കർത്താവിന്റെ ഉപദേശം #1

വഴി ഇമ്മാനുവൽ സ്വീഡൻബർഗ്

ഈ ഭാഗം പഠിക്കുക

/ 65  
  

1. എല്ലാ തിരുവെഴുത്തുകളും കര്‍ത്താവിനെക്കുറിച്ചു പ്രതിപാദിക്കുന്നത് അവന്‍ വചനമെന്നാണ്

യോഹന്നാനില്‍ നാം വായിക്കുന്നത്

ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടൂകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടൂ കൂടെ ആയിരുന്നു സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായതു ഒന്നുമവനെ കൂടാതെ ഉളവായതല്ല; അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു; വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചട ക്കിയില്ല.

കൂടാതെ,

വചനം ജഢമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്‍റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്‍റെ തേജസ്സായി കണ്ടൂ. (യോഹന്നാൻ 1:1-5, 14)

അതേ പോലെ,

ന്യായവിധി എന്നതോ, വെളിച്ചം ലോകത്തില്‍ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാല്‍ അവര്‍ വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്നേഹിച്ചതു തന്നെ. (യോഹന്നാൻ 3:19)

പിന്നേയും മറ്റൊരിടത്തു,

നിങ്ങള്‍ വെളിപ്പാട്ച്ചത്തിന്‍റെ മക്കളാകേണ്ടതിനു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ഇരുട്ടില്‍ വസിക്കുന്നില്ല. (യോഹന്നാൻ 12:36, 46)

ഈ വേദഭാഗങ്ങളില്‍ നിന്നും സുവിദിതമാകുന്നത് ഈ ലോകത്തില്‍ ജനിച്ചവനായിരുന്ന കര്‍ത്താവ് അവന്‍ തന്നെയാണു ദൈവമെന്നും നിത്യതയില്‍ നിന്നുള്ള ദൈവം കര്‍ത്താവാണെന്നുമുള്ളതാണു. അതിനു കാരണം വചനം ദൈവത്തോടു കൂടെയെന്നൂം വചനം ദൈവമായിരൂന്നൂ വെന്നൂം ഉളവായതൊന്നൂം അവനെ കൂടാതെ ഉളവായതല്ലെന്നൂം വചനം ജഢം ധരിച്ചുവെന്നൂം അവര്‍ അവനെ കണ്ടു എന്നൂം കൂട്ടിചേര്‍ത്തു പറഞ്ഞിരിക്കകൊണ്ടാണ്.

കര്‍ത്താവിനെ വചനമെന്നൂ വിളിക്കപ്പെട്ടിരിക്കൂന്നതിന്‍റെ കാരണം എന്തെന്നത് സഭയില്‍ വളരെ കൂറച്ചു മാത്രമേ മനസ്സിലാക്കിയിട്ടുള്ളു. വചനത്തെ ദിവ്യസത്യമെന്നൂം ദിവ്യജ്ഞാനമെന്നൂം അര്‍ത്ഥമാക്കൂന്നതു കൊണ്ടു കര്‍ത്താവിനെ വചനമെന്നൂ വിളിച്ചിരിക്കുന്നു, കര്‍ത്താവു ദിവ്യജ്ഞാനവും ദിവ്യസത്യവും തന്നെ. അതേപോലെ തന്നെ ഈ ലോകത്തിലേക്ക് വന്നു കൊണ്ടിരുന്ന സത്യവെളിച്ചമെന്നു കൂടി അവനെ വിളിച്ചിരിക്കുന്നത് ഇക്കാരണത്താലാണ്. ദിവ്യജ്ഞാനവും ദിവ്യസ്നേഹവും ഒന്നാക്കുക നിമിത്തം കര്‍ത്താവില്‍ നിത്യത മുതല്‍ ഉണ്ടായിരുന്ന ജീവന്‍ ദിവ്യസ്നേഹമാണ്. വെളിച്ചം ദിവ്യജ്ഞാനമാണ് ഈ കാരണത്താലാണ് അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനൂഷ്യരുടെ വെളിച്ചമായിരുന്നു എന്നു പറയപ്പെട്ടിരിക്കുന്നത്. ഈ ഏകത്വമാണ് ആദിയില്‍ വചനം ദൈവത്തോടു കൂടെയായിരുന്നു ആ വചനം ദൈവമായിരുന്നു എന്ന പ്രസ്താവനയായി. അര്‍ത്ഥമാക്കുന്നത്. ജ്ഞാനം സ്നേഹത്തിലും സ്നേഹം ജ്ഞാനത്തിലും എന്നതിനു ദൈവത്തോടു കൂടെ എന്നത് ദൈവത്തില്‍ എന്നര്‍ത്ഥമാക്കുന്നു. യോഹന്നാനിൽ മറ്റൊരിടത്ത് കൂടി

ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പേ എനിക്കു നിന്നില്‍ ഉണ്ടായിരുന്ന സ്വത്വത്തില്‍ എന്നെ നീ മഹത്വപ്പെടുത്തേണമേ. (യോഹന്നാൻ 17:5)

നിന്‍റെ സ്വന്തം സ്വത്വത്തോടു കൂടെ, നിന്നില്‍ തന്നെ,

ആയതിനാല്‍ വചനം ദൈവമാണു; മറ്റൊരിടത്ത് അവന്‍ പിതാവിലും പിതാവ് അവനിലും അവനൂം പിതാവും ഒന്നാണ് എന്നു കൂടി പറയപ്പെട്ടിരിക്കുന്നു.

ഇപ്പോള്‍ വചനത്തേ പോലെയാണു ദിവ്യസ്നേഹത്തിന്‍റെ ദിവ്യജ്ഞാനം, അതു യഹോവയും അങ്ങനെ കര്‍ത്താവുമെന്നു കാണിക്കുന്നു, ഉളവാക്കിയതെല്ലാം ഉളവായതു അവന്‍ മുഖാന്തരമാണ്, ദിവ്യസ്നേഹത്തില്‍ നിന്നുള്ള ദിവ്യജ്ഞാനം കൊണ്ടാണ് ഏല്ലാ കാര്യങ്ങളും സൃഷ്ടിച്ചുണ്ടാക്കിയിട്ടുള്ളതു.

/ 65