത്തിയായിരിക്കുന്നു (ഖ. 40-44),

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു (ഖ. 45-52), ബാബിലോണും അതിന്‍റെ തകര്‍ച്ചയും (ഖ. 53-64),

ഒന്നാമത്തെ സ്വര്‍ഗ്ഗവും അതിന്‍റെ നീങ്ങിപ്പോകലും (ഖ. 65-72),

ലോകത്തിന്‍റെയും സഭയുടെയും ഭാവിയിലെ അവസ്ഥ (ഖ. 73, 74).

/ 90  
  

Из Сведенборгових дела

 

അന്ത്യന്യായവിധി # 40

Проучите овај одломак

  
/ 74  
  

40. VII. വെളിപാട് പുസ്തകത്തില്‍ പ്രവചിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഇന്നേദിവസം നിവൃത്തിയായിരിക്കുന്നു.

വചനത്തിന്‍റെ ആത്മീയമോ ആന്തരികമോ ആയ അര്‍ത്ഥം അറിയാതെ വെളിപാട് പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നതും സൂചിപ്പിക്കുന്നതും നിമഗ്നമായിരിക്കുന്നതും എന്താണെന്ന് ഒരാള്‍ക്കും അറിയുവാന്‍ കഴിയില്ല. കാരണം അതില്‍ ഉള്‍പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത് പഴയനിയമത്തിലേതിന് സമാനമായ പ്രവചന എഴുത്ത് ശൈലിയിലാണ്, അക്ഷരികാര്‍ത്ഥത്തില്‍ പ്രത്യക്ഷ പ്പെടാത്തതും എന്നാല്‍ ഓരോ വചനത്തില്‍ ചില ആത്മീയ അര്‍ത്ഥമുളവാക്കുന്നവയും, വെളിപാട് പുസ്തകത്തിലെ ഓരോ വാക്കും, മാത്രമല്ല സഭ അതിന്‍റെ അന്ത്യത്തിലേക്ക് എത്തപ്പെട്ടത് എങ്ങനെയെന്ന് അറിയുന്നവനല്ലാതെ മറ്റാര്‍ക്കും അതിനെ ആത്മീയാര്‍ത്ഥത്തില്‍ വ്യക്തമാക്കാനാകില്ല. എന്നാലിത് സ്വര്‍ഗ്ഗത്തില്‍ അല്ലാതെ മറ്റൊരിടത്തും അറിയാനുമാകില്ല. വെളിപാട് പുസ്തകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവയെന്താണോ അവ ആത്മീയാര്‍ത്ഥത്തില്‍ ആത്മീയ ലോകത്തെ യാകമാനമാണ് കൈകാര്യം ചെയ്യുന്നത്, അതായത് സഭയുടെ ഭൂമിയിലെയും സ്വര്‍ഗ്ഗത്തിലെയും അവസ്ഥ. അതുകൊണ്ടാണ് വചനം ആത്മീയവും ദിവ്യവുമാകുന്നത്. സഭയുടെ ഈ അവസ്ഥയാണ് ഇവിടെ അതിന്‍റെ ക്രമത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ആയതിനാല്‍ വ്യക്തമാകുന്നത് എന്തെന്നാല്‍, സ്വര്‍ലോകത്തെ സഭയുടെ തുടര്‍ന്നുള്ള അവസ്ഥയെ സംബന്ധിച്ച വെളിപാട് കിട്ടിയ ആള്‍ക്ക് അല്ലാതെ മറ്റൊരാള്‍ക്കും വെളിപാടിന്‍റെ ഉള്ളടക്കം വിശദീകരി ക്കാനാകില്ല. ഭൂമിയിലുള്ളതുപോലെ സ്വര്‍ലോകത്തും സഭ നിലനില്‍ക്കുന്നു. ആയതിനേക്കുറിച്ച് വരുന്ന അദ്ധ്യായങ്ങളില്‍ പറയുന്നതാണ്.

  
/ 74