രൂത്ത് 1

Studovat vnitřní smysl
← ന്യായാധിപന്മാർ 21   രൂത്ത് 2 →     

1 ന്യായാധിപന്മാര്‍ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കല്‍ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള ഒരു ആള്‍ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ് ദേശത്ത് പരദേശിയായി പാര്‍പ്പാന്‍ പോയി.

2 വന്നു എലീമേലെക്‍ എന്നും ഭാര്യെക്കു നൊവൊമി എന്നും രണ്ടു പുത്രന്മാര്‍ക്കും മഹ്ളോന്‍ എന്നും കില്യോന്‍ എന്നും പേര്‍. അവര്‍ യെഹൂദയിലെ ബേത്ത്ളഹെമില്‍നിന്നുള്ള എഫ്രാത്യര്‍ ആയിരുന്നു; അവര്‍ മോവാബ് ദേശത്തു ചെന്നു അവിടെ താമസിച്ചു.

3 എന്നാല്‍ നൊവൊമിയുടെ ഭര്‍ത്താവായ എലീമേലെക്‍ മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.

4 അവര്‍ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു ഒരുത്തിക്കു ഒര്‍പ്പാ എന്നും മറ്റവള്‍ക്കു രൂത്ത് എന്നും പേര്‍; അവര്‍ ഏകദേശം പത്തു സംവത്സരം അവിടെ പാര്‍ത്തു.

5 പിന്നെ മഹ്ളോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭര്‍ത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു.

6 യഹോവ തന്റെ ജനത്തെ സന്ദര്‍ശിച്ചു ആഹാരം കൊടുത്തപ്രകാരം അവള്‍ മോവാബ് ദേശത്തുവെച്ചു കേട്ടിട്ടു മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാന്‍ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.

7 അങ്ങനെ അവള്‍ മരുമക്കളുമായി പാര്‍ത്തിരുന്ന സ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാന്‍ യാത്രയായി.

8 എന്നാല്‍ നൊവൊമി മരുമക്കള്‍ ഇരുവരോടുംനിങ്ങള്‍ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; മരിച്ചവരോടും എന്നോടും നിങ്ങള്‍ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.

9 നിങ്ങള്‍ താന്താന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങള്‍ക്കു കൃപ നലകുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവര്‍ ഉച്ചത്തില്‍ കരഞ്ഞു.

10 അവര്‍ അവളോടുഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കല്‍ പോരുന്നു എന്നു പറഞ്ഞു.

11 അതിന്നു നൊവൊമി പറഞ്ഞതുഎന്റെ മക്കളേ, നിങ്ങള്‍ മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിപ്പാന്‍ ഇനി എന്റെ ഉദരത്തില്‍ പുത്രന്മാര്‍ ഉണ്ടോ?

12 എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ ; ഒരു പുരുഷന്നു ഭാര്യയായിരിപ്പാന്‍ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും

13 അവര്‍ക്കും പ്രായമാകുവോളം നിങ്ങള്‍ അവര്‍ക്കായിട്ടു കാത്തിരിക്കുമോ? നിങ്ങള്‍ ഭര്‍ത്താക്കന്മാരെ എടുക്കാതെ നിലക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാല്‍ നിങ്ങളെ വിചാരിച്ചു ഞാന്‍ വളരെ വ്യസനിക്കുന്നു.

14 അവര്‍ പിന്നെയും പൊട്ടിക്കരഞ്ഞു; ഒര്‍പ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.

15 അപ്പോള്‍ അവള്‍നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കല്‍ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.

16 അതിന്നു രൂത്ത്നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുംന്നേടത്തു ഞാനും പാര്‍ക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.

17 നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാല്‍ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

18 തന്നോടു കൂടെ പോരുവാന്‍ അവള്‍ ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോള്‍ അവള്‍ അവളോടു സംസാരിക്കുന്നതു മതിയാക്കി.

19 അങ്ങനെ അവര്‍ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവര്‍ ബേത്ത്ളേഹെമില്‍ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവള്‍ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.

20 അവള്‍ അവരോടു പറഞ്ഞതുനൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിന്‍ ; സര്‍വ്വശക്തന്‍ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു.

21 നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്‍വ്വശക്തന്‍ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?

22 ഇങ്ങനെ നൊവൊമി മോവാബ് ദേശത്തുനിന്നു കൂടെ പോന്ന മരുമകള്‍ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവര്‍ യവക്കൊയ്ത്തിന്റെ ആരംഭത്തില്‍ ബേത്ത്ളേഹെമില്‍ എത്തി.

← ന്യായാധിപന്മാർ 21   രൂത്ത് 2 →
   Studovat vnitřní smysl
Jiný komentář

  Příběhy:


Skočit na podobné biblické verše

ഉല്പത്തി 12:10, 31:28, 35:19, 38:11, 50:25

പുറപ്പാടു് 4:31, 15:23

ന്യായാധിപന്മാർ 2:15, 16, 17:7

രൂത്ത് 1:13, 21, 2:11, 12, 23, 3:1, 10

ശമൂവേൽ 1 17, 17:12

ശമൂവേൽ 2 2:6, 15:19, 21, 21:1

രാജാക്കന്മാർ 2 2:2, 4, 6, 8:1, 3

ദിനവൃത്താന്തം 1 2:51, 54

നെഹെമ്യാവു 13:23

ഇയ്യോബ് 1:21, 9:18, 19:21

സങ്കീർത്തനങ്ങൾ 32:4, 102:14

യെശയ്യാ 14:1

Joel 2:19

Amos 4:6

Zechariah 8:23

Matthew 1:5, 21:10

Acts of the Apostles 14

Významy biblických slov

ഭാര്യ
The Hebrew of the Old Testament has six different common words which are generally translated as "wife," which largely overlap but have different nuances. Swedenborg...

പേര്
It's easy to see that names are important in the Bible. Jehovah changed Abram and Sarai to Abraham and Sarah, changed Jacob to Israel and...

സ്ത്രീ
'Women,' as in Genesis 45:19, signify the affections of truth. But in Genesis 31:50, 'women' signify affections of not genuine truth, so not of the...

സ്ഥലം
'A dry place,' as in Luke 11:24, signifies states of evil and falsity which are in the life of someone who does the work of...

അമ്മ
In general, mothers in the Bible represent the Lord's church on earth, or the church among those who know and follow the Lord. In some...

അമ്മയുടെ
In general, mothers in the Bible represent the Lord's church on earth, or the church among those who know and follow the Lord. In some...

ദയ
In regular language, "mercy" means being caring and compassionate toward those who are in poor states. That's a position we are all in relative to...

വീട്
A "house" is essentially a container - for a person, for a family, for several families or even for a large group with shared interests...

രാത്രി
The sun in the Bible represents the Lord, with its heat representing His love and its light representing His wisdom. “Daytime,” then, represents a state...

കൈ
Scientists believe that one of the most crucial developments in the evolution of humans was bipedalism – walking on two legs. That left our hands...

ചുംബിച്ചു
To kiss' signifies uniting or conjunction from affection. To kiss,' as in c, signifies initiation. 'To kiss' signifies conjunction and acknowledgment.

ദൈവം
When the Bible speaks of "Jehovah," it is representing love itself, the inmost love that is the essence of the Lord. That divine love is...

മരിച്ചു
Dead (Gen. 23:8) signifies night, in respect to the goodnesses and truths of faith.

പട്ടണം
Cities of the mountain and cities of the plain (Jer. 33:13) signify doctrines of charity and faith.

വിളി
To call someone or summon someone in the Bible represents a desire for conjunction between higher and lower states of life. For instance, imagine someone...

മടങ്ങി
Everyone knows the phrase "the natural order of things." It means that everything is in its proper place, occupying the niche it is meant to...

വന്നു
As with common verbs in general, the meaning of “come” in the Bible is highly dependent on context – its meaning is determined largely by...


Přeložit: