Bible

 

ശമൂവേൽ 2 20

Studie

   

1 എന്നാല്‍ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ കാഹളം ഊതിദാവീദിങ്കല്‍ നമുക്കു ഔഹരി ഇല്ല; യിശ്ശായിയുടെ മകങ്കല്‍ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങള്‍ വീട്ടിലേക്കു പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.

2 അപ്പോള്‍ യിസ്രായേല്‍ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേര്‍ന്നു; യെഹൂദാപുരുഷന്മാരോ യോര്‍ദ്ദാന്‍ തുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേര്‍ന്നു നടന്നു.

3 ദാവീദ് യെരൂശലേമില്‍ അരമനയില്‍ എത്തി; അരമന സൂക്ഷിപ്പാന്‍ പാര്‍പ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും രാജാവു അന്ത:പുരത്തില്‍ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കല്‍ ചെന്നില്ല. അങ്ങനെ അവര്‍ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.

4 അനന്തരം രാജാവു അമാസയോടുനീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.

5 അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാന്‍ പോയി; എന്നാല്‍ കല്പിച്ച അവധിയിലധികം അവന്‍ താമസിച്ചുപോയി.

6 എന്നാറെ ദാവീദ് അബീശായിയോടുഅബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോള്‍ നമുക്കു അധികം ദോഷം ചെയ്യും; അവന്‍ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയില്‍നിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു.

7 അങ്ങനെ യോവാബിന്റെ ആളുകളും ക്രോത്യരും പ്ളേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാന്‍ യെരൂശലേമില്‍ നിന്നു പുറപ്പെട്ടു.

8 അവര്‍ ഗിബെയോനിലെ വലിയ പാറയുടെ അടുക്കല്‍ എത്തിയപ്പോള്‍ അമാസാ അവര്‍ക്കെതിരെ വന്നു. എന്നാല്‍ യോവാബ് ധരിച്ചിരുന്ന പടയങ്കിമേല്‍ ഒരു കച്ചയില്‍ ഉറയോടുകൂടെ ഒരു വാള്‍ അരെക്കു കെട്ടിയിരിന്നു; അവന്‍ നടക്കുമ്പോള്‍ അതു വീണുപോയി.

9 യോവാബ് അമാസയോടുസഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‍വാന്‍ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.

10 എന്നാല്‍ യോവാബിന്റെ കയ്യില്‍ വാള്‍ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടല്‍ ചോര്‍ത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവന്‍ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടര്‍ന്നു.

11 യോവാബിന്റെ ബാല്യക്കാരില്‍ ഒരുത്തന്‍ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.

12 അമാസാ വഴിനടുവില്‍ രക്തത്തില്‍ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നിലക്കുന്നു എന്നു കണ്ടിട്ടു അവന്‍ അമാസയെ വഴിയില്‍നിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നിലക്കുന്നു എന്നു കാണ്‍കകൊണ്ടു അവന്‍ ഒരു വസ്ത്രം അവന്റെമേല്‍ ഇട്ടു.

13 അവനെ പെരുവഴിയില്‍നിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാന്‍ യോവാബിന്റെ പിന്നാലെ പോയി.

14 എന്നാല്‍ ശേബ എല്ലായിസ്രായേല്‍ഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേര്‍യ്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.

15 മറ്റവര്‍ വന്നു ബേത്ത്-മാഖയോടു ചേര്‍ന്ന ആബേലില്‍ അവനെ നിരോധിച്ചു പട്ടണത്തിന്നു നേരെ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതില്‍ തള്ളിയിടുവാന്‍ തക്കവണ്ണം ഇടിച്ചുതുടങ്ങി.

17 അവന്‍ അടുത്തുചെന്നപ്പോള്‍നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവന്‍ പറഞ്ഞു. അവള്‍ അവനോടുഅടിയന്റെ വാക്കു കേള്‍ക്കേണമേ എന്നു പറഞ്ഞു. ഞാന്‍ കേള്‍ക്കാം എന്നു അവന്‍ പറഞ്ഞു.

18 എന്നാറെ അവള്‍ ആബേലില്‍ ചെന്നുചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീര്‍ക്കുംകയും ചെയ്ക പതിവായിരുന്നു.

19 ഞാന്‍ യിസ്രായേലില്‍ സമാധാനവും വിശ്വസ്തതയും ഉള്ളവരില്‍ ഒരുത്തി ആകുന്നു; നീ യിസ്രായേലില്‍ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാന്‍ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.

20 അതിന്നു യോവാബ്മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്‍വാന്‍ എനിക്കു ഒരിക്കലും സംഗതിയാകരുതേ.

21 കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരന്‍ ദാവീദ്‍രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാല്‍ മാത്രം മതി; ഞാന്‍ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോടുഅവന്റെ തല മതിലിന്റെ മുകളില്‍നിന്നു നിന്റെ അടുക്കല്‍ ഇട്ടുതരും എന്നു പറഞ്ഞു.

22 അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താല്‍ സകലജനത്തെയും സമ്മതിപ്പിച്ചു; അവര്‍ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കല്‍ ഇട്ടുകൊടുത്തു; അപ്പോള്‍ അവന്‍ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമില്‍ രാജാവിന്റെ അടുക്കല്‍ മടങ്ങിപ്പോയി.

23 യോവാബ് യിസ്രായേല്‍സൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവു ക്രേത്യരുടെയും പ്ളേത്യരുടെയും നായകന്‍ ആയിരുന്നു.

24 അദോരാം ഊഴിയവേലക്കാര്‍ക്കും മേല്‍ വിചാരകന്‍ ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;

25 ശെവാ രായസക്കാരന്‍ ; സാദോക്കും അബ്യാഥാരും പുരോഹിതന്മാര്‍.

26 യായീര്‍യ്യനായ ഈരയും ദാവീദിന്റെ പുരോഹിതന്‍ ആയിരുന്നു.

   

Bible

 

രാജാക്കന്മാർ 2 15:29

Studie

       

29 യിസ്രായേല്‍രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ വന്നു ഈയോനും ആബേല്‍-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.