Bible

 

ലേവ്യപുസ്തകം 6

Studie

   

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

2 ആരെങ്കിലും പിഴെച്ചു യഹോവയോടു അതിക്രമം ചെയ്തു തന്റെ പക്കല്‍ ഏല്പിച്ച വസ്തുവിനെയോ പണയം വെച്ചതിനെയോ മോഷണകാര്യത്തെയോ സംബന്ധിച്ചു കൂട്ടുകാരനോടു ഭോഷകു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും

3 കണാതെപോയ വസ്തു കണ്ടിട്ടു അതിനെക്കുറിച്ചു ഭോഷകു പറഞ്ഞു മനുഷ്യന്‍ പിഴെക്കുന്ന ഈ വക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്കയെങ്കിലും ചെയ്തിട്ടു

4 അവന്‍ പിഴെച്ചു കുറ്റക്കാരനായാല്‍ താന്‍ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കല്‍ ഏല്പിച്ചതോ കാണാതെ പോയിട്ടു താന്‍ കണ്ടാതോ

5 താന്‍ കള്ളസ്സത്യം ചെയ്തു എടുത്തതോ ആയതൊക്കെയും മുതലോടു അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളില്‍ അവന്‍ അതു ഉടമസ്ഥന്നു കൊടുക്കേണം.

6 അകൃത്യയാഗത്തിന്നായിട്ടു അവന്‍ നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവേക്കു അകൃത്യയാഗമായി പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

7 പുരോഹിതന്‍ യഹോവയുടെ സന്നിധിയില്‍ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവന്‍ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.

8 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

9 നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടതു എന്തെന്നാല്‍ഹോമ യാഗത്തിന്റെ പ്രമാണമാവിതുഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേല്‍ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാല്‍ കത്തിക്കൊണ്ടിരിക്കയും വേണം.

10 പുരോഹിതന്‍ പഞ്ഞിനൂല്‍കൊണ്ടുള്ള അങ്കി ധരിച്ചു പഞ്ഞിനൂല്‍കൊണ്ടുള്ള കാല്‍ ചട്ടയാല്‍ തന്റെ നഗ്നത മറെച്ചുകൊണ്ടു യാഗപീഠത്തിന്മേല്‍ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീര്‍ എടുത്തു യാഗപീഠത്തിന്റെ ഒരു വശത്തു ഇടേണം.

11 അവന്‍ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീര്‍ കൊണ്ടുപോകേണം.

12 യാഗപീഠത്തില്‍ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതന്‍ ഉഷസ്സുതോറും അതിന്മേല്‍ വിറകു കത്തിച്ചു ഹോമയാഗം അടുക്കി വെച്ചു അതിന്‍ മീതെ സാമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം.

13 യാഗപീഠത്തിന്മേല്‍ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം.

14 ഭോജനയാഗത്തിന്റെ പ്രമാണമാവിതുഅഹരോന്റെ പുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്റെ മുമ്പില്‍ അതു അര്‍പ്പിക്കേണം.

15 ഭോജനയാഗത്തിന്റെ നേരിയ മാവില്‍നിന്നും എണ്ണയില്‍നിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്തു നിവേദ്യമായി യാഗ പീഠത്തിന്മേല്‍ യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.

16 അതിന്റെ ശേഷിപ്പു അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ചു അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തില്‍വെച്ചു അതു തിന്നേണം.

17 അതു പുളിച്ച മാവു കൂട്ടി ചുടരുതു; എന്റെ ദഹനയാഗങ്ങളില്‍നിന്നു അതു ഞാന്‍ അവരുടെ ഔഹരിയായി കൊടുത്തിരിക്കുന്നു; അതു പാപയാഗംപോലെയും അകൃത്യ യാഗംപോലെയും അതിവിശുദ്ധം.

18 അഹരോന്റെ മക്കളില്‍ ആണുങ്ങള്‍ക്കു ഒക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളില്‍ അതു നിങ്ങള്‍ക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവന്‍ എല്ലാം വിശുദ്ധനായിരിക്കേണം.

19 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

20 അഹരോന്നു അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടാവിതുഒരു ഇടങ്ങഴി നേരിയ മാവില്‍ പാതി രാവിലേയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അര്‍പ്പിക്കേണം.

21 അതു എണ്ണ ചേര്‍ത്തു ചട്ടിയില്‍ ചുടേണം; അതു കുതിര്‍ത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങള്‍ ഭോജനയാഗമായി യഹോവേക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.

22 അവന്റെ പുത്രന്മാരില്‍ അവന്നു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അതു അര്‍പ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവേക്കു ദഹിപ്പിക്കേണം;

23 പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം അതു തിന്നരുതു.

24 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

25 നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു എന്തെന്നാല്‍പാപയാഗത്തിന്റെ പ്രമാണമാവിതുഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയില്‍ അറുക്കേണം; അതു അതിവിശുദ്ധം.

26 പാപത്തിന്നുവേണ്ടി അതു അര്‍പ്പിക്കുന്ന പുരോഹിതന്‍ അതു തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തില്‍ ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം.

27 അതിന്റെ മാംസം തൊടുന്നവന്‍ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തില്‍ തെറിച്ചാല്‍ അതു വീണതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു കഴുകേണം.

28 അതു വേവിച്ച മണ്‍പാത്രം ഉടെച്ചുകളയേണം; ചെമ്പുകലത്തില്‍ വേവിച്ചു എങ്കില്‍ അതു തേച്ചു മഴക്കി വെള്ളംകൊണ്ടു കഴുകേണം.

29 പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അതു അതിവിശുദ്ധം.

30 എന്നാല്‍ വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിപ്പാന്‍ സാമഗമനക്കുടാരത്തിന്നകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുതു; അതു തീയില്‍ ഇട്ടു ചുട്ടുകളയേണം.

   

Bible

 

Ezekiel 44:19

Studie

       

19 And when they go forth into the utter court, even into the utter court to the people, they shall put off their garments wherein they ministered, and lay them in the holy chambers, and they shall put on other garments; and they shall not sanctify the people with their garments.