Biblija

 

ഉല്പത്തി 47

Studija

   

1 അങ്ങനെ യോസേഫ് ചെന്നുഎന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവര്‍ക്കുംള്ളതൊക്കെയും കനാന്‍ ദേശത്തുനിന്നു വന്നു; ഗോശെന്‍ ദേശത്തു ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു.

2 പിന്നെ അവന്‍ തന്റെ സഹോദരന്മാരില്‍ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയില്‍ നിര്‍ത്തി.

3 അപ്പോള്‍ ഫറവോന്‍ അവന്റെ സഹോദരന്മാരോടുനിങ്ങളുടെ തൊഴില്‍ എന്തു എന്നു ചോദിച്ചതിന്നു അവര്‍ ഫറവോനോടുഅടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു.

4 ദേശത്തു താമസിപ്പാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു; കനാന്‍ ദേശത്തു ക്ഷാമം കഠിനമായിരിക്കയാല്‍ അടിയങ്ങളുടെ ആടുകള്‍ക്കു മേച്ചലില്ല; അടിയങ്ങള്‍ ഗോശെന്‍ ദേശത്തു പാര്‍ത്തുകൊള്ളട്ടെ എന്നും അവര്‍ ഫറവോനോടു പറഞ്ഞു.

5 ഫറവോന്‍ യോസേഫിനോടുനിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കല്‍ വന്നിരിക്കുന്നുവല്ലോ.

6 മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാര്‍പ്പിക്ക; അവര്‍ ഗോശെന്‍ ദേശത്തുതന്നേ പാര്‍ത്തുകൊള്ളട്ടെ. അവരില്‍ പ്രാപ്തന്മാര്‍ ഉണ്ടെന്നു നീ അറിയുന്നു എങ്കില്‍ അവരെ എന്റെ ആടുമാടുകളുടെ മേല്‍ വിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു.

7 യേസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയില്‍ നിര്‍ത്തി,

8 യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോന്‍ യാക്കോബിനോടുഎത്ര വയസ്സായി എന്നു ചോദിച്ചു.

9 യാക്കോബ് ഫറവോനോടുഎന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.

10 യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയില്‍നിന്നു പോയി.

11 അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാര്‍പ്പിച്ചു; ഫറവോന്‍ കല്പിച്ചതുപോലെ അവര്‍ക്കും മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു.

12 യോസെഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.

13 എന്നാല്‍ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാന്‍ ദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.

14 ജനങ്ങള്‍ വാങ്ങിയ ധാന്യത്തിന്നു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാന്‍ ദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തില്‍ കൊണ്ടുവന്നു.

15 മിസ്രയീംദേശത്തും കനാന്‍ ദേശത്തും പണം ഇല്ലാതെയായപ്പോള്‍ മിസ്രയീമ്യര്‍ ഒക്കെയും യോസേഫിന്റെ അടുക്കല്‍ ചെന്നുഞങ്ങള്‍ക്കു ആഹാരം തരേണം; ഞങ്ങള്‍ നിന്റെ മുമ്പില്‍ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീര്‍ന്നുപോയി എന്നു പറഞ്ഞു.

16 അതിന്നു യോസേഫ്നിങ്ങളുടെ ആടുമാടുകളെ തരുവിന്‍ ; പണം തീര്‍ന്നുപോയെങ്കില്‍ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാന്‍ തരാം എന്നു പറഞ്ഞു.

17 അങ്ങനെ അവര്‍ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കല്‍ കൊണ്ടുവന്നു; കുതിര, ആടു, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവര്‍ക്കും ആഹാരം കൊടുത്തു; ആയാണ്ടില്‍ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു.

18 ആ ആണ്ടു കഴിഞ്ഞു പിറ്റെ ആണ്ടില്‍ അവര്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതുഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്നു ചേര്‍ന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങള്‍ മറെക്കുന്നില്ല.

19 ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പില്‍ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങള്‍ നിലവുമായി ഫറവോന്നു അടിമകള്‍ ആകട്ടെ. ഞങ്ങള്‍ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങള്‍ക്കു വിത്തു തരേണം.

20 അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യര്‍ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി.

21 ജനങ്ങളേയോ അവന്‍ മിസ്രയീംദേശത്തിന്റെ അറ്റംമുതല്‍ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാര്‍പ്പിച്ചു.

22 പുരോഹിതന്മാരുടെ നിലം മാത്രം അവന്‍ വാങ്ങിയില്ല; പുരോഹിതന്മാര്‍ക്കും ഫറവോന്‍ അവകാശം കല്പിച്ചിരുന്നു; ഫറവോന്‍ അവര്‍ക്കും കൊടുത്ത അവകാശം കൊണ്ടു അവര്‍ ഉപജീവനം കഴിച്ചതിനാല്‍ അവര്‍ തങ്ങളുടെ നിലം വിറ്റില്ല.

23 യോസേഫ് ജനങ്ങളോടുഞാന്‍ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങള്‍ക്കു വിത്തു ഇതാ; നിലം വിതെച്ചുകൊള്‍വിന്‍ .

24 വിളവെടുക്കുമ്പോള്‍ നിങ്ങള്‍ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങള്‍ക്കും നിങ്ങളുടെ വീടുകളിലുള്ളവര്‍ക്കും നിങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ആഹാരമായിട്ടും നിങ്ങള്‍ക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു.

25 അതിന്നു അവര്‍നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാല്‍ മതി; ഞങ്ങള്‍ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു.

26 അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേര്‍ന്നിട്ടില്ല.

27 യിസ്രായേല്‍ മിസ്രയീംരാജ്യത്തിലെ ഗോശെന്‍ ദേശത്തു പാര്‍ത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.

28 യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.

29 യിസ്രായേല്‍ മരിപ്പാനുള്ള കാലം അടുത്തപ്പോള്‍ അവന്‍ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടുനിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ നിന്റെ കൈ എന്റെ തുടയില്‍കീഴില്‍ വെക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ചു എന്നെ മിസ്രയീമില്‍ അടക്കാതെ,

30 ഞാന്‍ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോള്‍ എന്നെ മിസ്രയീമില്‍നിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയില്‍ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാന്‍ ചെയ്യാം എന്നു അവന്‍ പറഞ്ഞു.

31 എന്നോടു സത്യം ചെയ്ക എന്നു അവന്‍ പറഞ്ഞു; അവന്‍ സത്യവും ചെയ്തു; അപ്പോള്‍ യിസ്രായേല്‍ കട്ടിലിന്റെ തലെക്കല്‍ നമസ്കരിച്ചു.

   

Iz Swedenborgovih djela

 

Arcana Coelestia #6161

Proučite ovaj odlomak

  
/ 10837  
  

6161. And they said, Thou hast made us live. That this signifies spiritual life in no other manner and from no other source, is evident from the signification of “making live,” as being spiritual life (see n. 5890). As in what precedes the subject treated of has been the vivification or regeneration of the natural, the whole process of which is there described, which is of such a nature and no other, it is therefore added that it is in no other manner and from no other source.

  
/ 10837  
  

Thanks to the Swedenborg Foundation for the permission to use this translation.