ലേവ്യപുസ്തകം 18

Studovat vnitřní smysl
← ലേവ്യപുസ്തകം 17   ലേവ്യപുസ്തകം 19 →     

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;

3 നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുതു; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.

4 എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5 ആകയാല്‍ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള്‍ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; ഞാന്‍ യഹോവ ആകുന്നു.

6 നിങ്ങളില്‍ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന്‍ തക്കവണ്ണം അവരോടു അടുക്കരുതു; ഞാന്‍ യഹോവ ആകുന്നു.

7 നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവള്‍ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.

8 അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.

9 അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില്‍ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.

10 നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.

11 നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ സഹോദരിയല്ലോ.

12 അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ അപ്പന്റെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.

13 അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ അമ്മയുടെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.

14 അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാര്യയോടു അടുക്കയുമരുതു; അവള്‍ നിന്റെ ഇളയമ്മയല്ലോ.

15 നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.

16 സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.

17 ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതുഅവര്‍ അടുത്ത ചാര്‍ച്ചക്കാരല്ലോ; അതു ദുഷ്കര്‍മ്മം.

18 ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖീപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു.

19 ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോള്‍ അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു.

20 കൂട്ടുകാരന്റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.

21 നിന്റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.

22 സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത.

23 യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പില്‍ നില്‍ക്കയും അരുതു; അതു നികൃഷ്ടം.

24 ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.

25 ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു.

26 ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു

27 നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;

28 ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയാകട്ടെ ചെയ്യരുതു.

29 ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

30 ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

← ലേവ്യപുസ്തകം 17   ലേവ്യപുസ്തകം 19 →
   Studovat vnitřní smysl

Explanation of Leviticus 18      

Napsal(a) Henry MacLagan

Verses 1-5. The man of the church is instructed that he ought not to live according to the evils and falsities of the merely natural man, nor of the corrupted church; but that the Lord who is Good and Truth conjoined, or rather united, ought to be worshiped.

Verse 6. Therefore, generally, man is forbidden to profane good or truth by conjoining them with evil or falsity

Verses 7-25. Nor, in particular, ought he to profane them by any illegitimate conjunctions whatever, which are described in a series, and by which the corrupted church is defiled, and is incapable of properly realizing either good or evil

Verses 26-30. On the contrary, the man of the Spiritual Church must live according to the laws of Divine Order and avoid abominations, lest he too should become corrupt, be entirely separated from genuine good and truth, and be altogether incapable of that obedience to the Lord which is the result of the heavenly marriage of good and truth from Him.

Swedenborg

Hlavní výklad ze Swedenborgových prací:

Conjugial Love 519


Další odkazy Swedenborga k této kapitole:

Arcana Coelestia 4434, 6348, 7192, 8972, 9282

Apocalypse Revealed 204

Conjugial Love 484

Doctrine of Life 2, 39


Odkazy ze Swedenborgových nevydaných prací:

Apocalypse Explained 235, 304, 410, 434, 768, 785, 946, ...

Spiritual Experiences 5979

Marriage 84

Jiný komentář

  Příběhy:Skočit na podobné biblické verše

ഉല്പത്തി 19:5, 32, 35:22, 38:18

പുറപ്പാടു് 20:14, 22:18, 23:24, 30:33

ലേവ്യപുസ്തകം 7:20, 21, 11:44, 18:2, 30, 19:19, 20:3, 11, 23, 21:6, 22:2, 24:15

സംഖ്യാപുസ്തകം 35:34

ആവർത്തനം 4:1, 9:4, 5, 12:30, 31, 23:1, 27:22, 23, 29:17, 30:6, 20

ന്യായാധിപന്മാർ 20:5, 6, 10

ശമൂവേൽ 2 13:12

രാജാക്കന്മാർ 1 14:24, 21:26

രാജാക്കന്മാർ 2 16:3

ദിനവൃത്താന്തം 2 33:2

എസ്രാ 9:1, 11

നെഹെമ്യാവു 29

സങ്കീർത്തനങ്ങൾ 106:37, 38

സദൃശ്യവാക്യങ്ങൾ 6:29

Jeremiah 2:7, 5:9, 7:31, 10:2

Ezekiel 18:6, 20:5, 7, 11, 19, 22:10, 11, 36:17

Amos 2:7

Malachi 12

Matthew 14:3, 4, 19:17

Mark 6:18

Romans 1:27, 10:5

1 Corinthians 5:1

Galatians 3:12

Ephesians 4:17

Hebrews 13:4

Významy biblických slov

വിധി
Judgement' pertains to the Lord's divine human and holy proceeding. Judgment' has two sides, a principle of good, and a principle of truth. The faithful...

വീട്
A "house" is essentially a container - for a person, for a family, for several families or even for a large group with shared interests...

അമ്മ
In general, mothers in the Bible represent the Lord's church on earth, or the church among those who know and follow the Lord. In some...

അമ്മയുടെ
In general, mothers in the Bible represent the Lord's church on earth, or the church among those who know and follow the Lord. In some...

ഭാര്യയുടെ
The Hebrew of the Old Testament has six different common words which are generally translated as "wife," which largely overlap but have different nuances. Swedenborg...

മകന്റെ
'A son,' as in Genesis 5:28, signifies the rise of a new church. 'Son,' as in Genesis 24:3, signifies the Lord’s rationality regarding good. 'A...

നഗ്നത
Clothing in general represents day-to-day knowledge about spiritual things, held in the memory so it can be used for the goodness of life. For someone...

ഭാര്യ
The Hebrew of the Old Testament has six different common words which are generally translated as "wife," which largely overlap but have different nuances. Swedenborg...

ദൈവത്തിന്റെ
When the Bible speaks of "Jehovah," it is representing love itself, the inmost love that is the essence of the Lord. That divine love is...

സ്ത്രീ
'Women,' as in Genesis 45:19, signify the affections of truth. But in Genesis 31:50, 'women' signify affections of not genuine truth, so not of the...

അകൃത്യം
In the Word three terms are used to mean bad things that are done. These three are transgression, iniquity, and sin, and they are here...


Přeložit: