Bible

 

ലേവ്യപുസ്തകം 27

Studie

   

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2 യിസ്രായേല്‍മക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ച നിവര്‍ത്തിക്കുമ്പോള്‍ ആള്‍ നിന്റെ മതിപ്പുപോലെ യഹോവേക്കുള്ളവന്‍ ആകേണം.

3 ഇരുപതു വയസ്സുമുതല്‍ അറുപതുവയസ്സുവരെയുള്ള ആണിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പു അമ്പതു ശേക്കെല്‍ വെള്ളി ആയിരിക്കേണം.

4 പെണ്ണായിരുന്നാല്‍ നിന്റെ മതിപ്പു മുപ്പതു ശേക്കെല്‍ ആയിരിക്കേണം.

5 അഞ്ചു വയസ്സുമുതല്‍ ഇരുപതു വയസ്സുവരെ എങ്കില്‍ നിന്റെ മതിപു ആണിന്നു ഇരുപതു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.

6 ഒരു മാസം മുതല്‍ അഞ്ചുവയസ്സുവരെയുള്ളതായാല്‍ നിന്റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെല്‍ വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെല്‍ വെള്ളിയും ആയിരിക്കേണം.

7 അറുപതു വയസ്സുമുതല്‍ മേലോട്ടെങ്കില്‍ നിന്റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.

8 അതു യഹോവേക്കു വഴിപാടു കഴിപ്പാന്‍ തക്ക മൃഗം ആകുന്നു എങ്കില്‍ ആ വകയില്‍ നിന്നു യഹോവേക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.

9 തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറന്നു എങ്കില്‍ അതു വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.

10 അതു യഹോവേക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കില്‍ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിര്‍ത്തേണം.

11 അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതനായ നീ ആതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം.

12 അതിനെ വീണ്ടെടുക്കുന്ന എങ്കില്‍ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.

13 ഒരുത്തന്‍ തന്റെ വീടു യഹോവേക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാല്‍ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതന്‍ അതു മതിക്കേണം. പുരോഹിതന്‍ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.

14 തന്റെ വീടു വിശുദ്ധീകരിച്ചാല്‍ അതു വീണ്ടുക്കുന്നെങ്കില്‍ അവന്‍ നിന്റെ മതിപ്പു വിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാല്‍ അതു അവന്നുള്ളതാകും.

15 ഒരുത്തന്‍ തന്റെ അവകാശനിലത്തില്‍ ഏതാനും യഹോവേക്കു വിശുദ്ധീകരിച്ചാല്‍ നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെര്‍യവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെല്‍ വെള്ളി മതിക്കേണം.

16 യോബേല്‍ സംവത്സരംമുതല്‍ അവന്‍ തന്റെ നിലം വിശുദ്ധീകരിച്ചാല്‍ അതു നിന്റെ മതിപ്പു പോലെ ഇരിക്കേണം.

17 യോബേല്‍സംവത്സരത്തിന്റെ ശേഷം അവന്‍ അതിനെ വിശുദ്ധീകരിച്ചാലോ യോബേല്‍സംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങള്‍ക്കു ഒത്തവണ്ണം പുരോഹിതന്‍ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പില്‍നിന്നു കുറെക്കേണം.

18 അവന്‍ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.

19 ആ നിലം യൊബേല്‍ സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ ശപഥാര്‍പ്പിതഭൂമിപോലെ യഹോവേക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.

20 തന്റെ അവകാശനിലങ്ങളില്‍ ഉള്‍പ്പെടാതെ സ്വായര്‍ജ്ജിതമായുള്ള ഒരു നിലം ഒരുത്തന്‍ യഹോവേക്കു ശുദ്ധീകരിച്ചാല്‍

21 പുരോഹിതന്‍ യോബേല്‍ സംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവന്‍ അന്നു തന്നേ യഹോവേക്കു വിശുദ്ധമായി കൊടുക്കേണം.

22 ആ നിലം മുന്നുടമസ്ഥന്നു യോബേല്‍സംവത്സരത്തില്‍ തിരികെ ചേരേണം.

23 നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.

24 അതു അശുദ്ധമൃഗമാകുന്നു എങ്കില്‍ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കില്‍ നിന്റെ മതിപ്പുവിലെക്കു അതിനെ വില്‍ക്കേണം.

25 എന്നാല്‍ ഒരുത്തന്‍ തനിക്കുള്ള ആള്‍, മൃഗം, അവകാശനിലം മുതലായി യഹോവേക്കു കൊടുക്കുന്ന യാതൊരു ശപഥാര്‍പ്പിതവും വില്‍ക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാര്‍പ്പിതം ഒക്കെയും യഹോവേക്കു അതിവിശുദ്ധം ആകുന്നു.

26 മനുഷ്യവര്‍ഗ്ഗത്തില്‍നിന്നു ശപഥാര്‍പ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.

27 നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവേക്കുള്ളതു ആകുന്നു; അതു യഹോവേക്കു വിശുദ്ധം.

28 ആരെങ്കിലും തന്റെ ദശാംശത്തില്‍ ഏതാനും വീണ്ടെടുക്കുന്നു എങ്കില്‍ അതിനോടു അഞ്ചിലൊന്നുകൂടെ ചേര്‍ത്തു കൊടുക്കേണം.

29 മാടാകട്ടെ ആടാകട്ടെ കോലിന്‍ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവേക്കു വിശുദ്ധമായിരിക്കേണം.

30 അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കില്‍ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.

31 യിസ്രായേല്‍മക്കള്‍ക്കുവേണ്ടി യഹോവ സീനായിപര്‍വ്വതത്തില്‍വെച്ചു മോശെയോടു കല്പിച്ച കല്പനകള്‍ ഇവതന്നേ.

   

Bible

 

പുറപ്പാടു് 30:13

Studie

       

13 എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെല്‍ കൊടുക്കേണം. ശേക്കെല്‍ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെല്‍ യഹോവേക്കു വഴിപാടു ആയിരിക്കേണം.