The Bible

 

ഉല്പത്തി 23

Study

   

1 സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നുഇതു സാറയുടെ ആയുഷ്കാലം.

2 സാറാ കനാന്‍ ദേശത്തു ഹെബ്രോന്‍ എന്ന കിര്‍യ്യത്തര്‍ബ്ബയില്‍വെച്ചു മരിച്ചു; അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാന്‍ വന്നു.

3 പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കല്‍ നിന്നു എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു

4 ഞാന്‍ നിങ്ങളുടെ ഇടയില്‍ പരദേശിയും വന്നു പാര്‍ക്കുംന്നവനും ആകുന്നു; ഞാന്‍ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന്നു എനിക്കു നിങ്ങളുടെ ഇടയില്‍ ഒരു ശ്മശാനഭൂമി അവകാശമായി തരുവിന്‍ എന്നു പറഞ്ഞു.

5 ഹിത്യര്‍ അബ്രാഹാമിനോടുയജമാനനേ, കേട്ടാലും

6 നീ ഞങ്ങളുടെ ഇടയില്‍ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളില്‍വെച്ചു വിശേഷമായതില്‍ മരിച്ചവളെ അടക്കിക്കൊള്‍ക; മരിച്ചവളെ അടക്കുവാന്‍ ഞങ്ങളില്‍ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു.

7 അപ്പോള്‍ അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു

8 എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാന്‍ സമ്മതമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോടു,

9 അവന്‍ തന്റെ നിലത്തിന്റെ അറുതിയില്‍ തനിക്കുള്ള മക്‍പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന്നു അപേക്ഷിപ്പിന്‍ ; നിങ്ങളുടെ ഇടയില്‍ ശ്മശാനാവകാശമായിട്ടു അവന്‍ അതിനെ പിടിപ്പതു വിലെക്കു തരേണം എന്നു പറഞ്ഞു.

10 എന്നാല്‍ എഫ്രോന്‍ ഹിത്യരുടെ നടുവില്‍ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോന്‍ തന്റെ നഗരവാസികളായ ഹിത്യര്‍ എല്ലാവരും കേള്‍ക്കെ അബ്രാഹാമിനോടു

11 അങ്ങനെയല്ല, യജമാനനേ, കേള്‍ക്കേണമേ; നിലം ഞാന്‍ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാണ്‍കെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു.

12 അപ്പോള്‍ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു.

13 ദേശത്തിലെ ജനം കേള്‍ക്കെ അവന്‍ എഫ്രോനോടുദയ ചെയ്തു കേള്‍ക്കേണം; നിലത്തിന്റെ വില ഞാന്‍ നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാല്‍ ഞാന്‍ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു.

14 എഫ്രോന്‍ അബ്രാഹാമിനോടുയജമാനനേ, കേട്ടാലും

15 നാനൂറു ശേക്കെല്‍ വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊള്‍ക എന്നു ഉത്തരം പറഞ്ഞു.

16 അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യര്‍ കേള്‍ക്കെ എഫ്രോന്‍ പറഞ്ഞതുപോലെ കച്ചവടക്കാര്‍ക്കും നടപ്പുള്ള വെള്ളിശേക്കെല്‍ നാനൂറു അവന്നു തൂക്കിക്കൊടുത്തു.

17 ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മക്‍പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിര്‍ക്കകത്തുള്ള സകലവൃക്ഷങ്ങളും

18 അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി.

19 അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ കനാന്‍ ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രേക്കരികെയുള്ള മക്‍പേലാനിലത്തിലെ ഗുഹയില്‍ അടക്കം ചെയ്തു.

20 ഇങ്ങനെ ഹിത്യര്‍ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.

   

From Swedenborg's Works

 

Arcana Coelestia #2944

Study this Passage

  
/ 10837  
  

2944. Verse 11. Nay, my lord, hear me; the field give I thee, and the cave that is therein I give it thee; to the eyes of the sons of my people give I it thee: bury thy dead. “Nay, my lord, hear me,” signifies that first state, described before; “the field give I thee, and the cave that is therein I give it thee,” signifies preparation by themselves as to the things that are of the church and of faith; “in the eyes of the sons of my people give I it thee,” signifies according to the understanding of all; “bury thy dead,” signifies that they may come forth from night and be raised up.

  
/ 10837  
  

Thanks to the Swedenborg Foundation for the permission to use this translation.