Bible

 

പുറപ്പാടു് 29

Studie

   

1 അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ അവരെ ശുദ്ധീകരിക്കേണ്ടതിന്നു നീ അവര്‍ക്കും ചെയ്യേണ്ടതു എന്തെന്നാല്‍ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും

2 പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പിരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; കോതമ്പുമാവുകൊണ്ടു അവ ഉണ്ടാക്കേണം.

3 അവ ഒരു കൊട്ടയില്‍ വെച്ചു കാളയോടും രണ്ടു ആട്ടുകൊറ്റനോടുംകൂടെ കൊട്ടയില്‍ കൊണ്ടുവരേണം.

4 അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ വരുത്തി വെള്ളംകൊണ്ടു കഴുകേണം.

5 പിന്നെ വസ്ത്രം എടുത്തു അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ചു അവന്റെ അരെക്കു ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം.

6 അവന്റെ തലയില്‍ മുടി വെച്ചു വിശുദ്ധപട്ടം മുടിമേല്‍ വെക്കേണം.

7 പിന്നെ അഭിഷേകതൈലം എടുത്തു തലയില്‍ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം.

8 അവന്റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം.

9 അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവര്‍ക്കും തലപ്പാവു വെക്കേണം. പൌരോഹിത്യം അവര്‍ക്കും നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും കരപൂരണം ചെയ്യേണം.

10 നീ കാളയെ സമാഗമനക്കുടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേല്‍ കൈവെക്കേണം.

11 പിന്നെ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.

12 കാളയുടെ രക്തം കുറെ എടുത്തു നിന്റെ വിരല്‍കൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിന്മേല്‍ പുരട്ടി ശേഷമുള്ള രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കേണം.

13 കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സു ഒക്കെയും കരളിന്മേല്‍ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്തു യാഗ പീഠത്തിന്മേല്‍ വെച്ചു ദഹിപ്പിക്കേണം.

14 കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളയേണം.

15 ഇതു പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേല്‍ കൈവെക്കേണം.

16 ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം എടുത്തു യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

17 ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ചു അതിന്റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വെക്കേണം.

18 ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല്‍ വെച്ചു ദഹിപ്പിക്കേണം. ഇതു യഹോവേക്കു ഹോമയാഗം, യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.

19 പിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേല്‍ കൈ വെക്കേണം.

20 ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം കുറേ എടുത്തു അഹരോന്റെ വലത്തെ കാതിന്നും അവന്റെ പുത്രന്മാരുടെ വലത്തെ കാതിന്നും അവരുടെ വലത്തെ കയ്യുടെ പെരുവിരലിന്നും വലത്തെ കാലിന്റെ പെരുവിരലിന്നും പുരട്ടി രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

21 പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറേശ്ശ എടുത്തു അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.

22 അതു കരപൂരണത്തിന്റെ ആട്ടുകൊറ്റന്‍ ആകകൊണ്ടു നീ അതിന്റെ മേദസ്സും തടിച്ച വാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്ര പിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും

23 വലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയില്‍നിന്നു ഒരു അപ്പവും എണ്ണ പകര്‍ന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.

24 അതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം.

25 പിന്നെ അവരുടെ കയ്യില്‍ നിന്നു അവ വാങ്ങി യാഗപീഠത്തിന്മേല്‍ ഹോമയാഗത്തിന്നു മീതെ യഹോവയുടെ സന്നിധിയില്‍ സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇതു യഹോവേക്കു ദഹനയാഗം.

26 പിന്നെ അഹരോന്റെ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഔഹരിയായിരിക്കും.

27 അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദര്‍ച്ചയുമായി നീരാജനാര്‍പ്പണമായ നെഞ്ചും ഉദര്‍ച്ചാര്‍പ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.

