Biblija

 

യോശുവ 15:38

Studija

       

38 ഹദാശ, മിഗ്ദല്‍-ഗാദ്, ദിലാന്‍ , മിസ്പെ, യൊക്തെയേല്‍,

Biblija

 

ദിനവൃത്താന്തം 1 2

Studija

   

1 യിസ്രായേലിന്റെ പുത്രന്മാരാവിതുരൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ,

2 യിസ്സാഖാര്‍, സെബൂലൂന്‍ , ദാന്‍ , യോസേഫ്, ബെന്യാമീന്‍ , നഫ്താലി, ഗാദ്, ആശേര്‍.

3 യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയില്‍നിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവന്‍ അവനെ കൊന്നു.

4 അവന്റെ മരുമകള്‍ താമാര്‍ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാര്‍ ആകെ അഞ്ചു പേര്‍.

5 പേരെസ്സിന്റെ പുത്രന്മാര്‍ഹെസ്രോന്‍ , ഹാമൂല്‍.

6 സേരഹിന്റെ പുത്രന്മാര്‍സിമ്രി, ഏഥാന്‍ , ഹേമാന്‍ , കല്‍ക്കോല്‍, ദാരാ; ഇങ്ങനെ അഞ്ചുപേര്‍.

7 കര്‍മ്മിയുടെ പുത്രന്മാര്‍ശപഥാര്‍പ്പിതവസ്തുവില്‍ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാന്‍ തന്നേ.

8 ഏഥാന്റെ പുത്രന്മാര്‍അസര്‍യ്യാവു. ഹെസ്രോന്നു ജനിച്ച പുത്രന്മാര്‍യെരഹ്മയേല്‍, രാം, കെലൂബായി.

9 രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്‍ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.

10 നഹശോന്‍ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.

11 ബോവസ് ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു.

12 യിശ്ശായി തന്റെ ആദ്യജാതന്‍ എലിയാബിനെയും രണ്ടാമന്‍ അബിനാദാബിനെയും മൂന്നാമന്‍

13 ശിമെയയേയും നാലാമന്‍ നഥനയേലിനെയും

14 അഞ്ചാമന്‍ രദ്ദായിയെയും ആറാമന്‍ ഔസെമിനെയും ഏഴാമന്‍ ദാവീദിനെയും ജനിപ്പിച്ചു.

15 അവരുടെ സഹോദരിമാര്‍ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാര്‍അബീശായി, യോവാബ്, അസാഹേല്‍; ഇങ്ങനെ മൂന്നുപേര്‍.

16 അബീഗയില്‍ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പന്‍ യിസ്മായേല്യനായ യേഥെര്‍ ആയിരുന്നു.

17 ഹെസ്രോന്റെ മകന്‍ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാര്‍യേശെര്‍, ശോബാബ്, അര്‍ദ്ദോന്‍ .

18 അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവള്‍ അവന്നു ഹൂരിനെ പ്രസവിച്ചു.

19 ഹൂര്‍ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.

20 അതിന്റെ ശേഷം ഹെസ്രോന്‍ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കല്‍ ചെന്നു അവളെ വിവാഹം ചെയ്തപ്പോള്‍ അവന്നു അറുപതു വയസ്സായിരുന്നു. അവള്‍ അവന്നു സെഗൂബിനെ പ്രസവിച്ചു.

21 സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.

22 എന്നാല്‍ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യില്‍നിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.

23 ഹെസ്രോന്‍ കാലെബ്-എഫ്രാത്തയില്‍വെച്ചു മരിച്ചശേഷം ഹെസ്രോന്‍ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.

24 ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാര്‍ആദ്യജാതന്‍ രാം, ബൂനാ, ഔരെന്‍ , ഔസെം, അഹിയാവു.

25 യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവള്‍ക്കു അതാരാ എന്നു പേര്‍; അവള്‍ ഔനാമിന്റെ അമ്മ.

26 യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാര്‍മയസ്, യാമീന്‍ , ഏക്കെര്‍.

27 ഔനാമിന്റെ പുത്രന്മാര്‍ശമ്മായി യാദാ. ശമ്മായിയുടെ പുത്രന്മാര്‍നാദാബ്, അബിശൂര്‍.

28 അബിശൂരിന്റെ ഭാര്യെക്കു അബീഹയീല്‍ എന്നു പേര്‍; അവള്‍ അവന്നു അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.

29 നാദാബിന്റെ പുത്രന്മാര്‍സേലെദ്, അപ്പയീം; എന്നാല്‍ സേലെദ് മക്കളില്ലാതെ മരിച്ചു.

30 അപ്പയീമിന്റെ പുത്രന്മാര്‍യിശി. യിശിയുടെ പുത്രന്മാര്‍ശേശാന്‍ . ശേശാന്റെ പുത്രന്മാര്‍

31 അഹ്ളയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്‍യേഥെര്‍, യോനാഥാന്‍ ; എന്നാല്‍ യേഥെര്‍ മക്കളില്ലാതെ മരിച്ചു.

32 യോനാഥാന്റെ പുത്രന്മാര്‍പേലെത്ത്, സാസാ. ഇവര്‍ യെല്‍ഹ്മയെലിന്റെ പുത്രന്മാര്‍.

33 ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവന്നു യര്‍ഹാ എന്നു പേര്‍.

34 ശേശാന്‍ തന്റെ മകളെ തന്റെ ഭൃത്യനായ യര്‍ഹെക്കു ഭാര്യയായി കൊടുത്തു; അവള്‍ അവന്നു അത്ഥായിയെ പ്രസവിച്ചു.

35 അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാന്‍ സാബാദിനെ ജനിപ്പിച്ചു.

36 സാബാദ് എഫ്ളാലിനെ ജനിപ്പിച്ചു;

37 എഫ്ളാല്‍ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്‍യ്യാവെ ജനിപ്പിച്ചു;

38 അസര്‍യ്യാവു ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;

39 എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;

40 ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു.

41 യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാര്‍അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.

42 ഹെബ്രോന്റെ പുത്രന്മാര്‍കോരഹ്, തപ്പൂഹ് രേക്കെം, ശേമാ.

43 ശേമാ യൊര്‍ക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.

44 ശമ്മായിയുടെ മകന്‍ മാവോന്‍ . മാവോന്‍ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.

45 കാലേബിന്റെ വെപ്പാട്ടിയായ ഏഫാഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാന്‍ ഗാസേസിനെ ജനിപ്പിച്ചു.

46 യാദയുടെ പുത്രന്മാര്‍രേഗെം, യോഥാം, ഗേശാന്‍ , പേലെത്ത്, ഏഫാ, ശയഫ്.

47 കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിര്‍ഹനയെയും പ്രസവിച്ചു.

48 അവള്‍ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകള്‍ അക്സാ ആയിരുന്നു. ഇവരത്രോ കാലേബിന്റെ പുത്രന്മാര്‍.

49 എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്‍കിര്‍യ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാല്‍,

50 ബേത്ത്ളേഹെമിന്റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.

51 കിര്‍യ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാര്‍ ഉണ്ടായിരുന്നുഹാരോവേ, മെനൂഹോത്തിന്റെ പാതി.

52 കിര്‍യ്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതുയിത്രീയര്‍, പൂത്യര്‍, ശൂമാത്യര്‍, മിശ്രായര്‍; ഇവരില്‍നിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.

53 ശല്മയുടെ പുത്രന്മാര്‍ബേത്ത്ളേഹെം, നെതോഫാത്യര്‍, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരില്‍ പാതി സൊര്‍യ്യര്‍.

54 യബ്ബേസില്‍ പാര്‍ത്തു വന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങളാവിതുതിരാത്യര്‍, ശിമെയാത്യര്‍, സൂഖാത്യര്‍; ഇവര്‍ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തില്‍നിന്നുത്ഭവിച്ച കേന്യരാകുന്നു.