Bible

 

ഉല്പത്തി 41

Studie

   

1 രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോന്‍ ഒരു സ്വപ്നം കണ്ടതെന്തെന്നാല്‍

2 അവന്‍ നദീതീരത്തു നിന്നു. അപ്പോള്‍ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുനദിയില്‍ നിന്നു കയറി, ഞാങ്ങണയുടെ ഇടയില്‍ മേഞ്ഞുകൊണ്ടിരുന്നു.

3 അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയില്‍ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.

4 മെലിഞ്ഞും വിരൂപമായുമുള്ള പശുക്കള്‍ രൂപ ഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോള്‍ ഫറവോന്‍ ഉണര്‍ന്നു.

5 അവന്‍ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിര്‍ ഒരു തണ്ടില്‍ നിന്നു പൊങ്ങി വന്നു.

6 അവയുടെ പിന്നാലെ നേര്‍ത്തും കിഴക്കന്‍ കാറ്റിനാല്‍ കരിഞ്ഞുമിരിക്കുന്ന ഏഴു കതിര്‍ പൊങ്ങിവന്നു.

7 നേര്‍ത്ത ഏഴു കതിരുകള്‍ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോന്‍ ഉണര്‍ന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.

9 അപ്പോള്‍ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതുഇന്നു ഞാന്‍ എന്റെ കുറ്റം ഔര്‍ക്കുംന്നു.

10 ഫറവോന്‍ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടില്‍ തടവിലാക്കിയിരുന്നുവല്ലോ.

11 അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയില്‍ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അര്‍ത്ഥമുള്ള സ്വപ്നം ആയിരുന്നു ഔരോരുത്തന്‍ കണ്ടതു.

12 അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൌവനക്കാരന്‍ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങള്‍ അവനോടു അറിയിച്ചാറെ അവന്‍ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഔരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അര്‍ത്ഥം പറഞ്ഞുതന്നു.

13 അവന്‍ അര്‍ത്ഥം പറഞ്ഞതു പോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.

14 ഉടനെ ഫറവോന്‍ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവര്‍ അവനെ വേഗത്തില്‍ കുണ്ടറയില്‍നിന്നു ഇറക്കി; അവന്‍ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കല്‍ ചെന്നു.

15 ഫറവോന്‍ യോസേഫിനോടുഞാന്‍ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാന്‍ ആരുമില്ല; എന്നാല്‍ നീ ഒരു സ്വപ്നം കേട്ടാല്‍ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാന്‍ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.

16 അതിന്നു യോസേഫ് ഫറവോനോടുഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നലകും എന്നു പറഞ്ഞു.

17 പിന്നെ ഫറവോന്‍ യോസേഫിനോടു പറഞ്ഞതുഎന്റെ സ്വപ്നത്തില്‍ ഞാന്‍ നദീതീരത്തു നിന്നു.

18 അപ്പോള്‍ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയില്‍നിന്നു കയറി ഞാങ്ങണയുടെ ഇടയില്‍ മേഞ്ഞുകൊണ്ടിരുന്നു.

19 അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാന്‍ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല.

20 എന്നാല്‍ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കള്‍ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;

21 ഇവ അവയുടെ വയറ്റില്‍ ചെന്നിട്ടും വയറ്റില്‍ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോള്‍ ഞാന്‍ ഉണര്‍ന്നു.

22 പിന്നെയും ഞാന്‍ സ്വപ്നത്തില്‍ കണ്ടതുനിറഞ്ഞതും നല്ലതുമായ ഏഴു കതിര്‍ ഒരു തണ്ടില്‍ പൊങ്ങിവന്നു.

23 അവയുടെ പിന്നാലെ ഉണങ്ങിയും നേര്‍ത്തും കിഴക്കന്‍ കാറ്റിനാല്‍ കരിഞ്ഞുമിരിക്കുന്ന ഏഴു കതിര്‍ പൊങ്ങിവന്നു.

24 നേര്‍ത്ത കതിരുകള്‍ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാന്‍ മന്ത്രവാദികളോടു പറഞ്ഞു; എന്നാല്‍ വ്യാഖ്യാനിപ്പാന്‍ ആര്‍ക്കും കഴഞ്ഞില്ല.

25 അപ്പോള്‍ യോസേഫ് ഫറവോനോടു പറഞ്ഞതുഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താന്‍ ചെയ്‍വാന്‍ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.

26 ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.

27 അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കന്‍ കാറ്റിനാല്‍ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു.

28 ദൈവം ചെയ്‍വാന്‍ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു അതാകുന്നു ഞാന്‍ ഫറവോനോടു പറഞ്ഞതു.

29 മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.

30 അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോള്‍ മിസ്രയീം ദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താല്‍ ദേശം ഒക്കെയും ക്ഷയിച്ചുപോകും.

31 പിന്‍ വരുന്ന ക്ഷാമം അതികഠിനമായിരിക്കയാല്‍ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.

32 ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തില്‍ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.

33 ആകയാല്‍ ഫറവോന്‍ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.

34 അതുകൂടാതെ ഫറവോന്‍ ദേശത്തിന്മേല്‍ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തില്‍ മിസ്രയീംദേശത്തിലെ വിളവില്‍ അഞ്ചിലൊന്നു വാങ്ങേണം.

35 ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളില്‍ ഫറവോന്റെ അധീനത്തില്‍ ധാന്യം സൂക്ഷിച്ചുവെക്കേണം.

36 ആ ധാന്യം മിസ്രയീംദേശത്തു വരുവാന്‍ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാല്‍ ദേശം ക്ഷാമം കൊണ്ടു നശിക്കയില്ല.

37 ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാര്‍ക്കും ബോധിച്ചു.

38 ഫറവോന്‍ തന്റെ ഭൃത്യന്മാരോടുദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.

39 പിന്നെ ഫറവോന്‍ യോസേഫിനോടുദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവന്‍ ഒരുത്തനുമില്ല.

40 നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും എന്നു പറഞ്ഞു.

41 ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാന്‍ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോന്‍ യോസേഫിനോടു പറഞ്ഞു.

42 ഫറവോന്‍ തന്റെ കയ്യില്‍നിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈകൂ ഇട്ടു, അവനെ നേര്‍മ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വര്‍ണ്ണസരപ്പളിയും അവന്റെ കഴുത്തില്‍ ഇട്ടു.

43 തന്റെ രണ്ടാം രഥത്തില്‍ അവനെ കയറ്റിമുട്ടുകുത്തുവിന്‍ എന്നു അവന്റെ മുമ്പില്‍ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി.

44 പിന്നെ ഫറവോന്‍ യോസേഫിനോടുഞാന്‍ ഫറവോന്‍ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.

45 ഫറവോന്‍ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.

46 യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നിലക്കുമ്പോള്‍ അവന്നു മുപ്പതു വയസ്സായിരുന്നു യോസേഫ് ഫറവോന്റെ സന്നിധാനത്തില്‍ നിന്നു പറപ്പെട്ടു മിസ്രയീം ദേശത്തു ഒക്കെയും സഞ്ചരിച്ചു.

47 എന്നാല്‍ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.

48 മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവന്‍ ശേഖരിച്ചു പട്ടണങ്ങളില്‍ സൂക്ഷിച്ചു; ഔരോ പട്ടണത്തില്‍ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.

49 അങ്ങനെ യോസേഫ് കടല്‍കരയിലെ മണല്‍പോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാന്‍ കഴിവില്ലായ്കയാല്‍ അളവു നിര്‍ത്തിക്കളഞ്ഞു.

50 ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാര്‍ ജനിച്ചു; അവരെ ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്ത് പ്രസവിച്ചു.

51 എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു.

52 സങ്കടദേശത്തു ദൈവം എന്നെ വര്‍ദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവന്‍ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു.

53 മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോള്‍

54 യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാല്‍ മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു.

55 പിന്നെ മിസ്രയീം ദേശത്തു എല്ലാടവും ക്ഷാമം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ആഹാരത്തിന്നായി ഫറവോനോടു നിലവിളിച്ചു; ഫറവോന്‍ മിസ്രയീമ്യരോടു ഒക്കെയുംനിങ്ങള്‍ യോസേഫിന്റെ അടുക്കല്‍ ചെല്ലുവിന്‍ ; അവന്‍ നിങ്ങളോടു പറയുംപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.

56 ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകള്‍ ഒക്കെയും തുറന്നു, മിസ്രയീമ്യര്‍ക്കും ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായ്തീര്‍ന്നു.

57 ഭൂമിയില്‍ എങ്ങും ക്ഷാമം കഠിനമായയ്തീര്‍ന്നതുകൊണ്ടു സകലദേശക്കാരും ധാന്യം കൊള്ളുവാന്‍ മിസ്രയീമില്‍ യോസേഫിന്റെ അടുക്കല്‍ വന്നു.

   

Ze Swedenborgových děl

 

Arcana Coelestia # 5270

Prostudujte si tuto pasáž

  
/ 10837  
  

5270. 'Will be seven years of famine' means a consequent absence and seeming deprivation of truth. This is clear from the meaning of 'famine' as an absence of cognitions, dealt with in 1460, 3364, and so a deprivation of truth. For falsities banished truths to such an extent that the latter did not seem to exist any longer, which is the meaning of the descriptions in verses 4, 7, 20-21, 24 - 'the lean and bad cows devoured the seven fat cows; they devoured them completely and no one would have known that they had devoured them', and also 'the thin heads swallowed up the seven good heads', 5206, 5207, 5217. The implication of all this - the idea that at first truth will be multiplied in both parts of the natural, but that subsequently there will be an absence of truth so great that it scarcely seems to exist - is an arcanum which can be known to none except him who is allowed to know the nature of human reformation and regeneration. Such being the subject in the internal sense of what follows after this, a brief statement about it needs to be made in advance here.

[2] When a person is being reformed he begins by learning truths from the Word, or from what he is taught, and then storing those truths away in his memory. The person who is unable to be reformed imagines that once he has learned truths and stored them away in his memory there is nothing more to be done. But he is much mistaken. The truths he has taken in need to be introduced and joined to good; but they cannot be so introduced and joined to good as long as the evils of self-love and love of the world remain in the natural man. These two loves served initially in the introduction of such truths, but the latter cannot possibly become joined to them. Therefore so that a joining to good may be effected the truths that have been introduced and held there by those loves must first be banished, though they are not actually banished but are withdrawn to a more interior position, with the result that they do not seem to exist, which is why the expression 'a seeming deprivation of truth' is used. Once this has happened the natural receives light from within and the evils of self-love and love of the world give way; and to the extent that they do give way the truths are restored and joined to good. In the Word a state when a person is seemingly deprived of truths is called desolation. It is also compared to the evening in which a person dwells before he moves on into morning, which was why in the representative Church the day began in the evening, 883.

  
/ 10837  
  

Thanks to the Swedenborg Society for the permission to use this translation.