ആവർത്തനം第31章

Malayalam Bible

研究内在含义

← ആവർത്തനം第30章   ആവർത്തനം第32章 →

1 മോശെ ചെന്നു ഈ വചനങ്ങള്‍ എല്ലാ യിസ്രായേലിനെയും കേള്‍പ്പിച്ചു

2 പിന്നെ അവരോടു പറഞ്ഞതെന്തെന്നാല്‍എനിക്കു ഇപ്പോള്‍ നൂറ്റിരുപതു വയസ്സായി;ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോടുഈ യോര്‍ദ്ദാന്‍ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു.

3 നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവന്‍ നിന്റെ മുമ്പില്‍നിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.

4 താന്‍ സംഹരിച്ചുകളഞ്ഞ അമോര്‍യ്യരാജാക്കന്മാരായ സീഹോനോടും ഔഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.

5 യഹോവ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; ഞാന്‍ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങള്‍ അവരോടു ചെയ്യേണം.

6 ബലവും ധൈര്യവുമുള്ളവരായിരിപ്പിന്‍ ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവന്‍ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.

7 പിന്നെ മോശെ യോശുവയെ വിളിച്ചു എല്ലായിസ്രായേലും കാണ്‍കെ അവനോടു പറഞ്ഞതു എന്തെന്നാല്‍ബലവും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിന്നു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യംചെയ്തദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവര്‍ക്കും വിഭാഗിച്ചുകൊടുക്കും.

8 യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.

9 അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാമൂപ്പന്മാരെയും ഏല്പിച്ചു

10 മോശെ അവരോടു കല്പിച്ചതു എന്തെന്നാല്‍ഏഴേഴു സംവത്സരം കൂടുമ്പോള്‍ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളില്‍

11 യിസ്രായേല്‍ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ അവന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോള്‍ ഈ ന്യായപ്രമാണം എല്ലായിസ്രായേല്യരും കേള്‍ക്കെ അവരുടെ മുമ്പാകെ വായിക്കേണം.

12 പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും

13 അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കള്‍ കേള്‍ക്കേണ്ടതിന്നും നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാന്‍ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചു കൂട്ടേണം.

14 അനന്തരം യഹോവ മോശെയോടുനീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാന്‍ യോശുവേക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങള്‍ സമാഗമനക്കുടാരത്തിങ്കല്‍ വന്നുനില്പിന്‍ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനക്കുടാരത്തിങ്കല്‍ നിന്നു.

15 അപ്പോള്‍ യഹോവ മേഘസ്തംഭത്തില്‍ കൂടാരത്തിങ്കല്‍ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു.

16 യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാല്‍ ഈ ജനം പാര്‍പ്പാന്‍ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിന്‍ ചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാന്‍ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും.

17 എന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാന്‍ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവര്‍ക്കും മറെക്കയും ചെയ്യും; അവര്‍ നാശത്തിന്നിരയായ്തീരും; അനേകം അനര്‍ത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കും ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയില്‍ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങള്‍ നമുക്കു ഭവിച്ചതു എന്നു അവര്‍ അന്നു പറയും.

18 എങ്കിലും അവര്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാന്‍ അന്നു എന്റെ മുഖം മറെച്ചുകളയും

19 ആകയാല്‍ ഈ പാട്ടു എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിക്ക; യിസ്രായേല്‍മക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവര്‍ക്കും വായ്പാഠമാക്കിക്കൊടുക്കുക.

20 ഞാന്‍ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവര്‍ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോള്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും.

21 എന്നാല്‍ അനേകം അനര്‍ത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കും ഭവിക്കുമ്പോള്‍ അവരുടെ സന്തതിയുടെ വായില്‍നിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്ഷ്യം പറയും; ഞാന്‍ സത്യംചെയ്ത ദേശത്തു അവരെ എത്തിക്കുമ്മുമ്പേ ഇന്നു തന്നേ അവര്‍ക്കുംള്ള നിരൂപണങ്ങളെ ഞാന്‍ അറിയുന്നു.

22 ആകയാല്‍ മോശെ അന്നു തന്നേ ഈ പാട്ടു എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിച്ചു.

23 പിന്നെ അവന്‍ നൂന്റെ മകനായ യോശുവയോടുബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാന്‍ യിസ്രായേല്‍മക്കളോടു സത്യംചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാന്‍ നിന്നോടു കൂടെ ഇരിക്കും എന്നരുളിച്ചെയ്തു.

24 മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ മുഴുവനും ഒരു പുസ്തകത്തില്‍ എഴുതിത്തീര്‍ന്നപ്പോള്‍

25 യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോടു കല്പിച്ചതു എന്തെന്നാല്‍

26 ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിന്നരികെ വെപ്പിന്‍ ; അവിടെ അതു നിന്റെ നേരെ സാക്ഷിയായിരിക്കും.

27 നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കു അറിയാം; ഇതാ, ഇന്നു ഞാന്‍ നിങ്ങളോടു കൂടെ ജീവിച്ചിരിക്കുമ്പോള്‍ തന്നേ നിങ്ങള്‍ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം?

28 നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാമൂപ്പന്മാരെയും പ്രാമണികളെയും എന്റെ അടുക്കല്‍ വിളിച്ചുകൂട്ടുവിന്‍ ; എന്നാല്‍ ഞാന്‍ ഈ വചനങ്ങള്‍ അവരെ പറഞ്ഞു കേള്‍പ്പിച്ചു അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിവേക്കും.

29 എന്റെ മരണശേഷം നിങ്ങള്‍ വഷളത്വം പ്രവൃത്തിക്കും എന്നും ഞാന്‍ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടു മാറിക്കളയും എന്നും എനിക്കു അറിയാം; അങ്ങനെ നിങ്ങള്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു നിങ്ങളുടെ പ്രവൃത്തികളാല്‍ അവനെ കോപിപ്പിക്കുന്നതുകൊണ്ടു ഭാവികാലത്തു നിങ്ങള്‍ക്കു അനര്‍ത്ഥം ഭവിക്കും.

30 അങ്ങനെ മോശെ യിസ്രായേലിന്റെ സര്‍വ്വസഭയെയും ഈ പാട്ടിന്റെ വചനങ്ങളൊക്കെയും ചൊല്ലിക്കേള്‍പ്പിച്ചു.

← ആവർത്തനം第30章   ആവർത്തനം第32章 →
研究内在含义

本章评论:

故事:

从斯威登堡的著作的解释和参考:

Arcana Coelestia 586, 4317, 4815, 5585, 6723, 6752, 6804 ...

Apocalypse Revealed 417, 474, 527, 939

The Lord 9

Show Unpublished Work(s)
翻译:
分享: