1
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുഅഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാല്പുരോഹിതന് തന്റെ ജനത്തില്‍ ഒരുവന്റെ ശവത്താല്‍ തന്നെത്താന്‍ മലിന മാക്കരുതു.
2
എന്നാല്‍ തന്റെ അമ്മ , അപ്പന് , മകന് , മകള്‍, സഹോദരന് ,
3
തനിക്കടുത്തവളും ഭര്‍ത്താവില്ലാത്ത കന്യക യുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാര്ച്ചക്കാരാല് അവന്നു മലിന നാകാം.
4
അവന് തന്റെ ജനത്തില്‍ പ്രമാണിയായിരിക്കയാല് തന്നെത്താന്‍ മലിന മാക്കി അശുദ്ധനാക്കരുതു.
5
അവര്‍ തല മുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തില്‍ മുറിവുണ്ടാക്കുകയും അരുതു;
6
തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവര്‍ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങള് അര്‍പ്പിക്കുന്നു; ആകയാല്‍ അവര്‍ വിശുദ്ധന്മാരായിരിക്കേണം.
7
വേശ്യ യെയോ ദുര്ന്നടപ്പുകാരത്തിയെയോ അവര്‍ വിവാഹം കഴിക്കരുതു; ഭര്‍ത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവന് തന്റെ ദൈവത്തിന്നു വിശുദ്ധന് ആകുന്നു.
8
അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവന് നിന്റെ ദൈവത്തിന്നു ഭോജനം അര്പ്പിക്കുന്നവനാകയാല് നീ അവനെ ശുദ്ധീകരിക്കേണം; അവന് നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാന്‍ വിശുദ്ധന് ആകുന്നു.
9
പുരോഹിതന്റെ മകള്‍ ദുര്‍ന്നടപ്പു ചെയ്തു തന്നെത്താന്‍ അശുദ്ധയാക്കിയാല് അവള് തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീ യില്‍ ഇട്ടു ചുട്ടുകളയേണം.
10
അഭിഷേകതൈലം തല യില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന് പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില് മഹാ പുരോഹിതനായവന് തന്റെ തല മുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.
11
അവന് യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മ യാലോ അശുദ്ധനാകയും അരുതു.
12
വിശുദ്ധമന്ദിരം വിട്ടു അവന് പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുതു; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം അവന്റെ മേല്‍ ഇരിക്കുന്നു; ഞാന്‍ യഹോവ ആകുന്നു.
13
കന്യകയായ സ്ത്രീ യെ മാത്രമേ അവന് വിവാഹം കഴിക്കാവു.
14
വിധവ, ഉപേക്ഷിക്കപ്പെട്ടവള്, ദുര്ന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവന് വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യക യെ മാത്രമേ വിവാഹം കഴിക്കാവു.
15
അവന് തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയില്‍ അശുദ്ധമാക്കരുതു; ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
16
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുനീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍
17
നിന്റെ സന്തതിയില്‍ അംഗഹീനനായവന് നിന്റെ ദൈവത്തിന്റെ ഭോജനം അര്പ്പിപ്പാന് ഒരിക്കലും അടുത്തുവരരുതു.
18
അംഗഹീനനായ യാതൊരുത്തനും അടു ത്തുവരരുതു; കുരുടന് , മുടന്തന്‍ ,
19
പതിമക്കൂന് , അധികാംഗന് , കാലൊടിഞ്ഞവന് , കയ്യൊടിഞ്ഞവന് ,
20
കൂനന്‍ , മുണ്ടന്‍ , പൂക്കണ്ണന് , ചൊറിയന്‍ , പൊരിച്ചുണങ്ങന് , ഷണ്ഡന് എന്നിങ്ങനെയുള്ളവരും അരുതു.
21
പുരോഹിതനായ അഹരോന്റെ സന്തതിയില്‍ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങള് അര്പ്പിപ്പാന് അടുത്തു വരരുതു; അവന് അംഗഹീനന് ; അവന് തന്റെ ദൈവത്തിന്റെ ഭോജനം അര്പ്പിപ്പാന് അടുത്തുവരരുതു.
22
തന്റെ ദൈവത്തിന്റെ ഭോജനമായ അതിപിരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.
23
എങ്കിലും തിരശ്ശീലയുടെ അടുക്കല്‍ ചെല്ലുകയും യാഗപീഠത്തിങ്കല്‍ അടുത്തുവരികയും അരുതു; അവന് അംഗഹീനനല്ലോ; അവന് എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
24
മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞു .