The Bible

 

മത്തായി 1

Study

1 അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി

2 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക്‍ യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;

3 യെഹൂദാ താമാരില്‍ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;

4 ഹെസ്രോന്‍ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ ശല്മോനെ ജനിപ്പിച്ചു;

5 ശല്മോന്‍ രഹാബില്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില്‍ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു;

6 യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു; ദാവീദ്, ഊരീയാവിന്റെ ഭാര്യയായിരുന്നവളില്‍ ശലോമോനെ ജനിപ്പിച്ചു;

7 ശലോമോന്‍ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസയെ ജനിപ്പിച്ചു;

8 ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;

9 ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു;

10 ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശിയാവെ ജനിപ്പിച്ചു;

11 യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേല്‍പ്രവാസകാലത്തു ജനിപ്പിച്ചു.

12 ബാബേല്‍പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേല്‍ സെരുബ്ബാബേലിനെ ജനിപ്പിച്ചു;

13 സെരുബ്ബാബേല്‍ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.

14 ആസോര്‍ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക്‍ ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;

15 എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസര്‍ മത്ഥാനെ ജനിപ്പിച്ചു; മത്ഥാന്‍ യാക്കോബിനെ ജനിപ്പിച്ചു.

16 യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനപ്പിച്ചു. അവളില്‍ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.

17 ഇങ്ങനെ തലമുറകള്‍ ആകെ അബ്രാഹാം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദു മുതല്‍ ബാബേല്‍പ്രവാസത്തോളം പതിന്നാലും ബാബേല്‍പ്രവാസം മുതല്‍ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.

18 എന്നാല്‍ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര്‍ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു.

19 അവളുടെ ഭര്‍ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള്‍ക്കു ലോകാപവാദം വരുത്തുവാന്‍ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന്‍ ഭാവിച്ചു.

20 ഇങ്ങനെ നിനെച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ അവന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായിദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ; അവളില്‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു.

21 അവള്‍ ഒരു മകനനെ പ്രസവിക്കും; അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു.

22 “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനൂവേല്‍ എന്നു പേര്‍ വിളിക്കും”

23 എന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.

24 യോസേഫ് ഉറക്കം ഉണര്‍ന്നു. കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേര്‍ത്തുകൊണ്ടു.

25 മകനെ പ്രസവിക്കുംവരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവന്‍ യേശു എന്നു പേര്‍ വിളിച്ചു.

From Swedenborg's Works

 

കർത്താവിന്റെ ഉപദേശം #21

Study this Passage

  
/ 65  
  

21. അവന്‍റെ മനുഷ്യത്വവും ദൈവത്വവും വേര്‍പെടുത്തുവാന്‍ കഴിയാതിരിക്കുമ്പോള്‍ ഒരേ സമയം തന്നെ അവന്‍റെ ദൈവത്വത്തേയും കുറിച്ച് ചിന്തിക്കാതെ കേവലം അവന്‍റെ മനുഷ്യത്വത്തെ കുറിച്ചു മാത്രം ചിന്തിക്കുന്നതിനാല്‍ മറ്റു മനുഷ്യരെ പോലെ കര്‍ത്താവും ഒരു സധാരണ മനുഷ്യനാണെന്നാണു ഇന്നാളില്‍ അനവധി ആളുകള്‍ വിചാരിക്കുന്നതു. ദൈവവും മനുഷ്യനുമായിരിക്കുന്നവനാണു കര്‍ത്താവു, കര്‍ത്താവില്‍ ദൈവവും മനുഷ്യനും രണ്ടല്ല പിന്നെയോ ഒരു ഏക വ്യക്തി, വാസ്തവ ത്തില്‍ ഒരു മനുഷ്യനില്‍ ദേഹിയും ദേഹവും എന്നപോലെ എല്ലാം ചേര്‍ന്നു ഏകന്‍. ഇത് അത്താനേഷ്യന്‍ പ്രമാണം എന്നു വിളിക്കുന്ന അതിന്‍റെ ഉപദേശക സമിതിയില്‍ നിന്നും മുഴു ക്രിസ്തീയ ലോകത്തിലുടനീളം പ്രചാരത്തിലിരിക്കുന്ന ഉപദേശത്തിനനുസരിച്ചു ള്ളതാണ്. ആകയാല്‍ കര്‍ത്താവില്‍ ദൈവത്വവും മനുഷ്യത്വവും വേറിട്ട ചിന്തയില്‍ ഇനി മുതല്‍ ഏതൊരുവനും ആകാതിരിപ്പാന്‍ ലുക്കോസില്‍ മേല്‍ ഉദ്ധരിച്ചതും തുടര്‍ന്നു വരുന്നതായ (മത്തായിയുടേയും വേദഭാഗങ്ങള്‍ വായിക്കണമെന്ന് സാദരം ഞാന്‍ അവരോടു യാചിക്കുന്നു.

എന്നാല്‍ യേശുക്രിസ്തുവിന്‍റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്‍റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്ക പ്പെട്ട ശേഷം അവര്‍ കൂടിവരും മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു. അവളുടെ ഭര്‍ത്താവായ യോസേഫ് നീതിമാനാക കൊണ്ടും അവള്‍ക്കു ലോകാപവാദം വരുത്തുവാന്‍ അവന്നു മനസ്സില്ലായ്ക കൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന്‍ ഭാവിച്ചു. ഇങ്ങനെ നിനെച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ അവന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി ദാവീദിന്‍റെ മകനായ യോസേഫേ, നിന്‍റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ; അവളില്‍ ഉല്പാദിത മായത് പരിശുദ്ധാത്മാവിനാല്‍ ആകുന്നു. അവള്‍ ഒരു മകനെ പ്രസവിക്കും; അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്ക കൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു. കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥ മുള്ള ഇമ്മാനൂവേല്‍ എന്നു പേര്‍ വിളിക്കുംڈഎന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു. യോസേഫ് ഉറക്കം ഉണര്‍ന്നു. കര്‍ത്താവിന്‍റെ ദൂതന്‍ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേര്‍ത്തുകൊണ്ടു. മകനെ പ്രസവിക്കും വരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവന്‍ യേശു എന്നു പേര്‍ വിളിച്ചു. (മത്തായി 1:17-25)

ഈ വചനങ്ങളില്‍ നിന്ന് മുകളില്‍ തെളിയിക്കാനായി എടുത്തു കാണിച്ചിട്ടുള്ള മറ്റ് വേദഭാഗങ്ങളില്‍ നിന്നും അതേ പോലെ (ലുക്കോസ് സിന്‍റെ ഈ വചനങ്ങളില്‍ നിന്നും കര്‍ത്താവിന്‍റെ ജന്മസ്ഥലത്തിനോട് ബന്ധപ്പെടുത്തി സ്നാപക യോഹന്നാൻന്നാന്‍ വരെ പ്രവചിച്ചിട്ടുള്ള എല്ലാ പ്രവാചകന്മാരും ന്യായപ്രമാണവും ആരേക്കുറിച്ച് പ്രവചിച്ചുവോ അവന്‍ യഹോവയാല്‍ കന്യകയില്‍ പിറന്ന ദൈവപുത്രനാണു യേശു എന്നാണ് തെളിയുന്നത്.

  
/ 65