ദിവ്യ പരിപാലനം #2

Da Emanuel Swedenborg

Studia questo passo

  
/ 340  
  

2. സൃഷ്ടിയെ സമ്പന്ധിച്ചിട്ടുളള സമാന കൃതിയില്‍ അത്തരം പ്രതിപാദ്യങ്ങള്‍ ഒന്നിച്ചെടുത്തിട്ടുള്ള ഈ പ്രമേയങ്ങളില്‍ നിന്നുംഉദാത്തമായ കര്‍ത്താവിന്‍റെ ദിവ്യസ്നേഹത്തിന്‍റേയും. ജ്ഞാനത്തിന്‍റേയും ഭരണരൂപമാണു ദിവ്യപരിപാലനം എന്നു വിളിക്കപ്പെട്ടിരിക്കുന്നതു എന്താണെന്നുള്ളത് തീര്‍ച്ചയായും കാണാവുന്നതാണ്. എങ്കിലും. ആ ഗ്രന്ഥം സൃഷ്ടിപ്പിനെക്കുറിച്ച് മാത്രമുളളതും. കര്‍ത്താവിന്‍റെ ഭരണ സമ്പ്രദായം സൃഷ്ടിപ്പിനു ശേഷം സകല സംഗതികളുടെയും അവസ്ഥകളുടെ പരിരക്ഷണമല്ല ദിവ്യ പരിപാലനം എന്ന വിഷയം നാം ഇപ്പോള്‍ ഇവിടെ കൈകാര്യം ചെയ്യുന്നതായിരിക്കും. ദിവ്യസ്നേഹത്തിന്‍റേയും ദിവ്യജ്ഞാനത്തിന്‍റേയും അല്ലെങ്കില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളില്‍ ദിവ്യനന്മയുടേയും ദിവ്യ സത്യത്തിന്‍റേയും സംയോഗത്തിന്‍റെ പരിരക്ഷണം ഈ അദ്ധ്യായത്തില്‍ നാം വിചിന്തനം ചെയ്യുന്നതാണ്. മാത്രവുമല്ല ഇവയെ കുറിച്ച് തുടര്‍ന്നു വരുന്ന ക്രമത്തില്‍ നാം വിവരിക്കുന്നതാണ്.

1. ഈ പ്രപഞ്ചം സമസ്തവും. അതിന്‍റെ സര്‍വസാധരണമായതും വിശേഷമായതുമായ ഓരോ അവാന്തര വിഭാഗങ്ങളും ദിവ്യസ്നേഹത്താലും. ദിവ്യജ്ഞാനത്താലും സൃഷ്ടിക്കപ്പെട്ടത് ആകുന്നു.

2. ദിവ്യസ്നേഹവും ജ്ഞാനവും കര്‍ത്താവില്‍ നിന്ന്ഏകമായി പുറപ്പെടുന്നു.

3. സൃഷ്ടിക്കപ്പെട്ടിട്ടുളള സകലത്തിന്മേലും ഈ ഏകത്വത്തിന്‍റെ ഭാഗീകമായ പ്രതിച്ഛായയുണ്ട്.

4. സമ്പൂര്‍ണ്ണമായും. ഭാഗീകമായും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന എല്ലാറ്റിലും ഈ ഏകത്വം ഉണ്ടായിരിക്കണമെന്നതും. അങ്ങനെയല്ലെങ്കില്‍ അവ ഒന്നു ചേര്‍ന്ന് ഏകീഭവിക്കണമെന്നുള്ളത് ദിവ്യ പരിപാലനത്തിന്‍റെ ഉദ്ദേശ്യമാകുന്നു.

5. സ്നേഹത്തിന്‍റെ നന്മ ജ്ഞാനത്തിന്‍റെ സത്യവുമായി ഐക്യപ്പെട്ടിരിക്കുന്നത്രത്തോളം കേവല നന്മയും ജ്ഞാനത്തിന്‍റെസത്യം സ്നേഹത്തിന്‍റെ നന്മയുമായി ഐക്യപ്പെട്ടിരിക്കുന്നത്ര ത്തോളം കേവലസത്യവുമാണ്.

6. സനേഹത്തിന്‍റെ നന്മ ജ്ഞാനത്തിന്‍റെ സത്യവുമായി ഐക്യപ്പെട്ടില്ലെങ്കില്‍ അതില്‍ തന്നെ നന്മയല്ല പിന്നെയോനന്മയെ പോലെ കാണപ്പെടുകയും. ജ്ഞാനത്തിന്‍റെ സത്യവു മായി സ്നേഹത്തിന്‍റെ നന്മ ഐക്യപ്പെടുന്നില്ലെങ്കില്‍ അതില്‍ തന്നെ സത്യമല്ല പിന്നെയോ സത്യത്തെപ്പോലെ കാണപ്പെടുന്നു എന്നു മാത്രമാണ്.

7. കര്‍ത്താവ് ഒന്നിനേയും വിഭജിക്കുന്നതിനായി ക്ലേശിക്കുന്നില്ല; ആയതിനാല്‍ നന്മയിലൊ അതേസമയം സത്യത്തിലും അങ്ങനെ തന്നെ ആയിരിക്കണം. അല്ലെങ്കില്‍ തിന്മയില്‍ അതേ സമയം വ്യാജതയിലും അങ്ങനെ തന്നെ യായിരിക്കണം.

8. ഏതെങ്കിലും ഒരുസംഗതി നന്മയിലും സത്യത്തിലും കേന്ദ്രീകൃതമാണെങ്കില്‍ അത് യഥാര്‍ത്ഥമായൊരു സംഗതി ആയിരിക്കും. എന്നാല്‍ ഒരു സംഗതി തിന്മയിലും. അസത്യത്തിലും കേന്ദ്രീകൃതമാണെങ്കില്‍ അത് യാതൊന്നും അല്ല തന്നെ.

9. വിശുദ്ധീകരണത്തിനും. താരതമ്യത്തിനും. സംതുലന ത്തിനും വേണ്ടി തിന്മയ്ക്കും പാര്‍ശ്വവര്‍ത്തിയായ വ്യാജതയ്ക്കും അങ്ങനെ തന്നെ മറ്റുള്ളവയില്‍ സത്യത്തിന്‍റേയും നന്മയുടേയും സംയോഗത്തിനു വേണ്ടിയും കര്‍ത്താവിന്‍റെ ദിവ്യപരിപാലനം ഇടയാക്കി തീര്‍ക്കുന്നു.

  
/ 340