Bible

 

പുറപ്പാടു് 23

Studie

   

1 വ്യാജവര്‍ത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാന്‍ ദുഷ്ടനോടുകൂടെ ചേരരുതു.

2 ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാന്‍ ബഹുജനപക്ഷം ചേര്‍ന്നു വ്യവഹാരത്തില്‍ സാക്ഷ്യം പറയരുതു

3 ദരിദ്രന്റെ വ്യവഹാരത്തില്‍ അവനോടു പക്ഷം കാണിക്കരുതു.

4 നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാല്‍ അതിനെ അവന്റെ അടുക്കല്‍ തിരികെ കൊണ്ടുപോകേണം.

5 നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിന്‍ കീഴെ കിടക്കുന്നതു കണ്ടാല്‍ അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാന്‍ മടിച്ചാലും അഴിച്ചുവിടുവാന്‍ അവന്നു സഹായം ചെയ്യേണം.

6 നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തില്‍ അവന്റെ ന്യായം മറിച്ചുകളയരുതു.

7 കള്ളക്കാര്യം വിട്ടു അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുതു; ഞാന്‍ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ.

8 സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു.

9 പരദേശിയെ ഉപദ്രവിക്കരുതുനിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.

10 ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊള്‍ക.

11 ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാര്‍ അഹോവൃത്തി കഴിക്കട്ടെ; അവര്‍ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങള്‍ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക.

12 ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം.

13 ഞാന്‍ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിന്‍ ; അന്യ ദൈവങ്ങളുടെ നാമം കീര്‍ത്തിക്കരുതു; അതു നിന്റെ വായില്‍നിന്നു കേള്‍ക്കയും അരുതു.

14 സംവത്സരത്തില്‍ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം.

15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തില്‍ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമില്‍നിന്നു പുറപ്പെട്ടു പോന്നതു. എന്നാല്‍ വെറുങ്കയ്യോടെ നിങ്ങള്‍ എന്റെ മുമ്പാകെ വരരുതു.

16 വയലില്‍ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയില്‍ വയലില്‍ നിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോള്‍ കായ്കനിപ്പെരുനാളും ആചരിക്കേണം.

17 സംവത്സരത്തില്‍ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങള്‍ എല്ലാം കര്‍ത്താവായ യഹോവയുടെ മുമ്പാകെ വരേണം.

18 എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുതു; എന്റെ യാഗ മേദസ്സ് ഉഷ:കാലംവരെ ഇരിക്കയുമരുതു.

19 നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തില്‍ കൊണ്ടുവരേണം. ആട്ടിന്‍ കുട്ടിയെ തള്ളയുടെ പാലില്‍ പാകം ചെയ്യരുതു.

20 ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന്‍ ഒരു ദൂതനെ നിന്റെ മുമ്പില്‍ അയക്കുന്നു.

21 നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനില്‍ ഉണ്ടു.

22 എന്നാല്‍ നീ അവന്റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താല്‍ നിന്നെ പകെക്കുന്നവരെ ഞാന്‍ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും.

23 എന്റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്‍യ്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും.

24 അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികള്‍ പോലെ പ്രവര്‍ത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകര്‍ത്തുകളയേണം.

25 നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിന്‍ ; എന്നാല്‍ അവന്‍ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാന്‍ രോഗങ്ങളെ നിന്റെ നടുവില്‍നിന്നു അകറ്റിക്കളയും.

26 ഗര്‍ഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്തു ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാന്‍ പൂര്‍ത്തിയാക്കും.

27 എന്റെ ഭീതിയെ ഞാന്‍ നിന്റെ മുമ്പില്‍ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നു ഔടിക്കയും ചെയ്യും.

28 നിന്റെ മുമ്പില്‍നിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഔടിച്ചുകളവാന്‍ ഞാന്‍ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.

29 ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാന്‍ ഞാന്‍ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളകയില്ല.

30 നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാന്‍ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയും.

31 ഞാന്‍ നിന്റെ ദേശം ചെങ്കടല്‍തുടങ്ങി ഫെലിസ്ത്യരുടെ കടല്‍വരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയേണം.

32 അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു.

33 നീ എന്നോടു പാപം ചെയ്‍വാന്‍ അവര്‍ ഹേതുവായിത്തീരാതിരിക്കേണ്ടതിന്നു അവര്‍ നിന്റെ ദേശത്തു വസിക്കരുതു. നീ അവരുടെ ദേവന്മാരെ സേവിച്ചാല്‍ അതു നിനക്കു കണിയായി തീരും.

   

Bible

 

Ezekiel 46:9

Studie

       

9 But when the people of the land shall come before the LORD in the solemn feasts, he that entereth in by the way of the north gate to worship shall go out by the way of the south gate; and he that entereth by the way of the south gate shall go forth by the way of the north gate: he shall not return by the way of the gate whereby he came in, but shall go forth over against it.