28 അതു ഉദര്‍ച്ചാര്‍പ്പണമാകകൊണ്ടു യിസ്രായേല്‍മക്കളുടെ പക്കല്‍നിന്നു നിത്യാവകാശമായിട്ടു അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അതു യിസ്രായേല്‍മക്കള്‍ അര്‍പ്പിക്കുന്ന സമാധാന യാഗത്തിന്റെ ഉദര്‍ച്ചാര്‍പ്പണമായി യഹോവേക്കുള്ള ഉദര്‍ച്ചാര്‍പ്പണം തന്നേ ആയിരിക്കേണം.

29 അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാര്‍ക്കുംള്ളതാകേണം; അതു ധരിച്ചു അവര്‍ അഭിഷേകവും കരപൂരണവും പ്രാപിക്കേണം.

30 അവന്റെ പുത്രന്മാരില്‍ അവന്നു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്‍വാന്‍ സമാഗമനക്കുടാരത്തില്‍ കടക്കുന്നവന്‍ ഏഴു ദിവസം അതു ധരിക്കേണം

31 കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.

32 ആട്ടുകൊറ്റന്റെ മാംസവും കൊട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു തിന്നേണം.

33 അവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവര്‍ തിന്നേണം; അവ വിശുദ്ധമായിരിക്കയാല്‍ അന്യന്‍ തിന്നരുതു.

34 കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാല്‍ ആ ശേഷിപ്പു തീയില്‍ ഇട്ടു ചുട്ടുകളയേണം; അതു വിശുദ്ധമാകകൊണ്ടു തിന്നരുതു.

35 അങ്ങനെ ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും നീ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും ചെയ്യേണം; ഏഴു ദിവസം അവര്‍ക്കും പരപൂരണം ചെയ്യേണം.

36 പ്രയാശ്ചിത്തത്തിന്നായി ദിവസേന ഔരോ കാളയെ പാപയാഗമായിട്ടു അര്‍പ്പിക്കേണം; യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിച്ചു പാപശുദ്ധിവരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന്നു അഭിഷേകം ചെയ്കയും വേണം.

37 ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

38 യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണ്ടതു എന്തെന്നാല്‍ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിന്‍ കുട്ടി;

39 ഒരു ആട്ടിന്‍ കുട്ടിയെ രാവിലെ അര്‍പ്പിക്കേണം; മറ്റെ ആട്ടിന്‍ കുട്ടിയെ വൈകുന്നേരത്തു അര്‍പ്പിക്കേണം.

40 ഇടിച്ചെടുത്ത കാല്‍ഹീന്‍ എണ്ണ പകര്‍ന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാല്‍ഹീന്‍ വീഞ്ഞും ആട്ടിന്‍ കുട്ടിയോടുകൂടെ അര്‍പ്പിക്കേണം.

41 മറ്റെ ആട്ടിന്‍ കുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൌരഭ്യവാസനയായി യഹോവേക്കു ദഹനയാഗമായി വൈകുന്നേരത്തു അര്‍പ്പിക്കേണം.

42 ഞാന്‍ നിന്നോടു സംസാരിക്കേണ്ടതിന്നു നിങ്ങള്‍ക്കു വെളിപ്പെടുവാനുള്ള സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.

43 അവിടെ ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു വെളിപ്പെടും. അതു എന്റെ തേജസ്സിനാല്‍ ശുദ്ധീകരിക്കപ്പെടും.

44 ഞാന്‍ സമാഗമന കൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാന്‍ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു ശുദ്ധീകരിക്കും.

45 ഞാന്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേ വസിക്കയും അവര്‍ക്കും ദൈവമായിരിക്കയും ചെയ്യും.

46 അവരുടെ മദ്ധ്യേ വസിക്കേണ്ടതിന്നു അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു എന്നു അവര്‍ അറിയും; ഞാന്‍ അവരുടെ ദൈവമായ യഹോവ തന്നേ.

   

Bible

 

Hebrews 10:22

Studie

       

22 Let us draw near with a true heart in full assurance of faith, having our hearts sprinkled from an evil conscience, and our bodies washed with pure water.