La Biblia

 

ഉല്പത്തി 33

Estudio

   

1 അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിര്‍ത്തി.

2 അവന്‍ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിര്‍ത്തി.

3 അവന്‍ അവര്‍ക്കും മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു.

4 ഏശാവ് ഔടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തില്‍ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.

5 പിന്നെ അവന്‍ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടുനിന്നോടുകൂടെയുള്ള ഇവര്‍ ആര്‍ എന്നു ചോദിച്ചുതിന്നുദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കള്‍ എന്നു അവന്‍ പറഞ്ഞു.

6 അപ്പോള്‍ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;

7 ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവില്‍ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.

8 ഞാന്‍ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവന്‍ ചോദിച്ചതിന്നുയജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവന്‍ പറഞ്ഞു.

9 അതിന്നു ഏശാവ്സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.

10 അതിന്നു യാക്കോബ്അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കില്‍ എന്റെ സമ്മാനം എന്റെ കയ്യില്‍നിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാന്‍ നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;

11 ഞാന്‍ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ടു എന്നു പറഞ്ഞു അവനെ നിര്‍ബ്ബന്ധിച്ചു; അങ്ങനെ അവന്‍ അതു വാങ്ങി.

12 പിന്നെ അവന്‍ നാം പ്രയാണംചെയ്തു പോക; ഞാന്‍ നിനക്കു മുമ്പായി നടക്കാം എന്നു പറഞ്ഞു.

13 അതിന്നു അവന്‍ അവനോടുകുട്ടികള്‍ നന്നാ ഇളയവര്‍ എന്നും കുറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനന്‍ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഔടിച്ചാല്‍ കൂട്ടമെല്ലാം ചത്തുപോകും.

14 യജമാനന്‍ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാന്‍ സാവധാനത്തില്‍ അവയെ നടത്തിക്കൊണ്ടു സേയീരില്‍ യജമാനന്റെ അടുക്കല്‍ വന്നുകൊള്ളാം എന്നു പറഞ്ഞു.

15 എന്റെ ആളുകളില്‍ ചിലരെ ഞാന്‍ നിന്റെ അടുക്കല്‍ നിര്‍ത്തട്ടെ എന്നു ഏശാവു പറഞ്ഞതിന്നുഎന്തിന്നു? യജമാനന്റെ കൃപയുണ്ടായാല്‍ മതി എന്നു അവന്‍ പറഞ്ഞു.

16 അങ്ങനെ ഏശാവ് അന്നു തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി.

17 യാക്കോബോ സുക്കോത്തിന്നു യാത്രപുറപ്പെട്ടു; തനിക്കു ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടി; അതു കൊണ്ടു ആ സ്ഥലത്തിന്നു സുക്കോത്ത് എന്നു പേര്‍ പറയുന്നു.

18 യാക്കോബ് പദ്ദന്‍ -അരാമില്‍നിന്നു വന്നശേഷം കനാന്‍ ദേശത്തിലെ ശേഖേംപട്ടണത്തില്‍ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു.

19 താന്‍ കൂടാരമടിച്ച നിലം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിന്നു വാങ്ങി.

20 അവിടെ അവന്‍ ഒരു യാഗപീഠം പണിതു, അതിന്നു ഏല്‍-എലോഹേ-യിസ്രായേല്‍ എന്നു പേര്‍ ഇട്ടു.

   

La Biblia

 

സദൃശ്യവാക്യങ്ങൾ 12:10

Estudio

       

10 നീതിമാന്‍ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.